കട്ടപ്പനയില്‍ എം.ഡി.എം.എ.യുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം ഇടുക്കി ജലാശയത്തില്‍ കണ്ടെത്തി
കട്ടപ്പനയില്‍ ഇന്നലെ എക്സൈസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം ഇടുക്കി ജലാശയത്തില്‍ കണ്ടെത്തി.
കല്ലുകുന്ന് വട്ടക്കാട്ട് ജോ മാര്ട്ടിന് ജോസി (24) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ബുധനാഴ്ച ഇയാളെ കാണാതായിരുന്നു.
തുടര്‍ന്ന് ഇയാളുടെ വാഹനം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ നിന്നും കണ്ടെടുത്തു. കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനകളുണ്ട്.
ജോ മാര്ട്ടിന് ജോസിന്റെ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. ചെയ്യാത്ത തെറ്റിനാണ് തന്നെ പിടിച്ചതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ജോ മാര്ട്ടിന് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha