Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

സഖാക്കളുടെ സ്മാർട്ട് പരീക്ഷ സർക്കാർ ആറ്റിലൊഴുക്കി : പരീക്ഷാ തട്ടിപ്പ് അട്ടിമറിച്ചുഎം കോടതി ക്ഷോഭിച്ചു: പിണറായിക്ക് പുതിയ പണി

14 APRIL 2023 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...

 

പി എസ് സി പരീക്ഷാ തട്ടിപ്പ് നടത്തിയ എസ്.എഫ് ഐ പ്രവർത്തകരെ രക്ഷിക്കാൻ സർക്കാർ കേസ് പൂർണമായി അട്ടിമറിച്ചു. ഒടുവിൽ തിരുവനന്തപുരം സിജെഎം കോടതി മജിസ്ട്രേറ്റ് ഇടപെടാതിരുന്നെങ്കിൽ കേസ് തീർച്ചയായും ഇല്ലാതാകുമായിരുന്നു. വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കിയത് അതിനിശിതമായ വിമർശനങ്ങളോടെയാണ്.


രേഖകൾ വ്യക്തമല്ലെന്ന കാരണമാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കാൻ ചൂണ്ടിക്കാണിച്ചത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്നും കോടതി പറഞ്ഞു. എസ്എഫ്ഐ നേതാക്കളായിരുന്നവർ പ്രതികളായ കേസിലെ കുറ്റപത്രമാണ് കോടതി മടക്കിയത്.


പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തർക്കുന്നതായിരുന്നു എസ്എഫ്ഐ നേതാക്കള്‍ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലൈയിൽ നടന്ന സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവ രഞ്ജിത്ത് , നസീം, പ്രണവ് എന്നിവർക്ക് ലഭിച്ചത് ഉയർന്ന റാങ്കായിരുന്നു. ഒന്നും രണ്ടും 28 ആം റാങ്കുമായിരുന്നു പ്രതികള്‍ക്ക് കിട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈ‌ടെക് കോപ്പിയടി പുറത്തായത്.

 

 


പരീക്ഷ എഴുതിയവർ കെട്ടിയിരുന്ന സ്മർട്ട് വാച്ച് വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവർ ചേർന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാർട്ട് വാച്ചിലേക്ക് അയച്ചു.


പരീക്ഷ ഹാളിൽ ജോലി ചെയ്കിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയാക്കിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇവരുടെ പേര് ഒഴിവാക്കി. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇതിൽ ഒന്നും സംഭവിച്ചില്ല.. മുൻ എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ കേസിൽ അന്വേഷണമെല്ലാം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫൊറൻസിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലീസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറൻസിക് ഫലങ്ങള്‍ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരൻ ഗോകുലിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നൽകുന്നത് വൈകിപ്പിച്ചു. കുറ്റപത്രം നീട്ടികൊണ്ടുപോകുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതാണ് ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ചാൽ കേസ് ഇനിയും അട്ടിമറിക്കപ്പെടാം. സ്വാഭാവികമായും കുറ്റപത്രം സമർപ്പിക്കാൻ ഇനി സാധ്യത കുറവാണ്. കേസ് എങ്ങനെയെങ്കിലും അട്ടിമറിക്കുക എന്നതാണ് ലക്ഷ്യം.


ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്രയമായ പി.എസ്.സി.പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അട്ടിമറിയായിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പ്. പരീക്ഷ ഹാളിൽ നിന്നും ചോർത്തിയെടുത്ത ചോദ്യപേപ്പർ പരിശോധിച്ച് പൊലീസുകാരനായ ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേർന്ന് സ്മാർട്ട് വാച്ച് വഴിയാണ് പരീക്ഷാഹാളിലുണ്ടായിരുന്ന മൂന്ന് പേർക്കും ഉത്തരം നൽകിയത്. കേരളം കണ്ട ഏറ്റവും വലിയ പരീക്ഷ തട്ടിപ്പ് നടന്നത് 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. റാങ്ക് പട്ടികയിൽ ഉയർന്ന മാർക്ക് നേടി സ്ഥാനം പിടിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ഇതേ ചോദ്യ പേപ്പർ നൽകി പരീക്ഷ നടത്തി. അഞ്ചുമാർക്കുപോലും പ്രതികള്‍ക്ക് കിട്ടിയില്ല.


ഞെട്ടിപ്പിച്ച തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞിട്ടും പ്രതികള്‍ക്ക് ശിക്ഷവാങ്ങി നൽകി സുതാര്യത ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. പല കാരണങ്ങൾ പറഞ്ഞ് ഉഴപ്പിയ ക്രൈം ബ്രാഞ്ച് കേസിൽ നടത്തുന്നതിൽ മെല്ലെപ്പോക്ക് ഞെട്ടിക്കുന്നതായിരുന്നു.


പ്രതികളുടെ മൊബൈലിൻെറയും വാച്ചിൻെറയും ഫൊറൻസിക് ഫലം നീളുന്നതാണ് കുറ്റപത്രം വൈകുന്നതിൻറെ കാരണമായി ആദ്യം ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. അത് രണ്ടും ലഭിച്ചുകഴിഞ്ഞു. പിന്നീട് ഗൂ‍ഢാലോചനക്കേസിലെ പൊലീസുകാരന് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമാസം ക്രൈം ബ്രാഞ്ച് ഉന്നയിച്ചു. രണ്ടു കിട്ടിയിട്ടും കുറ്റപത്രം ഉഴപ്പി.


പിഎസ് സി തട്ടിപ്പ് അന്വേഷിക്കുന്ന സംഘത്തിന് എകെജി സെൻറർ ആക്രമണകേസ് അടക്കമുള്ള കൂടുതൽ കേസുകളുടെ ചുമതലകിട്ടിയതാണ് കുറ്റപത്രം നീളുന്നതിൻറെ പുതിയ കാരണമായി നിരത്തുന്നത്. ഗൂഢാലോചനക്കേസില്‍ പ്രതിയായ പൊലീസുകാരൻ തട്ടിപ്പ് നടത്തിയ ദിവസം ഡ്യൂട്ടിലുണ്ടായിരുന്നുവെന്ന് വരുത്തി തീ‍ർക്കാൻ വരെ രണ്ട് പൊലീസുകാർ വ്യാജ രേഖയുണ്ടാക്കിയിരുന്നു. കേസിൽ പ്രതിയാക്കിയ അവരെ ഒഴിവാക്കി വകുപ്പ്തല നടപടിയാക്കി. പരീക്ഷ ഹാളിൽ ഡ്യൂട്ടിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയെങ്കിലും അവരെയും പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി വകുപ്പ്തല നടപടിയിലേക്കൊതുക്കി. ഫലത്തിൽ പ്രതികളെല്ലാം ജാമ്യത്തിൽ വിലസുന്നു.


പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും 'പൊതിഞ്ഞ്' നിൽക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. നിർണായകമായ പല വിവരങ്ങളിലും ഉത്തരം കിട്ടാതെയാണ് പോലീസ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.


അതേസമയം പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചുവെന്ന വിവരം ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു . ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികൾ സമ്മതിച്ചുവെന്നാണ് പോലീസ് നൽകിയ സൂചനകൾ. പുറത്തു വന്ന വിവരങ്ങൾ കൊണ്ട് കേസ് കെട്ടിപൊതിഞ്ഞ് പരണത്ത് വയ്ക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്.. കൂടുതൽ അന്വേഷണം നടന്നാൽ കൂടുതൽ സഖാക്കൾ കുരുങ്ങുമോ എന്ന സംശയത്തിലായിരുന്നു. ക്രൈംബ്രാഞ്ച് സംഘം.കാരണം ഒന്നോ രണ്ടോ എസ് എഫ് ഐ ക്കാർ വിചാരിച്ചാൽ നടത്താവുന്ന കുറ്റക്യത്യമല്ല ഇത്.


പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി പ്രതികളിൽനിന്നും ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികൾ മറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കുന്നു.


പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തു പോയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടന്നാൽ കൂടുതൽ സഖാക്കൾ കുരുങ്ങുമെന്ന ധാരണയിലാണ് ക്രൈംബ്രാഞ്ച് സംഘം. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്. അവിടെ സിപിഎം വിചാരിച്ചാൽ മാത്രമേ ഇലകൾ പോലും അനങ്ങുകയുള്ളു. സി പി എമ്മിന്റെ സഹായത്തോടെ എത്ര വിദ്യാർത്ഥികൾ ചോദ്യകടലാസ് ചോർത്തിയിരിക്കും എന്ന് പോലീസ് അന്വേഷിച്ച് തുടങ്ങിയാൽ പലരും തൂങ്ങുമെന്ന് പാർട്ടിക്കും സർക്കാരിനുമറിയാം. അതുകൊണ്ടാണ് ആ മേഖലയിലേക്ക് അന്വേഷണം നീങ്ങാതിരുന്നത്.


ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറിൽ ഉത്തരം ചോർന്നു കിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ലെന്ന ന്യായവും പോലീസ് ഉന്നയിച്ചു. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഒടുവിൽ തെളിവുകൾ ഒരോന്നോരോന്നായി നിരത്തിയപ്പോൾ, ഗതികെട്ട് ഇരുവരും സമ്മതിക്കുകയായിരുന്നത്രേ.


ചോദ്യപേപ്പർ ചോർത്തി പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകേണ്ടതുണ്ട്. പക്ഷെ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും മനസ് തുറന്നില്ല. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും പോലീസ് കണ്ടെത്തിയില്ല.

.ഇനി അത്തരം കാര്യങ്ങൾ പുറത്തുവരാൻ ഒരു സാധ്യതയുമില്ല.


തങ്ങൾ ഒരു ധീരകൃത്യം നടത്തി എല്ലാം തെളിയിച്ചു എന്നാണ് പോലീസ് പ്രചരിപ്പിക്കുന്നത്. കേസ് ശിവ രഞ്ജിത്തിലും നസീമിലും ഒരുക്കുന്ന ധീര കൃത്യം അതിമനോഹരമായി നടത്തുകയായിരുന്നു ക്രൈംബ്രാഞ്ച് .


പി എസ് സി വിജിലൻസാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയത്. വിജീലൻസ് രഹസ്യമായി ചെയർമാന് നൽകിയ വിവരം അദ്ദേഹം പത്ര സമ്മേളനം നടത്തിയ പറഞ്ഞതോടെ പ്രതികൾ ഒളിവിൽ പോയി. പ്രതികൾ പരീക്ഷാഹാളിൽ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. പരീക്ഷാ ജോലിക്ക് ഉണ്ടായിരുന്ന ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്നും പി എസ് സി വിജിലൻസ് ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാം ജലരേഖയായി.


പി എസ് സി പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത് . രാവും പകലും പഠിച്ച് കുട്ടികൾ പരീക്ഷയെഴുതുമ്പോൾ ചിലർ തട്ടിപ്പ് നടത്തി ജോലി നേടുന്നു. ഇവർ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുമാണ്. പി എസ് സി ചെയർമാൻ ഉൾപ്പെടെയുള്ളവർ സി പി എം നോമിനികളാണ്. അതീവ രഹസ്യമായി വിജിലൻസ് വിഭാഗം കൈമാറിയ വിവരങ്ങൾ ചെയർമാൻ പുറത്തുവിട്ടത് പ്രതികളെ സഹായിക്കാനാണെന്ന സംശയമാണ് ഉയർത്തുന്നത്.


ക്രമക്കേട് കണ്ടെത്തി 10 ദിവസം കഴിഞ്ഞിട്ടും പരീക്ഷാ തട്ടിപ്പിൽ ഒരു നടപടിയും സ്വീകരിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയാത്തതിന് പ്രധാനകാരണം രഹസ്യവിവരങ്ങൾ ചോർന്നതു കൊണ്ടാണെന്ന് മനസിലാക്കുന്നു. പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്താതിരുന്നാൽ കേസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പോലെയാകും.


യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ പ്രതികൾ ചോർത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് ആരാണ് സഹായം നൽകിയതെന്ന് കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് 8 നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഉന്നതതല ഗൂഢാലോചന വ്യക്തമാണ്. കേസിൽ കൂടുതൽ സി പി എമ്മുകാർ പിടിക്കപ്പെട്ടാൽ ഇതിനുമുമ്പ് നടന്ന ഉദ്യോഗ തട്ടിപ്പുകളും പുറത്തു വരുമോ എന്ന ഭയം പാർട്ടിക്കുണ്ട്. അതു കൊണ്ടു തന്നെയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. സംസ്ഥാനത്തെ ഭൂരിപക്ഷം പരീക്ഷകളും സഖാക്കൾ ഇങ്ങനെയാണ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (5 minutes ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (8 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (33 minutes ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (48 minutes ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (1 hour ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (1 hour ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (1 hour ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (2 hours ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (2 hours ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (2 hours ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (3 hours ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (3 hours ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (3 hours ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (4 hours ago)

Malayali Vartha Recommends