വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം... നിര്‍ദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. നിര്‍ദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ .
രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഈയടുത്ത കാലത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷുവിന് വീടുകളില്‍ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക വളരെയേറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാനായി സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കാനുള്ള തീരുമാനമായത്.
"
https://www.facebook.com/Malayalivartha