പി എസ് സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസ്... അപൂര്‍ണ്ണ കുറ്റപത്രം കോടതി മടക്കി നല്‍കി, പിശകുകള്‍ തിരുത്തി നിര്‍ണ്ണായക തെളിവുകളായ തൊണ്ടിമുതലുകള്‍ അടക്കമുള്ളവയിലുള്ള അവ്യക്തത പരിഹരിച്ച് ഹാജരാക്കാന്‍ കോടതി ഉത്തരവ്

പി എസ് സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത് , നസീം എന്നിവരടക്കം 6 പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അപൂര്‍ണ്ണ കുറ്റപത്രം കോടതി മടക്കി നല്‍കി
പിശകുകള്‍ തിരുത്തി നിര്‍ണ്ണായക തെളിവുകളായ തൊണ്ടിമുതലുകള്‍ അടക്കമുള്ളവയിലുള്ള അവ്യക്തത പരിഹരിച്ച് ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.വിദ്യാധരന്‍ ഉത്തരവിട്ടു. പ്രതികളെ കേസില്‍ നിന്നും രക്ഷിച്ചെടുക്കണമെന്ന ഉദ്ദേശത്തോടെയാണ് തൊണ്ടിമുതലുകള്‍ മറച്ചു വച്ചുള്ള അപൂര്‍ണ്ണ കുറ്റപത്രം സമര്‍പ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെ കൂടാതെ പ്രണവ് , സഫീര്‍ , കോണ്‍സ്റ്റബിള്‍ ഗോകുല്‍ ,പ്രവീണ്‍ എന്നിവരാണ് മറ്റു പ്രതികള്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























