Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ക്ഷേമപെന്‍ഷനിലെ പിണറായി കേമത്തം പൊളിച്ച് കേന്ദ്ര സര്‍ക്കാര്‍;അപ്പോള്‍ അതും ഉഡായിപ്പായിരുന്നു അല്ലേയെന്ന് മലയാളി,അടപടലം വിഴുങ്ങാന്‍ നോക്കീതാ പക്ഷെ ഒത്തില്ല,പിണറായി എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി,കേന്ദ്ര-സംസ്ഥാന പോര് തുടങ്ങി

13 APRIL 2023 08:47 PM IST
മലയാളി വാര്‍ത്ത

ക്ഷേമപെന്‍ഷനില്‍ 200 രൂപ കുറവ് വന്നതോടെ പിണരായി സര്‍ക്കാര്‍ എയറില്‍. എന്നാല്‍ തൊട്ടുപിന്നാലെ ധനമന്ത്രി രംഗത്ത് വന്നു 200 രൂപ കുറവ് വന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ കളിയെന്ന് ബാലഗോപാല്‍ പറഞ്ഞു. ബാലഗോപാല്‍ ഇതുംപറഞ്ഞ് നാവ് വായിലിട്ടില്ല പിന്നാലെ കേന്ദ്രം വക മറുപടി വന്നു. കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തും. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ടെന്ന്. ഇതോടെ ക്ഷേമ പെന്‍ഷനില്‍ കേന്ദ്ര-സംസ്ഥാന പോര്. ഇതിനിടെ പിണറായി സര്‍ക്കാരിന്റെ ഒരു വാദം പൊളിഞ്ഞിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ 1600 ന്നാ പിടിച്ചോ വിഷുക്കൈ നീട്ടമെന്നൊക്കെ ആയിരുന്നു തള്ള്. കേന്ദ്ര വിഹിതത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയതേയില്ല. പക്ഷെ 1400 രൂപ പലരുടേയും അക്കൗണ്ടിലെത്തിയ്ത 200 രൂപ കുറവ് വന്നത് സര്‍ക്കാര്‍ എയറിലായപ്പോഴാണ് 200 കേന്ദ്രം വകയാണെന്ന് ധനമന്ത്രി വാ തുറന്ന് പറഞ്ഞത്. 1600ന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഞെളിഞ്ഞിരുന്നതാ അതും തേഞ്ഞു.

സോഷ്യല്‍മീഡിയയില്‍ മലയാളി വക പൊങ്കാല. അപ്പോള്‍ ക്ഷേമ പെന്‍ഷനിലും കേന്ദ്ര വിഹിതം ഉണ്ടല്ലോ. അറിഞ്ഞില്ല ആരും പറഞ്ഞില്ല. അതും നൈസാ സ്വന്തം ക്രെഡിറ്റില്‍ കേറ്റാന്‍ നോക്കീതാ. ഒത്തില്ല അല്ലേ പിണറായി. അല്ലേലും മുഖ്യമന്ത്രി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ. അല്ലെങ്കിലും കേന്ദ്ര പദ്ധതികള്‍ നൈസാ മുക്കുന്നത് പിണറായീടെ ശീലമാണ്. സത്യത്തില്‍ 200 ഞങ്ങള്‍ നേരിട്ട് ഇട്ടോളാന്ന് പറഞ്ഞത് പിണറായിക്കിട്ട് താങ്ങീതാ. ക്ഷേമ പെന്‍ഷനില്‍ കേന്ദ്ര വിഹിതം കൂടി ഉണ്ടെന്ന് അറിയിക്കാന്‍. എന്തൊക്കെ ക്യാപ്‌സൂളായിരുന്നു ക്ഷേമപെന്‍ഷനില്‍. വിഷുക്കൈനീട്ടം കൊടുക്കുന്നു,1600 കേട്ടല്ലോ 1600 എന്നായിരുന്നു കേമത്തം. 2 രൂപ സെസ് പിരിച്ചത് ക്ഷേമപെന്‍ഷന്‍ കൊടുക്കാനെന്നായിരുന്നു ജലീല്‍ വക തള്ള്. കൊച്ചാപ്പ മുഖ്യനിട്ട് വെച്ചത് മുട്ടന്‍ പണി. ഇനിയേലും കൊച്ചാപ്പയോട് വിടുവായത്തം നിര്‍ത്താന്‍ പറയണേ. ആരുകൊടുത്താലും വേണ്ടില്ല ആ പാവങ്ങളിലേക്ക് അത് കൃത്യമായ് എത്തണം നമുക്ക് അത്രയുമേ ഉള്ളു. അല്ലാതെ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതില്‍ കേന്ദ്രം ആയാലും കേരളം ആയാലും വെറുതെ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കണ്ട. ക്ഷേമപെന്‍ഷന്‍ ഔദാര്യമല്ല അത് ജനങ്ങളുടെ അവകാശമാണ്. നിങ്ങളുടെ ആരുടേയും തറവാട്ടില്‍ നിന്ന് എടുത്ത് കൊടുക്കുന്നതല്ല എന്ന ഓര്‍മ്മ വേണം. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇരുകൂട്ടരും രാഷ്ട്രീയം കളിക്കല്ലെ.

സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു ഇതുവരെ പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി.
ഇതുവരെ എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെന്‍ഷന്‍ തുക നല്കി വരുന്നത്. 80 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍ തുകയില്‍ 1400 രൂപ സംസ്ഥാന സര്‍ക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 1100 രൂപ സംസ്ഥാനം നല്‍കുമ്പോള്‍ 500 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്നത്. 80 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനില്‍ 1300 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍, 300 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാഉം നല്കി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പെന്‍ഷന്‍ 1400 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തില്‍ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌ക്കാരം ഉപകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം. സംസ്ഥാനത്ത് ആകെ അരലക്ഷത്തോളം പേര്‍ ക്ഷേമ പെന്‍ഷന്‍ തുക കൈപ്പറ്റുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുളള വിഹിതം കൂട്ടിച്ചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ലക്ഷം പേര്‍ക്കാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends