Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഡോക്യുമെന്ററി പ്രദർശനം, ജയിലില്‍ പോകാനും റെഡി, സഖാക്കളുടെ ഞെരമ്പുകളിൽ ചോര തിളച്ചു തുടങ്ങി

24 JANUARY 2023 10:34 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് കാലാപത്തെക്കുറിച്ച് പറയുന്ന ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സി പി എം സംരക്ഷണം നല്‍കുമെന്ന് പാർട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുത്താലും പ്രശ്നമില്ല. ജയിലില്‍ പോകാന്‍ തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, എം എസ്‍ എഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ പ്രദർശനം തടയുമെന്നാണ് യുവമോർച്ചയുടെ നിലപാട്. ഇതിനിടയില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വരാജ് ഭവനില്‍ ഡോക്യൂമെന്ററി പ്രദർശനം നടന്നു.അതേസമയം ഡോക്യൂമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന നേതൃത്വവും രംഗത്ത് എത്തിയിട്ട്.

എന്നാല്‍ ഡോക്യൂമെന്ററി പ്രദർശനം സംസ്ഥാനത്ത് തുടരുമെന്നും അതിന് സംരക്ഷണം നല്‍കുമെന്നുമാണ് എംവി ജയരാജന്‍ കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കോളേജ് നിര്‍മ്മിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്‍റെ പേരില്‍ ഇരിട്ടിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബം നടത്തുന്ന സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

ഭൂമിയിടപാട് സംബന്ധിച്ച് കോടതിയില്‍ കേസുണ്ടായിരുന്നുവെന്നും അത് ഒത്ത് തീര്‍ക്കുന്നതിന്‍റെ ഭാഗമായി അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി തങ്ങള്‍ വാങ്ങിയെന്നും പത്ത് സെന്‍റ് സ്മാരകം നിര്‍മ്മിക്കാന്‍ വേറെയും ദാനമായി വാങ്ങിയെന്നും ശേഷിച്ച നാലേക്കര്‍ കുടുംബത്തിന് നല്‍കിയെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. കിട്ടിയ അഞ്ചേക്കറിലെ ഒരേക്കര്‍ സ്ഥലത്തെ ചെങ്കല്ല് കോളേജ് നിര്‍മിക്കുന്നതിന് വെട്ടിയെന്നും 40 ലക്ഷം രൂപ മുടക്കി കോളേജിന് വേണ്ടി നിര്‍മാണം നടത്തിയെന്നുമാണ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്.

ഇത് തന്നെയാണ് ഭൂമി അന്യാധീനപ്പെട്ട കുടുംബത്തിന്‍റെയും പരാതിയെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.കോളേജിന് വേണ്ടി നല്‍കിയ ഭൂമിയില്‍ ചെങ്കല്‍ ഖനനം നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ ചാലയിലെ കെ കെ രാമചന്ദ്രനും സഹോദരങ്ങളുമടങ്ങിയ കുടുംബം സമരമാരംഭിച്ചത്.

എത്ര ഏക്കറില്‍ കല്ല് കൊത്തിയെന്നതല്ല, മറിച്ച് കോളേജിന് വേണ്ടി വാങ്ങിയ സ്ഥലത്ത് കല്ല്കൊത്തി വില്‍പ്പന നടത്തി പണം നേടിയെന്ന് വ്യക്തം. 'രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഈ വിഷയം പരിഹരിക്കാന്‍ സണ്ണിജോസഫ് എം എല്‍ യോട് ആവശ്യപ്പെട്ടു'വെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. എം എല്‍ എ വിഷയം പരിഹരിച്ചില്ല എന്ന് കുടുംബം പറയുന്നതിലും വസ്തുതയുണ്ട് എന്നും ഇതോടെ തെളിഞ്ഞു. എന്നാല്‍ എം എല്‍ എ പറയുന്നത് പ്രശ്നം

പരിഹരിക്കാന്‍ ഞാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും 'എന്‍റെ സാന്നിധ്യത്തിലും അറിവിലും ഒരിക്കലും ഒരു തീരുമാനവും എടുത്തിരുന്നില്ല' എന്നുമാണ്.എം എല്‍ എക്ക് മുന്നിലെത്തിയ വിഷയത്തില്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ഒത്തുതീര്‍പ്പുണ്ടാക്കിയ വിഷയത്തില്‍ താന്‍ പിന്നീട് ഒന്നും അറിഞ്ഞിരുന്നില്ല എന്ന് കൈമലര്‍ത്തുന്നത് യുക്തിഭദ്രമല്ല. കുടുംബത്തിന്‍റെ ഭൂമി തിരികെ നല്‍കി സമരം ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ബാധ്യതയുണ്ട്. രാമചന്ദ്രനും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ മുന്‍കൈയെടുക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends