ഗോവയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാനൊരുങ്ങി സ്വയം സഞ്ചരിക്കാന്‍ കഴിയുന്ന റോബോട്ട് 'ഔറസ'

ഗോവയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്വയം സഞ്ചരിക്കാന്‍കഴിയുന്ന റോബോട്ട് 'ഔറസ്' എത്തി. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംവിധാനമായ ട്രൈറ്റണും സഹായത്തിനുണ്ടാവും.
സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ലൈഫ് സര്‍വീസ് ഏജന്‍സിയായ ദൃഷ്ടി മറൈനാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല. സഞ്ചാരികളുടെ വര്‍ധനകാരണം ഗോവയിലെ തീരങ്ങളില്‍ അപകടങ്ങള്‍ കൂടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് യന്തിരന്മാരുടെ സഹായം തേടിയത്.
ജനക്കൂട്ടത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഔറസ് നിലവില്‍ വടക്കന്‍ ഗോവയിലെ മിരാമര്‍ തീരത്താണ് സേവനമനുഷ്ഠിക്കുക. ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗല്‍ഗിബാഗ് എന്നീ തീരങ്ങളിലും. ഈ വര്‍ഷം തന്നെ 100 ട്രൈറ്റണുകളെയും 10 ഔറസ് റോബോട്ടുകളെയും വിവിധ തീരങ്ങളില്‍ നിയോഗിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha
























