സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഎം ചോര്‍ത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വെട്ടിപ്പില്‍ വി ഡി സതീശന്റേയും അടൂര്‍ പ്രകാശിന്റേയും പേരും കേള്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫണ്ട് വെട്ടിപ്പില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയാണെന്നും എല്ലാം പുറത്തുവരട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഎം ചോര്‍ത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണ്.
ഇഡി, സിബിഐ, കോടതി എല്ലാം ആര്‍ എസ് എസ് നിയന്ത്രണത്തിലേക്ക് മാറുകയാണ്. കോഴിക്കോട് എന്‍ ഐ ടി, ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ധാരണ പത്രം ഒപ്പുവെക്കുന്നത് ആര്‍ എസ് എസ് വത്കരണത്തിന്റെ ഭാഗമാണ്.
കോണ്‍ഗ്രസ്സും ജമാഅത്തും ലീഗും തമ്മില്‍ ലിങ്ക് നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. ജമാഅത്ത് എന്താണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
ജനകീയ പ്രതിരോധ ജാഥയില്‍ എല്ലായിടത്തും വലിയ തിരക്കാണ്. സിപിഎമ്മിന് ജാഥയില്‍ ആളെ കൂട്ടാന്‍ ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജാഥയില്‍ പങ്കുചേരാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട അദ്ദേഹം പറഞ്ഞു
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യാത്രയില്‍ പങ്കെടുക്കും. ഏപ്രില്‍ 18 വരെ സമയമുണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കൈയില്‍ നിന്ന് പണം വാങ്ങില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. ഇലക്ടറല്‍ ബോണ്ട് ആണ് എല്ലാ പാര്‍ട്ടികളും വാങ്ങുന്നതെന്നും, ഹാരിസന്റെ കൈയില്‍ നിന്നും തിരഞ്ഞെടുപ്പു ഫണ്ട് കൈപ്പറ്റിയത് സംബന്ധിച്ച് എം വി ഗോവിന്ദന്‍ പ്രതികരിച്ചു
https://www.facebook.com/Malayalivartha


























