ഒടുവിൽ ചിന്ത എന്ന വൻമരം വീണു, ഗവർണർ ഇടപ്പെട്ടു..ഇനി പടിക്ക് പുറത്ത്..രക്ഷിക്കാൻ മുഖ്യനുമില്ല..

ഒടുവിൽ ചിന്ത ജെറോം എന്ന വൻമരം വീഴാൻ ഇനി അധികം നാളുകൾ ഇല്ല, എന്ന സൂചനയാണ് പുറത്തു വരുന്നത്, ചിന്തയെ കുറിച്ച് ഓരോ സൈഡിൽ നിന്നും വിവാദങ്ങൾ ഉയരുമ്പോഴും . വിവാദനാണ് എന്ന് പറയാൻ സാധിക്കില്ല, കൃത്യമായ തെളിവുകളോട് കൂടിയാണ് ഓരോ കാര്യങ്ങളും പുറത്തു വരുന്നത്, ആദ്യമൊരു കത്ത്, അതിനു മുൻപ് അതിനെ കുറിച്ച എനിക്കറിയാതെയില്ല എന്ന് പറഞ്ഞിരുന്ന ചിന്തയുടെ വാക്കുകൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള കത്തായിരുന്നു ആദ്യം പുറത്തു വന്നത്, അത് കഴിഞ്ഞു പിന്നീട് പ്രബന്ധം , അതിലെഴുതി വച്ച മണ്ടത്തരവും , കോപ്പിയടി വിവാദവും, അതും ചിന്തയെ കുറെ വെള്ളം കുടിപ്പിച്ചെങ്കിലും , മാധ്യമങ്ങളെ കാണുമ്പൊൾ അതിന്റെ നാണക്കേടും പരുങ്ങലോന്നും ആ മുഖത്തു കാണാനേ സാധിക്കുണ്ടായിരുന്നില്ല..അതിന് ശേഷമാണ് ഇപ്പോൾ ഒടുവിലായി പുറത്തു വന്ന ചിന്തയുടെ ആഡംബര ഹോട്ടലിലെ താമസത്തെ കുറിച്ചുള്ള വാർത്തകൾ, ഒന്നോർക്കണം ഒരു തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയുന്ന സഖാവിന്റെ ലീലാവിലാസങ്ങളാണ് ഇതെല്ലം,,ഒരു രൂപ പോലും എനിക്ക് അധികം വേണ്ടാ..അങ്ങനെ വന്നാൽ ഞൻ അത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് നൽകും , അത്തരത്തിലൊരു ആഡംബര ജീവിതത്തിലൂടെ കടന്നു വന്ന പാരമ്പര്യമൊന്നും എനിക്കില്ലായെന്ന വീമ്പിളക്കിയ ചിന്തയുടെ ജീവിതം ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽ ആണെന്നുള്ളത് ,
ഇവിടുത്തെ നേതാക്കൾ എല്ലാം അറിഞ്ഞോ , അതോ അറിയാത്ത ഭാവം നടിക്കുകയാണോ എന്നറിഞ്ഞു കൂടാ,, ഏതായാലും ചിന്ത ചേച്ചിടെ കാര്യത്തിൽ ഒരു തീരുമാനം ആവുകയാണ് സുഹൃത്തുക്കളെ..കാരണം നമ്മുടെ കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഇടപെട്ടിരിക്കുന്നത്, സാധാരണ നമ്മടെ ഗവർണർ , ഇത്തരം അനീതി , അക്രമം, അഴിമതി , ഇതുപോലെയുള്ള സർക്കാരിലെ ചിലരുടെ ഉഡായിപ്പുകൾ ഒക്കെ എങ്ങനെയൊക്കെ പൊക്കി പുറത്തു കൊണ്ട് വരാം എന്ന് നോക്കി കൊണ്ട് നടക്കുന്നതിനിടയിലാണ്, ഇപ്പോൾ അങ്ങോട്ട് പോയി നമ്മുടെ ചിന്ത ചേച്ചി ഒരു വിഷയം ഇട്ടു കൊടുത്തിരിക്കുന്നത്, ഇനിയും ദീർഘിപ്പിക്കുന്നില്ല, കാര്യം എന്താന്ന് വച്ചാൽ , ചിന്തയുടെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിഷയത്തിൽ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്, നേരത്തെ ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വ്വകലാശാല വിസിക്ക് കൈമാറിരുന്നു. ഇതിന്‍റെ അനുബന്ധ നടപടി എന്ന നിലയിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പക്ഷെ ഇത്തവണ ഗവർണർ കുറച്ചു കലിപ്പിലുമാണ് , കാരണം ഇത്തരം കാര്യങ്ങൾ ഒന്നും അദ്ദേഹം അധികം വച്ച് പുറപ്പിക്കില്ല..അതുകൊണ്ട് തന്നെ ശക്തമായൊരു തീരുമാനം എടുക്കാനും , അതിന്റെ നടപടിയെ കുറിച്ച് സർക്കാരിനെ അറിയിക്കാനുമുള്ള സാധ്യതകളും ഏറെയാണ്,,കൂടാതെ വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചര്‍ച്ചയായേക്കും.
ഇതിനിടെ, ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധത്തിന് മേല്‍നോട്ടം വഹിച്ച ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. ഇപ്പോള്‍ അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് പി.പി. അജയകുമാര‍്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാറാണ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം
പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഡോ. പി.പി.അജയകുമാറിന്‍റെ ഗൈഡ്‌ഷിപ്പ് റദ്ദാക്കാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല. വിദഗ്ധ സമിതിയെ വയ്ക്കാനും കുറച്ചു നാളുകൾക്ക് മുൻപ് തീരുമാനിച്ചിട്ടുണ്ടായിരുന്നു, ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ കുര്ച്ചു ദിവസങ്ങൾക്ക് മുൻപാണ് പുറത്തറിഞ്ഞത് . പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. അതിനു പിന്നാലെ ചാനലുകളിൽ എല്ലാം അത് ചർച്ചയാവുകയും, സമൂഹ മാധ്യമങ്ങളിൽ അടക്കം ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു,
അതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം എടുക്കുകയായിരുന്നു , നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി
പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.ബോധി കോമൺസ് എന്ന വെബ്‍സൈറ്റിൽ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമർശിച്ചിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്.
ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശവുമുളളത്. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയർന്നത്. സമര്‍ത്ഥമായി നുണവിളമ്പുക. അതിന് പ്രത്യേക കഴിവു തന്നെ വേണം. അത് പറയുന്നത് യുവതികളാണെങ്കില്‍ അതിന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണല്ലോ. ഏതായാലും ചങ്ങമ്പുഴയുടെ 'വാഴക്കുല' വെട്ടി വൈലോപ്പള്ളിയുടെ കോലായിലെത്തിച്ച ചിന്ത പറയുന്നു, അതൊരു നോട്ടപ്പിശകാണെന്ന്. ശമ്പള കുടിശിക കിട്ടിയാല്‍ പാര്‍ട്ടി രീതിയനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ വാര്‍ത്താസമ്മേളനത്തില്‍ അതും നോട്ടപിശകാക്കി മാറ്റി. 'എന്റെമ്മയുടെ ജിമിക്കി കമ്മല്‍ എന്റെപ്പന്‍ കട്ടോട്ട് പോയി' എന്നല്ലാതെ ഇവിടെ എല്ലാ പുരുഷന്മാരും ജിമിക്കി അടിച്ചോണ്ടുപോകുന്നവരാണെന്ന് ചിന്തക്കഭിപ്രായമില്ല....തന്റെ നിലപാടുകൾ മാത്രമാണ് ശെരിയെന്നു പറഞ്ഞു കൊണ്ട് മുന്നേറുകയാണ് ചിന്ത..ആയിക്കോട്ടെ അതങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കട്ടെ..പക്ഷെ ഈ വൻമരം വീഴാൻ അധികം സമയമില്ല..
https://www.facebook.com/Malayalivartha