മുഖ്യമന്ത്രിയുടെ കറുപ്പലര്‍ജ്ജി മലയാളിക്ക് ദുരിതമാകുന്നു;കൊല്ലം സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളെ പോലീസ് തടഞ്ഞുവെച്ചത് 8 മണിക്കൂര്‍, പോലീസിനെതിരെ വന്‍ പ്രതിഷേധം, പിണറായി ആരാണ് ഏകാധിപതിയോ

മുഖ്യമന്ത്രിയുടെ കറുപ്പിനലര്‍ജ്ജി മലയാളിക്ക് വലിയ ദുരിതമായ് മാറുന്നു. തുരുത്ത് കാണാന്‍ കറുപ്പു ഷര്‍ട്ട് ധരിച്ചെത്തിയ യുവാക്കളെ 8 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചു. സംഭവം വന്‍ വിവാദമാകുന്നു. അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാന്‍ ആലപ്പുഴയില്‍ നിന്നെത്തിയ യുവാക്കള്‍ സ്വപ്‌നത്തില്‍ കരുതിയില്ല വരാന്‍ പോകുന്നത് മുട്ടന്‍ പണിയാണെന്ന്. കഴിഞ്ഞദിവസം കൊല്ലം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടയിലാണ് പോലീസിന്റെ തോന്നിവാസം. യുവാക്കളെ കറുപ്പിട്ടതിന്റെ പേരില്‍ മണിക്കൂറുകള്‍ തടവില്‍ വെക്കുക. കേരളം ഇപ്പോള്‍ ഉത്തരകൊറിയയ്ക്ക് സമാനമായ് മാറിയിരിക്കുകയാണ്. ആലപ്പുഴ അരൂര്‍ സ്വദേശികളായ ഫൈസല്‍, അമ്പാടി എന്നിവരാണു രാവിലെ 10 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനു പുറത്തിറങ്ങി കടയില്‍ നിന്നു വെള്ളം വാങ്ങി സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാല്‍ മോഷ്ടാക്കളാണെന്നു സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നല്‍കിയ വിശദീകരണം.
റെയില്‍വേ സ്റ്റേഷനു തൊട്ടടുത്ത ക്യുഎസി മൈതാനത്തും ടൗണ്‍ ഹാളിലുമാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണു യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. രാത്രിയോടെ അരൂരില്‍ നിന്ന് എത്തിയ രക്ഷിതാക്കള്‍ക്കൊപ്പം ഇവരെ വിട്ടയച്ചു. റെയില്‍വേ സ്റ്റേഷനു പുറത്തിറങ്ങിയതും ബൈക്ക് മോഷ്ടാക്കളാണെന്നു പറഞ്ഞു ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നെന്നു യുവാക്കള്‍ പറഞ്ഞു. തിരിച്ചു പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് അടക്കം കാണിച്ചിട്ടും പൊലീസ് പോകാന്‍ അനുവദിച്ചില്ല. ഉച്ചകഴിഞ്ഞതോടെ കറുപ്പ് ഷര്‍ട്ട് ധരിച്ച കുറച്ചു പേരെ കൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണു ഷര്‍ട്ടിന്റെ നിറമാണ് അറസ്റ്റിനു കാരണമെന്നു മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു. ഇരവിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ 3 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കൊട്ടിയത്തു കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം അനസ് ഇരവിപുരത്തെ മുഖ്യമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നിലെ അകമ്പടി വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തി കൊണ്ട് അടിക്കാന്‍ മര്‍ദ്ദിച്ചു. ജംക്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇടറോഡില്‍ നിന്നു ദേശീയപാതയിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രിയ്ക്ക് കറുപ്പ് കണ്ടാല്‍ ഹാലിളകുമെന്ന് കരുതി ആര്‍ക്കും കറുപ്പിടാന്‍ പറ്റില്ലെ. കേരളത്തില്‍ ഏകാധിപത്യ ഭരണം വല്ലതുമാണോ. കേരളം ഇന്ത്യയില്‍ തന്നെയല്ലെ. ഒരു ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്താണ് ഈ അരാജകത്വം നടക്കുന്നത്. അതും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടിട്ട് കണ്ണുതള്ളി പോകുകയാണ്. പിണറായി മാത്രമാണോ ഇവിടെ മുഖ്യമന്ത്രി ആയിട്ട് ഇരുന്നിട്ടുള്ളത്.
മറ്റൊരു മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴും ഇതുപോലെത്തെ അരാജകത്വം അരങ്ങേറിയിട്ടില്ല. പിണറായിക്ക് ദാര്‍ഷ്ട്യമാണ്. ഞാന്‍ പറയുന്നത് ഇവിടെ നടന്നാല്‍ മതി എന്റെ വാക്ക് എല്ലാവരും കേട്ടാല്‍ മതി. പിണരായീടെ വിരട്ടലൊക്കെ എകെജി സെന്ററില്‍ വെച്ചാല്‍ മതി മലയാളികളോട് എടുക്കണ്ട. മലയാളികള്‍ ഇതൊന്നും വകവെച്ച് തരികയുമില്ല. കറുപ്പ് കണ്ടാല്‍ പേടി അതാണ് സത്യം. പക്ഷെ പിണറായി ഈ ധാര്‍ഷ്ട്യം കാണിച്ചിട്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കരിങ്കൊടി കാണിക്കുകയാണ്.
https://www.facebook.com/Malayalivartha


























