മക്കള്‍ നിലവിളിച്ചെങ്കിലും.... പൈപ്പില്‍ നിന്ന് ശുദ്ധജലം ശേഖരിക്കാനായി റെയില്‍വേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ ഇടിച്ചു മരിച്ചു...
മക്കള്‍ നിലവിളിച്ചെങ്കിലും...ട്രാക്കിന് അപ്പുറത്തുള്ള പൈപ്പില്‍ നിന്നു ശുദ്ധജലമെടുക്കാനായി റെയില്‍വേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ കേള്‍വി പരിമിതിയുള്ള വീട്ടമ്മ ട്രെയിന്‍ ഇടിച്ചു മരിച്ചു. വട്ടപ്പാറ കുഞ്ചപ്പന്‍ചള്ള ആദിവാസി കോളനിയില്‍ രാജന്റെ ഭാര്യ രാധാമണിയാണ് (36) മരിച്ചത്. ട്രെയിന്‍ തൊട്ടു പിന്നിലെത്തിയിട്ടും രാധാമണി ശബ്ദം കേട്ടില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.
ഇന്നലെ ഏഴരയോടെ കോളനിക്കു മുന്നിലുള്ള എ ലൈന്‍ റെയില്‍വേ ട്രാക്കില്‍ പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം.
അമ്മ അപകടത്തില്‍പ്പെടുമെന്ന പേടിയുള്ളതിനാല്‍ മക്കളാണു ട്രാക്കു കടന്നുപോയി സാധാരണ വെള്ളം എടുക്കാറുള്ളതെന്നു രാജന് പറയുന്നു. അപകടം നടക്കുമ്പോള്‍ മക്കളും ട്രാക്കിന് അപ്പുറത്തുണ്ടായിരുന്നു.
ട്രെയിന്‍ വരുന്ന വിവരം ഇവര്‍ നിലവിളിച്ചു പറഞ്ഞെങ്കിലും രാധാമണിക്കു കേള്‍ക്കാനായില്ല. വാളയാര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha