പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി... അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി.
അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ അലന്‍ ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ഐഎ കോടതിയെ ബോധിപ്പിക്കാനായി ശ്രമിച്ചത്.
എന്നാല്‍ അലന്‍ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയില്‍ ജാമ്യം റദ്ദാക്കാനായി കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha
























