Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സ്മാര്‍ട് ഫോണുകള്‍ എടിഎം,പാന്‍ കാര്‍ഡുകളും;ഹൈടെക്കായ് ഭിക്ഷാടന മാഫിയ,പോലീസ് വളയുമ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മെസേജ്,പോലീസിനെ വട്ടംകറക്കി ഭിക്ഷാടന സംഘം,കേരളത്തില്‍ വലിയ ഭീതി

13 APRIL 2023 09:13 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പിടിമുറുക്കി ഭിക്ഷാടന മാഫിയ. ഏജന്റുമാര്‍ ഇവരെ വാഹനത്തില്‍ കൊണ്ടിറക്കും. പിന്നീട് പലവഴികളിലായ് ഭിക്ഷാടനത്തിന് പോകും. പിടികൂടാനെത്തുന്ന പോലീസിനെ വട്ടംകറക്കുന്നു. പൊലീസ് പരിശോധന നടത്തുന്ന വിവരം ഭിക്ഷാടകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കും. തൊട്ടുപിന്നാലെ ഇവര്‍ കൂട്ടത്തോടെ മുങ്ങും. ക്രിമിനലുകള്‍ ഉള്‍പ്പെടെ ഈ കൂട്ടത്തിലുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളും ഇവരുടെ കൂട്ടത്തില്‍ വിലസുന്നു. കേരളം ഇവരുടെ താവളമാണ്. ഇപ്പോള്‍ ഭിക്ഷാടന മാഫിയയെക്കൊണ്ട് പൊറുതിമുട്ടി തൊടുപുഴ.

ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ഈസ്റ്റര്‍, വിഷു ആഘോഷങ്ങളും ലക്ഷ്യമിട്ട് നഗരത്തില്‍ പിടിമുറുക്കിയ ഭിക്ഷാടന മാഫിയയെ തുരത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. പൊലീസ് പരിശോധന നടത്തുന്ന വിവരം ഭിക്ഷാടകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലുള്ള ഭൂരിഭാഗം പേരും മുങ്ങി. ഇതോടെ ജില്ലാ സാമൂഹികനീതി വകുപ്പുമായി ചേര്‍ന്ന് ഇന്നലെ രാവിലെ 10 മുതല്‍ 'ക്ലീന്‍ തൊടുപുഴ' എന്ന പേരില്‍ നഗരത്തില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയെങ്കിലും നാല് ഭിക്ഷാടകരെ മാത്രമാണ് കണ്ടെത്താനായത്. സിവില്‍ സ്‌റ്റേഷന്‍ പരിസരം, ശീകൃഷ്ണ സ്വാമി ക്ഷേത്രം, തൊടുപുഴ പാലം, സ്വകാര്യ ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ സമീപത്ത് നിന്ന് മൂന്ന് കര്‍ണാടക സ്വദേശികളെയും ഒരു ആന്ധ്രാക്കാരനേയുമാണ് കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേരെ മുതലക്കോടത്തെ നഗരസഭ വൃദ്ധ സദനത്തിലും മറ്റ് രണ്ട് പേരെ കുമാരമംഗലത്തെ പ്രത്യാശാ ഭവനിലും പ്രവേശിപ്പിച്ചു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ഭാഷ പ്രശ്‌നമാണെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം, ഗാന്ധി സ്‌ക്വയര്‍, തൊടുപുഴ പാലം, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഭിക്ഷാടന സംഘം സജീവമായിരുന്നു. വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിലേയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതലായി പേര്‍ എത്തുന്ന സ്ഥലങ്ങളിലാണ് ഇവരുടെ ശല്യം രൂക്ഷമാകുന്നത്. ഇപ്പോള്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവവും മുതലക്കോടം പള്ളിയിലെ പെരുന്നാള്‍ എന്നിവ ലക്ഷ്യമിട്ടാണ് മാഫിയ കൂടുതല്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. നോമ്പു കാലമായതിനാല്‍ സക്കാത്തായും യഥേഷ്ടം പണം ലഭിക്കുന്നത് മുതലാക്കി മുസ്ലിംപള്ളികള്‍ കേന്ദ്രീകരിച്ചും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ ഭിക്ഷാടനത്തിനെതിരെ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ ചെയര്‍മാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

തൊടുപുഴ നഗരത്തില്‍ മാത്രം മുപ്പതോളം ഭിക്ഷാടകരുണ്ടെന്നാണ് വിവരം. തെലങ്കാന സ്വദേശിയാണ് തങ്ങളുടെ നേതാവെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും എ.ടി.എം, പാന്‍ കാര്‍ഡുകളും പൊലീസ് കണ്ടെത്തി. ഇതോടെ നഗരത്തില്‍ ഭിക്ഷാടന മാഫിയയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ രാവിലെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് വാഹനത്തില്‍ കൊണ്ടിറക്കുന്നുണ്ടെന്നതായാണ് വിവരം. കൂടുതല്‍ സജ്ജീകരണങ്ങളുമായി വരും ദിവസങ്ങളില്‍ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഭിക്ഷാടന മാഫിയയുടെ പ്രവര്‍ത്തനം സജീവമാകുമ്പോഴും ഇതിനുപിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഒരുകൂട്ടമായ് ഇവരെ കേരളത്തില്‍ എത്തിച്ച് പല സ്ഥലങ്ങളിലേക്ക് കൊണ്ടുവിടുകയാണ് പതിവ്. കേരളത്തില്‍ ഇവരെക്കൊണ്ടുള്ള ശല്യം പെരുകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends