Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു, തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറങ്ങി അപകടം

08 FEBRUARY 2023 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. റൺവേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്‌ളൈയിംഗ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ആർക്കും പരിക്കില്ല. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാറില്ലെന്നാണ് വിവരം.എന്നാൽ ഇത്തരത്തിൽ അപടമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വിവരങ്ങൾ ഇനി പുറത്തുവരാനുണ്ട്.

അതേസമയം, സമാനമായ സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. പരിശീലന വിമാനം ക്ഷേത്രത്തിൽ ഇടിച്ചുകയറി പൈലറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. പട്ന സ്വദേശി 50 വയസുള്ള ക്യാപ്റ്റൻ വിമൽ കുമാറാണ് മരിച്ചത്. ജനുവരി 5ന് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോട് കൂടി മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. പരിശീലനപ്പറക്കൽ നടത്തിയ സെസ്ന ട്രെയ്‌നർ എയർക്രാഫ്റ്റ് ആണ് അപകടത്തിൽപ്പെട്ടത്.

 

ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് പരിക്കേൾക്കുകയും ചെയ്തിരുന്നു. 23 വയസുള്ള പരിശീലന പൈലറ്റ് സോനു കുമാർ ജയ്‌പൂർ സ്വദേശിയാണ്. ഒരു സ്വകാര്യ ഏവിയേഷൻ പരിശീലന കേന്ദ്രത്തിന്റേതായിരുന്നു വിമാനം. രാത്രിയിലെ കടുത്ത മൂടൽ മഞ്ഞിൽ ഇറക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

ക്ഷേത്രത്തിലെ ഗോപുരത്തിലും വൈദ്യുത കമ്പികളിലും വിമാനം ഇടിച്ചു. ചോർഹട്ട എയർസ്ട്രിപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടസ്ഥലമെന്ന് ചോർഹട്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജെ.പി. പട്ടേൽ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഫാൽക്കൺ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കെ.പി. വെങ്കിടേശ്വര റാവു പറഞ്ഞു. മൂടൽമഞ്ഞിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് സെസ്ന ട്രെയ്‌നർ വിമാനം നിരവധി തവണ വൃത്താകൃതിയിൽ പറന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (5 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (9 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (20 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (44 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (53 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends