തിരുവനന്തപുരത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഷിഹാബൂദ്ദീന്‍(27) ആണ് പിടിയിലായത്. അട്ടക്കുളങ്ങരയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിയുകയായിരുന്നു.
നടുറോഡില്‍ വച്ച് യുവതിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. ഫോര്‍ട്ട് പോലീസാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രതിക്കായി അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു അന്വേഷണം. തിരച്ചിലിനൊടുവില്‍ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീനെ താമസസ്ഥലമായ ചാലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























