ആക്രമണം നടന്നപ്പോള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ട്... കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ വസ്ത്രം വേറെ.... എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസില്‍പ്രതി ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയോ? അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു...
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നതാകട്ടെ ചുവന്ന ഷര്‍ട്ട് എന്നായിരുന്നു ദൃക്സാക്ഷികള്‍ നല്കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിന് സമീപത്തായി ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുന്നു.
ബാഗില്‍ നിന്ന് കണ്ടെത്തിയ ആണികള്‍ എന്തിനായിരുന്നു എന്ന കാര്യത്തില്‍ ഇതുവരെ ഷാറൂഖ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഫര്‍ണിച്ചറുകളില്‍ ഉപയോഗിക്കുന്ന തരം ആണി അല്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. ഷാറൂഖിനെ ഇന്ന് വീണ്ടും തെളിവെടുപ്പിന് ഇറക്കിയേക്കും. ഷൊര്‍ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പുള്ളത്.
https://www.facebook.com/Malayalivartha