പരിശോധനയിൽ കണ്ടെത്തിയത് 340 പായ്ക്കറ്റ് ഹാൻസ് ഇനത്തിൽപെട്ട പുകയില ഉത്പന്നങ്ങൾ, പത്തനംതിട്ടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ ആൾ പിടിയിൽ...!

പത്തനംതിട്ടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയയാൾ പൊലീസ് പിടിയിൽ. റാന്നി വലിയകുളം കൈതതടത്തിൽ രാജുവി(62)നെയാണ് പിടികൂടിയത്. ഇയാളുടെ സ്ഥാപനത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാൻസ് ഇനത്തിൽപെട്ട പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് സംഘവും റാന്നി പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ്.അനധികൃതമായി ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾ നിരന്തര നിരീക്ഷണത്തിലാണെന്നും, ജില്ലയിൽ പരിശോധനകൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
പരിശോധനയിൽ ഡാൻസാഫ് സംഘത്തിലെ എസ്ഐ അജി സാമുവൽ, റാന്നി എസ്ഐ സന്തോഷ്, സിപിഒമാരായ അജാസ്, രഞ്ജു, ഡാൻസാഫ് സിപിഒമാരായ ശ്രീരാജ്, ബിനു, മിഥുൻ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























