മകളുടെ നൃത്തം കാണാന്‍ ഇനി അമ്മയില്ല.... സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ ഏക മകളുടെ നൃത്തം കാണുന്നതിനായി പോകുമ്പോള്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അമ്മയ്ക്കു ദാരുണാന്ത്യം
മകളുടെ നൃത്തം കാണാന്‍ ഇനി അമ്മയില്ല.... സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ ഏക മകളുടെ നൃത്തം കാണുന്നതിനായി പോകുമ്പോള്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അമ്മയ്ക്കു ദാരുണാന്ത്യം
കല്ലവാതുക്കല്‍ നടയ്ക്കല്‍ മില്‍മ ജംക്ഷനില്‍ പ്രേം ഹൗസില്‍ (വിസ്മയ) ഉല്ലാസ് കുമാറിന്റെ ഭാര്യ ബിന്ദുകുമാരിയാണു (45) മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സമീപവാസി സിദ്ധി ഭവനില്‍ ബിന്ദുവിന് പരുക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30ന് ദേശീയപാതയില്‍ ശീമാട്ടി ജംക്ഷനില്‍ അടിപ്പാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടം നടന്നത്. ബിന്ദു കുമാരി സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു. ലോറിക്കടിയില്പ്പെട്ടാണു മരണം സംഭവിച്ചത്. മറ്റേതെങ്കിലും വാഹനം തട്ടിയിട്ടതാണോയെന്നും പൊലീസ് അന്വേഷിച്ചു വരുന്നു.
ചാത്തന്നൂര്‍ ക്രിസ്തോസ് മാര്‍ത്തോമ്മാ യുപി സ്കൂളില്‍ മകള്‍ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണു ദാരുണവാര്ത്തയെത്തുന്നത്. ബിന്ദുവിന്റെ മൃതശരീരം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംസ്കാരം ഇന്നു നടക്കും. ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നു നാട്ടില്‍ എത്തും. ടിപ്പര്‍ ലോറി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് ചാത്തന്നൂര്‍ പൊലീസ്.
" f
https://www.facebook.com/Malayalivartha