അർദ്ധരാത്രി പാലും മദ്യവും; സ്വപ്നയോട് ഫോണിൽ കൊഞ്ചലും കുഴയലും; ലൈംഗീക ചുവയോടെ സംസാരിച്ച് സി എം രവീന്ദ്രൻ; കൂടുതൽ ചാറ്റുകൾ പുറത്ത്

സി എം രവീന്ദ്രനെ തിങ്കളാഴ്ച ഇ ഡി മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. അതിനിടയിൽ ഇതാ സ്വപ്നയും അദ്ദേഹവും തമ്മിൽ നടത്തിയ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിരിക്കുകയാണ്. ലൈംഗിക ചുവയോട് കൂടെ സ്വപ്നയോട് സംസാരിക്കുന്ന കൂടുതൽ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. സി എം രവീന്ദ്രൻ ഇത്തരത്തിൽ സ്വപ്നയോട് ഇടപെട്ടു എന്നൊരു ആരോപണം നേരത്തെ ഉയർന്നിട്ടില്ലായിരുന്നു.
അതിനിടയിലാണ് ഇത്തരത്തിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്. ലൈംഗീക ചുവയോട് സംസാരിച്ചു എന്ന തരത്തിൽ ആരോപണം ഉയരുന്നത് ശിവശങ്കറിനെതിരെ മാത്രമായിരുന്നു . സ്വപ്നയും അത്തരത്തിലുള്ള ആരോപണം ശിവശങ്കറിനെതിരെ മാത്രമാണ് ഉന്നയിച്ചിരുന്നത്.പക്ഷേ ഇപ്പോൾ ഇതാ സി എം രവീന്ദ്രനും സ്വപ്നയോട് ലൈംഗിക ചുവയോട് സംസാരിച്ചു എന്ന തരത്തിൽ ആരോപണം ഉയർന്നിരിക്കുകയാണ്. ഒരു സ്ത്രീ അധികാര കേന്ദ്രങ്ങളുമായി ഇടപെടുമ്പോൾ ആ സ്ത്രീ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.
ആ രീതിയിൽ കൂടെ ഈ ഒരു വാട്സ്ആപ്പ് ചാറ്റുകളെ നോക്കി കാണേണ്ടതായിട്ടുണ്ട്. സി എം രവീന്ദ്രൻ സ്വപ്ന സുരേഷിനോട് മോശമായി സംസാരിക്കുന്ന ചാറ്റുകൾ ആണ് ഇപ്പോൾ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെയും ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു.
അത് പ്രളയ സഹായവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകൾ ആയിരുന്നു . അത് തീർത്തും സ്വകാര്യമായ സംഭാഷണങ്ങൾ ആയിരുന്നു . ഇത്തരത്തിൽ ലൈംഗീകപരമായ ചാറ്റുകൾ അല്ലായിരുന്നു പുറത്ത് വന്നത്. ശിവശങ്കർ സ്വപ്നയോട് സി എം രവീന്ദ്രനെ വിളിക്കാൻ പറയുന്നുണ്ട് . അതായത് റെഡ് ക്രസന്റിനെ ലൈഫ് മിഷനിലക്ക് എത്തിക്കാനുള്ള ശ്രമത്തിനായി സി എം രവീന്ദ്രനെ വിളിച്ച് സംസാരിക്കാനാണ് സ്വപ്നയോട് സി എം രവീന്ദ്രൻ പറയുന്നത്. ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ ഇതാ ലൈംഗീക ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്.
2018 നവംബര്‍ എട്ടിനു സ്വപ്‌നയും രവീന്ദ്രനും തമ്മില്‍ നടത്തിയ രാത്രികാല ചാറ്റുകളാണു പുറത്തുവന്നത്. ഇതിനു മുമ്പ് 2018 ജൂണില്‍ രവീന്ദ്രന്‍ സ്വപ്‌നയ്ക്കു വീഡിയോകളും അയച്ചുകൊടുത്തിരുന്നു. വീഡിയോകള്‍ കണ്ടിട്ടു എന്താണിതെന്നു സ്വപ്‌ന തിരിച്ചു ചോദിക്കുന്നുണ്ട്.നവംബറിലെ ചാറ്റുകള്‍ കുറച്ചു കൂടി വ്യക്തിപരമാണ്. പ്രളയ സഹായം തേടിയുള്ള കുറിപ്പ് സ്വപ്‌നയ്ക്ക് ഇട്ടുകൊടുക്കുന്നു.
അതിനു ശേഷം കിടന്നില്ലേ എന്ന ചോദ്യം. ഇല്ലെന്നു സ്വപ്‌നയുടെ മറുപടി. അതിനു ശേഷമാണു ഭര്‍ത്താവ് സ്ഥലത്തില്ലേ എന്ന ചോദ്യം. ഉണ്ടെന്നു മറുപടി പറയുമ്പോള്‍ അയ്യോ എന്നാണു പ്രതികരണം.കുഴപ്പമില്ലെന്നു പറയുമ്പോള്‍ 11.30 ആയതു കൊണ്ടാണു ചോദിച്ചതെന്നും വിളിക്കാമോ എന്നുമെല്ലാം രവീന്ദ്രന്‍ ചോദിക്കുന്നു. സ്വപ്‌നയുമായി രവീന്ദ്രനുണ്ടായിരുന്ന സൗഹൃദത്തിനു തെളിവാണ് ഈ ചാറ്റുകളെന്ന് ഇ.ഡിക്കു വാദിക്കാനാവും.
https://www.facebook.com/Malayalivartha


























