ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ഹൈദ്രബാദിലേക്ക് പോയി; ഇനി തിരിച്ചെത്തുന്നത് മാർച്ചിൽ; അടുത്ത മാസം വരെ ആ ബില്ലുകൾ രാജ്ഭവനിൽ കെട്ടി കിടക്കും; സർക്കാരിന് ഇത് കനത്ത പ്രഹരം

രാജ്ഭവനിൽ മന്ത്രിമാരെ വിളിപ്പിച്ചു ബില്ലുകളിൽ വിശദീകരണം തേടി ഉടനെ ഒപ്പിടും ഇതായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. പക്ഷേ കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ അദ്ദേഹത്തിനടുത്ത് എത്തി. ആ വിഷയത്തിൽ ചർച്ചകൾ നടന്നു. എന്നാൽ മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണര്‍ ഹൈദരാബാദിലേക്ക് പോകുകയാണ് ചെയ്തത്.
രാജ്ഭവനിലെത്തി നേരിട്ട് മന്ത്രിമാർ വിശദീകരിച്ചപ്പോൾ വിവാദ ബില്ലുകൾ ഒഴികെയുള്ളവയിലെങ്കിലും ഗവർണറുടെ അനുമതി കിട്ടുമെന്നായിരുന്നു സർക്കാർ കരുതിയത്. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇനി ഗവർണർ മാർച്ചിൽ മാത്രമേ തിരിച്ചു കേരളത്തിൽ എത്തുകയുള്ളൂ . അന്ന് അദ്ദേഹം തിരിച്ചു വരുമ്പോൾ ഈ ബില്ലുകളിൽ എന്തെങ്കിലും നടപടി എടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
അത്തരത്തിലുള്ള നീക്കം അദ്ദേഹം മാർച്ചിൽ നടത്തുമോ ? അദ്ദേഹം മടങ്ങിയെത്തുമ്പോളെങ്കിലും എട്ടു ബില്ലുകളിൽ ഒരു തീരുമാനം എടുക്കുമോ ഈ മന്ത്രിമാരുടെ വിശദീകരണം പരിഗണിക്കുമോ എന്നതാണ് ഇനി അറിയേണ്ടുന്ന കാര്യം. ഗവർണറുടെ നീക്കങ്ങളും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഓരോ ചുവട് വയ്പ്പും എല്ലാവരും ശ്രദ്ധയോടെ തന്നെ വീക്ഷിക്കുന്നുണ്ട്.
അതേസമയം ഈ വിഷയത്തിൽ മന്ത്രി പി രാജീവിനോട് പ്രതികരണം ചോദിച്ചപ്പോൾ നിർണായകമായ കാര്യങ്ങളാണ് മന്ത്രി പ്രതികരിച്ചത്. ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മാത്രം നടന്ന കാര്യമാണ്.
ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്ന് മന്ത്രി ചൂണ്ടി കാണിച്ചു. ഗവർണർക്ക് വിമർശനങ്ങൾ നടത്താനുള്ള അധികാരം ഉണ്ട്. ഗവർണർ സർക്കാരിന്റെ അംശമാണ് എന്നും മന്ത്രി പറഞ്ഞു . ഇത്തരത്തിൽ ഒരു പ്രതികരണമാണ് മന്ത്രി പി രാജീവ് ഈ വിഷയത്തിൽ നടത്തിയത്. എന്തായാലും മറ്റു മന്ത്രിമാരുടെ പ്രതികരണം കൂടി അറിയേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























