Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഷാറൂഖ് സെയ്ഫിക്ക് പുതിയ വേഷം..ഇത് വെറും ഡമ്മി ? പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നു ഷാറുഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു..

14 APRIL 2023 10:33 AM IST
മലയാളി വാര്‍ത്ത

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചു. ആക്രമണത്തിനു പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്നു വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നു ഷാറുഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണു ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്നാഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണു ധരിച്ചിരുന്നത്.

 

എന്നാൽ ചുവന്ന ഷർട്ട് ധരിച്ചയാളാണു ട്രെയിനിൽ ആക്രമണം നടത്തിയത് എന്നാണു ദൃക്സാക്ഷികളുടെ മൊഴി. ഷാറുഖിനെ ഡൽഹിയിൽ നിന്നു കാണാതാകുമ്പോൾ നീല ജീൻസും ചുവപ്പു ഷർട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡൽഹി ഷഹീൻബാഗ് പൊലീസിൽ നൽകിയ പരാതിയിലുമുള്ളത്. ഇതോടെ, എലത്തൂരിനും കണ്ണൂരിനുമിടയിലാണു പ്രതി വസ്ത്രം മാറിയതെന്നു വ്യക്തമായി. ആക്രമണത്തിനു മുൻപും ശേഷവും പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.എന്നാൽ ചോദ്യം ചെയ്യൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിക്കു പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. എലത്തൂരിനും കണ്ണൂരിനുമിടയിലെ യാത്രയിൽ ഷാറുഖിനു മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ എലത്തൂരിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനുള്ള സാധ്യതയേറി. കേസിൽ തീവ്രവാദബന്ധത്തിനുള്ള സാധ്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടി എൻഐഎ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അതിനിടെ ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ പറഞ്ഞു. പ്രതിയുടെ തീവ്രവാദ ബന്ധം ഉറപ്പിച്ചാൽ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരം കേസിലെ പ്രതി സ്‌ഫോടനത്തിനു മുൻപായി കോയമ്പത്തൂർ സന്ദർശിച്ചിരുന്നു. ഇതുപോലെ കോയമ്പത്തൂരിലെ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിൻ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയിരുന്നു.കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത ഷാറുഖ് ഷൊർണൂരിൽ എത്തിയെങ്കിൽതമിഴ്‌നാട്ടിലും ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത സിറ്റി ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കേരളത്തിലെ അന്വേഷണ വിവരങ്ങൾ നിരീക്ഷിക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു. സൈബർ ക്രൈം പൊലീസ് നൂറോളം ഫോണുകൾ നിരീക്ഷണത്തിലാക്കി. സമൂഹമാധ്യമങ്ങളും പരിശോധിക്കും.

 

അതിനിടെ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിക്കായി കോഴിക്കോട് മജിസ്‌ട്രേട്ട് (1) കോടതിയിൽ ജാമ്യാപേക്ഷ നൽകി. സ്വന്തമായി അഭിഭാഷകരെ വയ്ക്കാൻ സാധിക്കാത്തവർക്കു നിയമസഹായം നൽകുന്ന സർക്കാർ സംവിധാനമായ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ.പി.പീതാംബരനാണു ജാമ്യഹർജി നൽകിയത്.ഷാറുഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന 18നു ജാമ്യാപേക്ഷ പരിഗണിക്കും. നേരത്തെ അഡ്വക്കേറ്റ് ആളൂർ പ്രതിക്ക് വേണ്ടി ഹാജരാകുമെന്ന് റിപ്പോർട്ടുകളെത്തിയിരുന്നു. എന്നാൽ അഡ്വ ആളൂർ വക്കാലത്ത് നൽകിയില്ലെന്നതാണ് വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends