Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വീട്ടമ്മയെ ഭീഷണിപ്പെടുത്തി പതിനാറുകാരി ആഭരണങ്ങള്‍ കവര്‍ന്നശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കടന്നുകളഞ്ഞു.... തന്ത്ര പൂര്‍വ്വത്തില്‍ പിടികൂടി പോലീസ്

08 FEBRUARY 2023 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പതിനാറുകാരി ആഭരണങ്ങള്‍ കവര്‍ന്നശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കടന്നുകളഞ്ഞു.... തന്ത്ര പൂര്‍വ്വത്തില്‍ പിടികൂടി പോലീസ്.


വീട്ടമ്മയും സമീപവാസിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പോലീസ് തന്ത്രപരമായി പിടികൂടുകയും ചെയ്തു. ആദ്യം കുറ്റം നിഷേധിച്ച പെണ്‍കുട്ടി പോലീസ് ചോദിച്ചതോടെ സമ്മതിക്കുകയുണ്ടായി.



മൂവാറ്റുപുഴ പായിപ്ര 12-ാം വാര്‍ഡില്‍ സൗത്ത് പായിപ്ര കോളനി ഭാഗത്ത് ജ്യോതിസ് വീട്ടില്‍ ജലജ (60) യെയാണ് പെണ്‍കുട്ടി മാലയും കമ്മലും മോതിരവും അടക്കമുള്ള ആഭരണങ്ങള്‍ കൈക്കലാക്കി, തലയ്ക്കു പുറകില്‍ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സഹോദരനോടൊപ്പമാണ് ജലജ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചോര വാര്‍ന്നൊഴുകിക്കൊണ്ടിരിക്കേ നിലവിളിച്ച് ജലജ പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കൊണ്ടുതന്നെ ഫോണില്‍ വിളിപ്പിച്ചു.



അപ്പോള്‍ ടൗണിലായിരുന്ന പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. പെരുമറ്റത്തേക്കെന്നു പറഞ്ഞ് പോസ്റ്റ് ഓഫീസ് കവലയില്‍നിന്ന് ഓട്ടോ വിളിച്ച പെണ്‍കുട്ടി ഫോണ്‍ വന്നതോടെ പായിപ്രയിലേക്ക് പോയി. അതിനിടെ ഓട്ടോയിലുണ്ടായിരുന്ന ആണ്‍കുട്ടി വാഴപ്പിള്ളി കവലയില്‍ ഇറങ്ങിയതായും പോലീസിന് വിവരം കിട്ടി.


കുറ്റകൃത്യത്തില്‍ പെണ്‍കുട്ടിയല്ലാതെ മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തില്‍ ആഭരണങ്ങളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ലൗസില്‍ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയില്‍ വഴിയരികില്‍ നിന്നാണ് മോതിരവും കമ്മലും പോലീസ് കണ്ടെടുത്തത്.കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തു.

കൃത്യമായ മുന്നൊരുക്കത്തോടെയാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്നതിനാല്‍ പെണ്‍കുട്ടി മുന്‍പ് ഏതെങ്കിലും കേസില്‍ പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (8 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (12 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (23 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (47 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (56 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends