Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറി

14 APRIL 2023 03:47 PM IST
മലയാളി വാര്‍ത്ത

നാടൊട്ടുക്ക് നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന മനുഷ്യരുണ്ട്. അവരും സ്വന്തം കഴിവ് തെളിയിച്ച അഭിമുഖങ്ങളിലൂടെയും തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെയും ജോലിയിൽ പ്രവേശിച്ചവരാണ്. അവരൊക്കെ പഞ്ചിംഗ് സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. സമയം വൈകി എത്തിയാൽ അത് ശമ്പളത്തെ ബാധിക്കുക തന്നെ ചെയ്യും.  നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടുള്ള പഞ്ചിംഗ് സംവിധാനമാണ് ആണ്.

ഇവിടെയൊക്കെ, അനുവദിച്ചിരിക്കുന്ന സമയിത്തിനേക്കാൾ വൈകി വന്നാൽ ശമ്പളം എണ്ണി എണ്ണി കുറയ്ക്കും.  അവര്‌‍ക്കൊന്നുമില്ലാത്ത എന്ത് കൊമ്പാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ളത്. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ഒക്കെയാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചത്.

ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നാണ് പറയുന്നത്. വല്ലാത്തൊരു ആരോപണം ആയിപ്പോ.യി അത്. അത് അക്ഷരംപ്രതി അനുസരിക്കുന്ന സർക്കാരും.  ജോലിക്ക് എത്തിക്കഴിഞ്ഞ് പുറത്തു പോകുമ്പോൾ, ജോലി ആവസ്യത്തിനാണ് എങ്കിൽ അത് അങ്ങനെ രേഖപ്പെടുത്താനും ഒത്തുനോക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ടാക്കുകയാണ് വേമ്ടത്.  അല്ലാതെ ഒറ്റയടിക്ക് നടപടി മരവിപ്പിക്കുകയല്ല.

അല്ലേങ്കിലും യൂണിയൻ ഒന്നു ചെറുത്താൽ പിന്നെ കീഴ്‍മെൽ നോക്കാതെ വഴിപ്പെട്ടു കൊടുക്കുകയാണല്ലോ സർക്കാരിന്റെ ചരിത്രം. അതേസമയം KSRTC പോലുള്ള സ്ഥാപനങ്ങലിൽ യൂണിയനുകളെ ചവിട്ടിത്തേക്കുകയും ചെയ്യുന്നു. ചുരിക്കിപ്പറഞ്ഞാൽ ഉഴപ്പാൻ സർക്കാർ ഒത്താശ ചെയ്യുകയാണ് സർക്കാരിന്റെ ഈ നടപടിയിലൂടെ. രാവിലെ 9 നും വൈകിട്ട് 5 നും കൃത്യമായി പഞ്ചിംഗ് ചെയ്യുന്ന തൊഴിലാളികൾ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങലിലുമുണ്ട്.

സെക്രട്ടേറിയറ്രിൽ മാത്രം ജീവനക്കാർക്ക്  ഇതൊന്നും പറ്റില്ല. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറിയതിനെപ്പറ്റിയാണ് പറയുന്നത്. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം എന്നാണ് സർക്കാർ പറയുന്നത്.

ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കുമെന്നും  പ്രധാനകവാടങ്ങളിൽ മാത്രം സംവിധാനം ഏർപ്പെടുത്തുമെന്നുമാണ് ഇപ്പോഴുള്ള തീരുമാനം. സെക്രട്ടേറിയറ്റിൽ ജോലിചെയ്യുന്നവരിൽ പലരും പഞ്ച് ചെയ്ത ശേഷം ചാലക്കമ്പോളത്തിലും മറ്റും കറങ്ങി നടക്കുന്നത് നേരിട്ടറിയാം. പല നാളുകളായി ഇത്തരത്തിൽ മുങ്ങിനടക്കുന്നവരെക്കുറിച്ച് ആക്ഷേപമുണ്ട്.

പഞ്ചിംഗ് ഉണ്ടെങ്കിലും അത് സമ്പളത്തെ ബാധിച്ചിരുന്നില് എന്നു സാരം.പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ  ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു സർക്കാരിന്റെ തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ഒക്കെയാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചത്.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാൽ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കിൽനിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിനു പോകുന്നവർക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായാണ് ജീവനക്കാരുടെ സംഘടനകൾ ഈ സംവിധാനം നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയത്.

ഫലപ്രദമായി പഞ്ചിംഗ് സംവിധാനം രേഖപ്പെടുത്താൻ കഴിയുന്ന രീതികൾ ആവോളം ലഭ്യമാണെന്നിരിക്കെയാണ് ഈ കാലഹരണപ്പെട്ട സംവിധാനത്തെച്ചൊല്ലി സർക്കാർ പിൻവാങ്ങുന്നത്. രാവിലെ കയറിയാൽ ഉച്ചയുണിനേ പുറത്തിറങ്ങാൻ പറ്റൂ എന്നത് എവിടെയാണ് ബന്ധനവും ബന്ദിയാക്കലും ആവുന്നത്. എങ്കിൽ ഇക്കണ്ട സ്ഥാപനങ്ങലിലൊക്കെ അപ്പോൾ മനുഷ്യാവകാശ ലംഘനമാണോ നടക്കുന്നത്? തിരക്കുള്ള ഒരു ബാങ്കിൽ ജോലിക്ക് കയറിയാൽ എപ്പോഴാണ് അവിടുത്തെ ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിയുന്നത്.

 

 

അവരും ഇതേ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവരല്ലേ? അതോ, സെക്രട്ടേറിയറ്റിൽ മാത്രമേ ീ പ്രത്യേക, മാനുഷിക പരിഗണന അർഹിക്കുന്നവരുള്ളൂ എന്നാണോ? അല്ല. അപ്പോൾ പിന്നെ എന്തിന് ഈ സംവിധാനം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങി എന്ന് വ്യക്തമാക്കണം. രാവിലെ 10.15 ന് ജോലിക്കെത്തിയാൽ പിന്ന യൂണിയൻ പ്രവർത്തനങ്ഹൾ, ചായകുടി, ,ോപ്പിംഗ്, ഊണുകഴിക്കൽ, വീണ്ടും യൂണിയൻ പ്രവർത്തനം, ചായകുടി...ഒടുവിൽ 5.15 ന് പുറത്തേക്ക് പ‍്ചിംഗ്!!! ഇതിനിടയിൽ ജോലി ചെയ്താലായി, ഇല്ലെങ്കിലായി.

 ഇങ്ങനെ നിരവധി പേരുണ്ട്. ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. അവർക്കൊന്നും ഈ പഞ്ചിംഗ് വിഷയമേ ആകില്ല.എന്നാൽ നേരത്തെ പറഞ്ഞതുപോലെ ഫലപ്രദമായി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട ജോലിസമയത്ത്, നാടുനിരങ്ങി നടക്കുന്ന ചില യൂണിയൻ പ്രവർത്തകരുൾപ്പെടെ ഉള്ളവർക്ക് , ഇതിത്തിരി ബുദ്ധിമുട്ടാണ് എന്നതുകൊണ്ടുതന്നെയാണ് പഞ്ചിംഗ് ശമ്പള സോഫ്റ്റ്വെയറുമായി ബന്ദിപ്പിക്കാൻ അനുവദിക്കാത്തത് എന്നത് പച്ചപ്പരമാർത്ഥമാണ്.

സർക്കാർ വകുപ്പുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ അടിമപ്പണിക്കാരായി കാണുന്ന അതേ ആൽക്കാരാണ്, ബന്ദിയാക്കുന്നു എന്ന് മുറവിലികൂട്ടുന്നതെന്ന് ഓർക്കണം. ഇതേ സെക്രട്ടേറിയറ്റിൽ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലിനോക്കുന്ന  താൽക്കാലിക ജീവനക്കാരെ കണ്ടിട്ടുണ്ട്. കഴുതയെപ്പോലെയാണ് അവരെ പണിയെടുപ്പിക്കുന്നത്.

മാത്രമല്ല. പലകാര്യത്തിലും വാശിപിടിക്കുന്ന സർക്കാർ ഇവർക്ക് മിനിമം വേജസ് കൊടുക്കുന്നതിലോ, എന്തിന് ഒരു ലീവ് കൊടുക്കുന്നതില്‌‍ പോലും മനസുകാണിക്കുന്നില്ല. അവർ ആ സ്ഥാപനത്തിൽ ജോലിക്കാരാണ് എന്നതിന് തെളിവായി ഒരു അപ്പോയിൻമെന്റ് ലറ്റർ പോലും കൊടുക്കാറില്ല. കലണ്ടരിൽ അവധി കാണിക്കാത്ത ഏതെങ്കിലും ഒരു ദിവസം അസുഖം ബാധിച്ചെങ്കിലും അവധി എടുത്താൽ,കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തില്‌‍ നിന്ന് പിടിക്കുകയും ചെയ്യും.

ചോദ്യെ ചെയ്താൽ, കോൺട്രാക്ട് നിയമനത്തിൽ ലീവ് ബാദകമല്ല എന്ന് പറയും. ഇതും സർക്കാരിന്റെ മൂക്കിനു താഴെയാണ് നടക്കുന്നത് എന്നോർക്കണം. അപ്പോഴാണ് , തോന്നിയതുപോലെ അഴിഞ്‍ാടാൻ അവസരം കിട്ടാത്തതുകൊണ്ട് പ്രതിഷേധിക്കുന്ന യൂണിയനുകളും, അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന സർക്കാരും.

 

രാവിലെ 10.15 ന് അറ്റൻഡൻസ് രേഖപ്പെടുത്തിയാൽ പിന്നെ കച്ചവട കേന്ദ്രങ്ങളിലോ യൂണിയൻ ഓഫീസുകളിലോ ആയിരിക്കും മുക്കാൽപങ്ക് ജീവനക്കാരും. ബാക്കിയുള്ലവർ വൈകും വരെ ജോലിയെടുത്ത് വീടുകളിലേക്ക് പോകുന്നവരും! അങ്ങനെ പണിയെടുക്കുന്നവരെക്കൂടി ഇളിഭ്യരാക്കുന്ന നടപടിക്കാണ് ഇപ്പോൾ സർക്കാർ കൂട്ടു നിന്നിരിക്കുന്നത്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends