ഈ യാത്ര എന്തിനായിരുന്നു? ബിജു പറഞ്ഞത് നുണയോ? തെളിവുകള്‍ കണ്ടെത്താനാകാതെ ബിജു

കേരളം വളരെ ആവേശത്തോടെയാണ് ഇന്നലെ ഉറ്റുനോക്കിയത്. സിഡി കിട്ടുമോ എന്നതായിരുന്നു പലരുടെയും ചോദ്യം. ക്ലൈമാക്‌സ് എന്താകും എന്ന് വരെ പലരും ചിന്തിച്ചു. ഒടുവില്‍ ആ ക്ലൈമാക്‌സ് വന്നപ്പോള്‍ മൂക്കിന്റെ തുമ്പത്ത് കൈവച്ച് പറഞ്ഞ് പോയി എന്നാലും ബിജു ഇത്രയും വേണ്ടായിരുന്നു. മണിക്കൂറുകള്‍ തന്നാല്‍ സിഡി നിങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നായിരുന്നു ബിജു ആദ്യം ഉറപ്പ് നല്‍കിയത്. എന്നാല്‍ ബിജു പറഞ്ഞ ആ വാക്ക പാഴായി എന്ന് വേണം പറയാന്‍. എന്തിന് വേണ്ടിയായിരുന്നു ബിജു ഇത്തരത്തിലൊരു നാടകം ആസൂത്രണം ചെയ്തതെന്നാണ് മറ്റൊരു ചോദ്യം.
താന്‍ കൊടുത്ത സിഡി ആരോ മനപൂര്‍വ്വം മാറ്റിയിട്ടുണ്ടെന്ന് ബിജു പറഞ്ഞു.ശെല്‍വപുരം വടക്കേ കോളനിയിലെ ശെല്‍വി എന്ന സ്ത്രീയുടെ കൈവശം സി.ഡി ഉണ്ടെന്നാണ് ബിജു പോലീസിനോട് പറഞ്ഞത്. ശെല്‍വിയെ പോലീസ് കണ്ടെത്തിയെങ്കിലും സി.ഡി കൈവശം ഇല്ലെന്ന് അവര്‍ പറഞ്ഞു. പോലീസിനെക്കൂട്ടി എന്തിനാണ് തന്നെ അന്വേഷിച്ച് എത്തിയതെന്ന് ചോദിച്ച് ശെല്‍വി ബിജു രാധാകൃഷ്ണനോട് കയര്‍ത്തു. സി.ഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശെല്‍വിയുടെ ബന്ധു ചന്ദ്രനെ തിരയുകയാണ് പോലീസ്.
സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് സി.ഡി പിടിച്ചെടുക്കാന്‍ സംഘം ഉച്ചയോടെ യാത്രതിരിച്ചത്. പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷന്‍ അഭിഭാഷകനും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട ആറംഗ സംഘമാണ് പോലീസ് വാഹനത്തില്‍ കോയമ്പത്തൂരില്‍ എത്തിയത്. കേരള അതിര്‍ത്തി കടന്നതിനുശേഷം പോലീസ് സംരക്ഷണത്തോടെ ആയിരുന്നു യാത്ര.പോലീസ് ശെല്‍വപുരത്ത് എത്തിച്ച ബിജു രാധാകൃഷ്ണനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ബിജു രാധാകൃഷ്ണനെ ശെല്‍വപുരത്ത് എത്തിച്ചതെന്നും നാട്ടുകാര്‍ തിരിച്ചറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha