Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് പടിയിറങ്ങാനിരിക്കെ, പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതോടെയാണ് ചരടുവലികളും ആരംഭിച്ചത്. പൊലീസ് മേധാവിയാവാന്‍ താത്പര്യമുള്ള സീനിയര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ആസ്ഥാനം തയ്യാറാക്കി.

08 FEBRUARY 2023 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌


നിലവിലെ ഡിജിപി അനില്‍കാന്തടക്കം 5 ഡി.ജി.പിമാരാണ് വരുന്ന മാസങ്ങളില്‍ വിരമിക്കുന്നത്. ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും മേയിലും അനില്‍കാന്ത് ജൂണിലും ടോമിന്‍ തച്ചങ്കരി ജൂലായിലും വിരമിക്കും. കേരള കേഡറിലെ സീനിയറും, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി മേധാവിയുമായ അരുണ്‍കുമാര്‍ സിന്‍ഹയും മേയില്‍ വിരമിക്കും. അഡി.ഡി.ജി.പിമാരായ നിതിന്‍ അഗര്‍വാള്‍,കെ.പദ്മകുമാര്‍,ഷേഖ് ദര്‍വേഷ് സാഹിബ്,ഹരിനാഥ് മിശ്ര,രവാഡാ ചന്ദ്രശേഖര്‍,സഞ്ജീബ് കുമാര്‍ പട്‌ജോഷി,ടി.കെ.വിനോദ്കുമാര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ക്ക് ഡിജിപി റാങ്കും ലഭിക്കും.

ലോക്‌നാഥ് ബഹ്‌റയ്ക്ക പകരം അനില്‍ കാന്തിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേയ്ക്ക് കൊണ്ടു വന്നത് മറ്റ് നിരവധി പേരെ തഴഞ്ഞു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപി എം ന്റെയും പ്രത്യേക താല്പര്യം കണക്കിലെടുത്താണ് അനില്‍കാന്തിനെ അന്ന് ക്രമസമാധാന ചുമതലയിലേയ്ക്ക് കൊണ്ടു വന്നത്. ബെഹ്‌റയുടെ കാലത്ത് കൊണ്ടു വന്ന പരിഷ്‌കാരങ്ങളെല്ലാം സിപി എ്മ്മിന് അനുകൂലമായിരുന്നുവെന്നത് ഏറെ വിവാദമായിരുന്നു. അനില്‍കാന്തിന്റെ കാര്യത്തിലും അതില്‍ മാറ്റമുണ്ടായിരുന്നില്ല. അതുകൊണ്ട് ക്രമസമാധാന ചുമതലയിലേയ്ക്ക് വരാാനയി അഡിജിപിമാര്‍ സിപിഎമ്മിന് മേലും മുഖ്യമന്ത്രിയുടെ ഓഫീസിലും നിരന്തര സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയാണ്.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് പടിയിറങ്ങാനിരിക്കെ, പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതോടെയാണ് ചരടുവലികളും ആരംഭിച്ചത്. പൊലീസ് മേധാവിയാവാന്‍ താത്പര്യമുള്ള സീനിയര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ആസ്ഥാനം തയ്യാറാക്കി. ഇത് പൊതുഭരണ വകുപ്പ് വഴി കേന്ദ്ര സര്‍ക്കാരിന് കൈമാറും. നിലവിലെ മേധാവി വിരമിക്കുന്നതിന് 3 മാസം മുന്‍പ് പട്ടിക കേന്ദ്രത്തിലെത്തണം.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്കാണ് സാദ്ധ്യത. പദ്മകുമാറിന് 2025 ഏപ്രില്‍ വരെയും ഷേഖ് ദര്‍വേഷിന് 2024 ജൂലായ് വരെയും കാലാവധിയുണ്ട്. സി.ആര്‍.പി.എഫില്‍ അഡി.ഡയറക്ടറായ നിതിന്‍ അഗര്‍വാള്‍ പദ്മകുമാറിനേക്കാള്‍ സീനിയറാണെങ്കിലും, കേന്ദ്രത്തില്‍ ഡി.ജി.പിയായി ഉടന്‍ എംപാനല്‍ ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിന് സി.ആര്‍.പി.എഫിന്റെയോ, ബി.എസ്.എഫിന്റെയോ മേധാവിയാകാം.

30 വര്‍ഷം സര്‍വീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയാവാന്‍ പരിഗണിക്കുക. യോഗ്യരായ 8 പേരുണ്ട്. യു.പി.എസ്.സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്‌സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതില്‍ നിന്ന് മൂന്നംഗ അന്തിമ പാനല്‍ തയ്യാറാക്കി നിയമനത്തിനായി കൈമാറും. ഇതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. നിയമിക്കപ്പെടുന്നവരെ രണ്ടു വര്‍ഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടു വര്‍ഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോയിലുള്ള ഹരിനാഥ്മിശ്രയ്ക്ക് 2025 ജൂലായ് വരെയും ,രവദാ ചന്ദ്രശേഖറിന് 2026 ജൂലായ് വരെയും സര്‍വീസുണ്ടെങ്കിലും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ഇരുവരും കഴിഞ്ഞ തവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്തിമ പാനലില്‍ ഉള്‍പ്പെട്ടാല്‍, ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാറിനും സാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അദ്ദേഹത്തിന് 2025 ആഗസ്റ്റ് വരെ കാലാവധിയുണ്ട്. മുഖ്യമന്ത്രിയുമായുള്ള അടുപ്പക്കാരെയാണ് തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കുന്നതെന്നതും ശ്ര്‌ദ്ധേയമാണ്.

പോലീസ് സേനയില്‍ അടിമുടി ശുദ്ധീകരണവും ക്രിമിനല്‍ പോലീസുകാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതായെത്തുന്ന ഡിജിപിയ്ക്ക് വലിയ വെല്ലുവിളി തന്നെ ഏറ്റെടുക്കേണ്ടി വരും. അതിനേക്കാളുപരി സേനയില്‍ പാര്‍ട്ടിയുടെ ഇടപെടലും അതിന തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ഇപ്പോള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയിലെത്തുന്നയാള്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവരാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (8 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (12 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (23 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (47 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (56 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends