മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആര് മാധവന്‍നായര്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.. സംസ്കാരം ഇന്ന്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആര് മാധവന്‍നായര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളി രാത്രി കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ദി ഹിന്ദുവിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആയിരുന്നു. ഒരു മാസംമുമ്പ് എറണാകുളത്ത് നെടുമ്പാശേരിയിലേക്ക് താമസം മാറിയിരുന്നു.
സംസ്കാരം ഇന്ന് . ഭാര്യ: ഡോ. സുചേതനായര് (കാലടി സംസ്കൃത സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍, കലിക്കറ്റ് സര്‍വകലാശാല മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മുന്‍ മേധാവി). മക്കള്‍: അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ.
"
https://www.facebook.com/Malayalivartha