Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

KSRTC യിൽ ഇതല്ല ഇതിലപ്പുറം നടക്കും. അത് കേരളക്കരയിൽ എല്ലാവർക്കും ബോധ്യവുമാണ്. പക്ഷേ പണിയെയുത്ത് പ്രതിഷേധിച്ച ഒരു വനിതക്കെതിരെയാണ് കഴിഞ്ഞ ദിവസം KSRTC പ്രതികാര നടപടി എടുത്തത്.അതിന്റെ ഞെട്ടലും പ്രതിഷേധവും ഇനിയും വിട്ടു മാറിയിട്ടില്ല. അതിനിടക്കാണ് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രതികരണവും.

14 APRIL 2023 03:33 PM IST
മലയാളി വാര്‍ത്ത

KSRTC യിൽ ഇതല്ല ഇതിലപ്പുറം നടക്കും. അത് കേരളക്കരയിൽ എല്ലാവർക്കും ബോധ്യവുമാണ്. പക്ഷേ പണിയെയുത്ത് പ്രതിഷേധിച്ച ഒരു വനിതക്കെതിരെയാണ് കഴിഞ്ഞ ദിവസം KSRTC പ്രതികാര നടപടി എടുത്തത്.അതിന്റെ ഞെട്ടലും പ്രതിഷേധവും ഇനിയും വിട്ടു മാറിയിട്ടില്ല. അതിനിടക്കാണ് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രതികരണവും.

സർക്കാർ  ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടേയില്ല. എന്ന്. അപ്പോൾ വകുപ്പിലെ പ്രതികാര നടപടികളും നിങ്ങൾ സിപിഎം നേതാക്കളെ  ഏൽപ്പിച്ചോ? പ്രതികാരം ചെയ്യാൻ അവരാണല്ലോ ബെസ്റ്റ്! വകുപ്പ്മന്ത്രി സ്ഥാനത്തിരുനന്നിട്ട് ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ഇറങ്ങിപ്പോകണം സർ. ശമ്പളം കൊടുക്കേണ്ട തീയതി എത്തിയത് അറിഞ്ഞില്ലെങ്കിലും പ്രതികാരം ചെയ്ത് ഏതായാലും വകുപ്പധികാരികളും മന്ത്രിയും  അറിയാതിരിക്കില്ല.!

 

 

 

 മാർച്ച് 31നാണ്, ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടി കൈക്കൊള്ളുന്നത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.  

ഭരണപരമായ സൗകര്യാർത്ഥം സ്ഥലം മാറ്റുന്നത് സംബന്ധിച്ച്- എന്നാണ് അഖിലക്ക് നൽകിയ കത്തിലെ വിഷയമായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞ വിഷയമല്ലെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നുമാണ് മന്ത്രിപറയുന്നത്.

അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്  ഡയറക്ടർ   ഒപ്പു വച്ച  a&v, a5/007376/2023 എന്ന നമ്പറിലുള്ള ഉത്തരവ് നൽകിയിരിക്കുന്നത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലത്തിൽ നിന്നാണ്. 23.03 2023 ലാണ് കത്ത് തയ്യാറാക്കിിട്ടുള്ളത്. കത്തിലുള്ളത് ഇങ്ങനെയാണ്.

11.01.2023 ന് വൈക്കം ഡിപ്പോയിലെ കളക്ട്രേറ്റ് സർവ്വീസ് പോയ കണ്ടക്ടർ അഖില എസ്.നായർ, ഒരു ജീവനക്കാരി എന്ന നിലയിൽ പാലിക്കേണ്ട ചട്ടങ്ങൾക്ക വിരുദ്ധമായി സ്വന്തം നിലയിൽ സർക്കാരിനും കോർപ്പറേഷനും എതിരെ പ്രതിഷേദിച്ച്, ശമ്പള രഹിത സേവനം 41ആം ദിവസം എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിർവ്വഹിക്കുകയും, ആയത് നവമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തുകയും ചെയ്തു.

 

 

ഈ പ്രവർത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേൽക്കാരണങ്ഹളാൽ, വൈക്കം ഡിപ്പോയിലെ കണ്ടക്ടർ, ശ്രീമതി അകില എസ്.നായറിനെ ഭരണപരമായ സൗകര്യാർത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവാകുന്നു. ഇനി ചെണ്ടകൊട്ടി നാടു നീളെ നടന്നാലേ മന്ത്രിയും വകുപ്പും ഇതറിയൂ എന്നാണോ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

മാത്രമല്ല എന്തു അപകീർത്തിപ്പെടുത്തലാണ് ഇതിൽ ഉള്ളത്. ജോലിചെയ്തിട്ടും ശമ്പളം കൊടുക്കാതെ നിങ്ങൾ  ആ ജീവനക്കാരിയെ അല്ലേ അപകീർത്തിപ്പെടുത്തിയത് ? ശമ്പളം കിട്ടാതിരുന്നിട്ടും അവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ ഡ്യൂട്ടി സമയം ജോലി ചെയ്യാതിരിക്കുകയും ചെയ്തില്ല. ഇത്രയുമായിട്ടും ശമ്പളമില്ലാതെ ജോലിചെയ്യുകയാണ് എന് ബാഡ്ജ് ധരിച്ച് അവർ ജോലി ചെയ്യുകയായിരുന്നു എന്ന് മന്ത്രി മന്ത്രി സർ അറിയണം.

അല്ലാതെ അവർ നിയമസഭയിൽ സ്പീക്കറുടെ കസേര തള്ളി മറിച്ചിയാനോ, ബസ്സ് തല്ലിത്തകർക്കാനോ വഴിതടയാനോ ഒന്നും ശ്രമിച്ചില്ല. പിന്നെ, കെഎസ് ആർടിസി എന്ന പോതുമേഖലാ സ്ഥാപനം കീർത്തിയുടെ പാരമ്യത്തിൽ നിലകൊള്ളുന്ന ഒന്നല്ല ഇന്ന്. പിടിപ്പിുകേടും അഴിമതിയും, തമ്മിൽത്തല്ലും യൂണിയൻ അതിപ്രസരവും എന്നാംകൊണ്ട് KSRTC ഇന്ന് നശിച്ച് നാമാവശേഷമായിരിക്കുകയാണ്.

അതുകൊണ്ട് അപകീർത്തിപ്പെടുത്തി എന്നുപറയുന്നതിൽ സത്യവസ്ഥയേ ഇല്ല. കെഎസ് ആർടിസി ഭരണപക്ഷ യൂണിയന് ഒന്നും ശബ്ദിക്കാനാവില്ല.  വേണ്ടിടത്തും വേണ്ടാത്തിടത്തും പണിയെടുക്കാതിരുന്നും പ്രതിഷേധിച്ചും എല്ലാം കയ്യിന്നുപോയി ഇരിക്കുകയാണ്. പോരാത്തതിന് വകുപ്പ് മന്ത്രിയും എംഡിയും കൂടി കഴുത്തിൽ ബെൽറ്റിട്ട് വല്ലപ്പോഴും ഒരു എല്ലിൻക,മം കൊടുത്ത് കൊണ്ടുനടക്കുകയാണ്. കുരക്കാനുള്ള ശേഷി പോലും ഇല്ലാതായിരിക്കുന്നു.

ഇത് ഒരു അഖിലയുടെ ഒറ്റപ്പെട്ട സംഭവമായി കരുതണ്ട. മറ്റെല്ലാവർക്കും ഇതൊക്കെ തന്നെ സംഭവിക്കും. അതിന്റെ ശക്തമായ ഉദാഹരണമാണ്, സംഭവങ്ങളൊന്നും ആരും അറിഞ്ഞില്ലെന്ന മന്ത്രിയുടെ പ്രതികരണം. ശമ്പളം കിട്ടാതെ വന്നാൽ ,പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടെന്നു കണ്ടാൽ വിട്ടു പോവുക എന്നതാമ് സർക്കാർ പറയാതെ പറയുന്ന വ്യവസ്ഥ. അതിന് പ്രതികരിച്ചാൽ സ്ഥലംമാറ്റും, സ്സപെൻഡ് ചെയ്യും, അങ്ഹനെ പര്തികാര നടപടികൾ സ്വീകരിക്കും.

അപ്പോഴും ഒന്നും പ്രതികരിക്കാനാവാതെ യൂണിയനുകൾ നോക്കുകുത്തികളാവും. ആരെയും സർക്കാർ സംരക്ഷിക്കില്ല. കാരണം സർക്കാരിന് KSRTC ഒരു ബാധ്യതയാണ്. നഷ്ടം മാത്രം ഉണ്ടാക്കിവയ്ക്കുന്ന ഒരു സ്ഥാപനം.! നിങ്ങൾ ജിവനക്കാരെ ഒന്നും സർക്കാരിന് വേണ്ട. യാത്രക്കാരൻ മറ്റ് ബദൽ സംവിധാനങ്ങളെ ആശ്രയിച്ച് മുന്നോട്ടു പൊയ്ക്കോളും എന്ന് ധനകാര്യവകുപ്പ് മന്ത്രി തന്നെ പറഞ്ഞിട്ടുമുണ്ട്.

ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ അഖില ഒരു പ്രതീകം മാത്രം. ഇതിലപ്പുറം നടന്നാലും എംഡിയെ, വകുപ്പ്മന്ത്പിയോ അറിഞ്ഞഭാവം കാമിക്കില്ല. അതുകൊണ്ട് ജീവനക്കാരേ, നിങ്ങളും വരുമാനത്തിന് ബദൽ സംവിധാനം കണ്ട് തുടങ്ങുക....നിങ്ങളും കുടുംബവും പട്ടിണി കിടന്നാലും അത് ഈ അധികാരികളെ ബാധിക്കില്ല എന്നു മനസിലാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends