Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വിശാലഹൃദയനായ അല്‍സിമി ആസാദി കാസ്മീരിക്ക ക്ഷമിച്ചിരിക്കുന്നു;സോഷ്യല്‍മീഡിയയില്‍ ജലീലിന് പൊങ്കാല,ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറല്‍,അതെന്താ ജലീലേ അനക്ക് പരാതി ഇല്ലാത്തെ,എയറില്‍ കേറാന്‍ ജലീലിന്റെ ജീവിതം ബാക്കി

13 APRIL 2023 09:01 PM IST
മലയാളി വാര്‍ത്ത

ചോദിച്ചില്ലെങ്കിലും കൊച്ചാപ്പയ്ക്ക് മനസ്സറിഞ്ഞ് കിട്ടുന്നുണ്ട്. ദേ ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ വക മനസ്സറിഞ്ഞ് കിട്ടി. തന്നെ ഭീകരവാദിയെന്ന് വിളിച്ചിട്ടും വിശാലഹൃദയനായ കൊച്ചാപ്പ ക്ഷമിച്ചതിനെക്കുറിച്ച് രണ്ട് വാക്ക് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് പണിക്കര്‍. പോസ്റ്റ് കേറി വൈറലാണ് കൊച്ചാപ്പ വീണ്ടും എയറില്‍. പണിക്കരുടെ കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ...ചാനല്‍ ചര്‍ച്ചയില്‍ തന്നെ ഫീകരവാദി എന്ന് വിളിച്ചയാളോട് വിശാലഹൃദയനായ അല്‍സിമി ആസാദി കാസ്മീരിക്ക ക്ഷമിച്ചിരിക്കുന്നു. ഈ പോസ്റ്റിന് താഴെ കാസ്മീരിക്കയ്ക്ക് പൊങ്കാലയാണ്. ശ്രീജിത്ത് ഒന്ന് തുടങ്ങിവെച്ചതേയുള്ളു ബാക്കി സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

ലോകായുക്തയോടും ക്ഷമിക്കണം വിശാലഹൃദയനായ അല്‍സിമി ആസാദി കസ്മീരിക്കയെന്ന് ട്രോള്‍. ഒന്നൂല്ലേലും ഇരട്ട നീതിയല്ലെ ലോകായുക്തയുടേത്. നാട്ടാരുടെ മുതല് കട്ട മുഖ്യമന്ത്രിയെ വെറുതെ വിട്ടു. ബന്ധുവിനെ നിയമിച്ചേന് കൊച്ചാപ്പേടെ കസേര തെറുപ്പിച്ചു. ഇതിന് ലോകായുക്തയ്‌ക്കെതിരെ കേസ് കൊടുക്കേണ്ടതാണ് കൊച്ചാപ്പ. പിന്നെ കൊച്ചാപ്പ വിശാലഹൃദയനായത് കൊണ്ട് ലോകായുക്ത രക്ഷപ്പെട്ടു. ഇഫ്താര്‍ വിരുന്ന് നടത്തിയാല്‍ ലോകായുക്ത വീഴുമായിരുന്നു. ശ്ശെ ഈ ഐഡിയ മുഖ്യന്‍ പറഞ്ഞ് തന്നതുമില്ല അല്ലേയിക്ക. മുഖ്യന്‍ കരുതിക്കൂട്ടി കളിച്ചതാ. കൊച്ചാപ്പ ഒരു പാവം ആയതുകൊണ്ട് എല്ലാം വെറുതെ വിട്ടിരിക്കുന്നു. ഗോപാലകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ജലീലിനെ തീവ്രവാദി എന്ന് വിളിച്ചത്. ഇതിനെതിരെ ഒരു സിപിഎമ്മുകാരനും പ്രതികരിച്ചില്ല. തൊട്ടുപിന്നാലെ സുരേന്ദ്രന്‍ റിയാസിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. അപ്പോഴേക്ക് റിയാസിനെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ മുതല്‍ നേതാക്കന്മാര്‍ വരെ അണിനിരന്നു. ഇതും ഇരട്ടനീതിയല്ലെ കൊച്ചാപ്പ. നിങ്ങള്‍ക്ക് സിപിഎമ്മില്‍ ചോദിക്കാനും പറയാനും ആളില്ലേയെന്നടക്കം ജലീലിനെതിരെ പരിഹാസം വരുന്നത്.

ഞാന്‍ കേസിന് പോകുന്നില്ലെന്ന് കഴിഞ്ഞദിവസം തന്നെ കൊച്ചാപ്പ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. വെറുതേ വടി കൊടുത്ത് അടി വാങ്ങേണ്ടെന്ന് കരുതിയാണ് കേസിനും കൂട്ടത്തിനും പോകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചതെന്ന് ജലീല്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാലും സിമിയെന്ന് വിളിക്കുന്നേന്റെ എള്ളോളം സങ്കടം കൊച്ചാപ്പയ്ക്കുണ്ട്. വിദ്യാര്‍ത്ഥി ജീവിത കാലത്ത് മൂന്നു വര്‍ഷം നിയമാനുസൃതം അന്ന് പ്രവര്‍ത്തിച്ചിരുന്ന 'സിമി'യുമായി സഹകരിച്ചു എന്ന കുറ്റത്തിനാണ് 'ഭീകരവാദി'മുദ്ര എനിക്ക് ചാര്‍ത്തി നല്‍കിയതെങ്കില്‍ എന്നെക്കാള്‍ ആ പട്ടം ചേരുക സിമിയുടെ മുന്‍ ശൂറാ അംഗവും ലീഗിന്റെ ദേശീയ സെക്രട്ടറിയും എം.പിയുമായ അബ്ദുസ്സമദ് സമദാനിക്കാണ്. സിമിയുടെ ലേബലിലാണ് ഫറോക്ക് കോളേജില്‍ അദ്ദേഹം വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായത്. ഞങ്ങള്‍ രണ്ട് പേരും സിമിയോട് കലഹിച്ച് രാജിവെച്ച് പോന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിമി നിരോധിക്കപ്പെടുന്നത്. ഭാഗ്യവശാല്‍ സമദാനിയെ മുന്‍ സിമിക്കാരന്‍ എന്ന് ഒരാളും ആക്ഷേപിക്കാറില്ല. കാരണം ലളിതമാണ്. അദ്ദേഹം ലീഗാണ്. ഞാന്‍ ഇടതുപക്ഷമാണ്. സി.പി.എം സഹയാത്രികനായ എന്നെ 'ഭീകരവാദി', 'തീവ്രവാദി', 'സുഡാപ്പി' എന്നൊക്കെ വിളിക്കാന്‍ മുമ്പ് ഞാന്‍ സിമിയില്‍ പ്രവര്‍ത്തിച്ചു എന്നെങ്കിലും കാരണം പറയാം. എന്നാല്‍ മന്ത്രി റിയാസിനെയും എം.എല്‍.എ സലാമിനെയും രാജ്യസഭാംഗം റഹീമിനെയും അങ്ങിനെ വിളിക്കുന്നതിന്റെ ചേതോവികാരം എന്താണതുള്‍പ്പെടെ രോഷത്തോടെ ചോദിച്ചിരുന്നു ജലീല്‍. ഒരു പേര് കൊണ്ട് തീവ്രവാദിയെന്ന് വിളിക്കുന്നതിനെ നമ്മളും അംഗീകരിക്കില്ല. അതിനെ എതിര്‍ക്കുക തന്നെ ചെയ്യുന്നു. പക്ഷെ ജലീലിനോട് സാധാരണ മനുഷ്യര്‍ക്കുള്ള വിയോജിപ്പ്. സിപിഎം എന്തുചെയ്താലും അതിനെ ന്യായീകരിക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് നിങ്ങളാണെന്നുള്ളത് തന്നെയാണ്. ദുരിതാശ്വാസ നിധി ഫണ്ടിലെ കാശെടുത്തെങ്കില്‍ അതങ്ങ് സഹിച്ചോളാനൊക്കെ ജലീല്‍ പറഞ്ഞാല്‍ ജനം പ്രതികരിക്കും. അതേ നമുക്ക് പറയാനുളളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends