കണ്ണീര്‍ക്കാഴ്ചയായി... അതിരപ്പിള്ളിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ എട്ട് വയസുകാരന് മുങ്ങി മരിച്ചു
അതിരപ്പിള്ളിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ എട്ട് വയസുകാരന് മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ മോനീശ്വരന്‍ ആണ് മരിച്ചത്. കുടുംബത്തിനൊപ്പം എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
അതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപത്തായി ചാലക്കുടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
സംഘത്തില്‍ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. അതിനിടെയാണ് എട്ട് വയസുകാരന് അപകടത്തില്‍പ്പെട്ടത്. മുങ്ങിത്താഴുന്നത് കണ്ട ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയാണ് മാതാപിതാക്കളോട് വിവരം പറഞ്ഞത്. മുതിര്‍ന്നവര്‍ പെട്ടെന്നു തന്നെ കുട്ടിയെ രക്ഷിച്ചെങ്കിലും അനക്കമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha