Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സ്വന്തം സംസ്ഥാനത്തെ അർഹതയുള്ള മനുഷ്യരെ കണ്ടില്ലെന്ന് വച്ചുകൊണ്ടുള്ള ഈ ബംഗാളി സ്നേഹം ചെന്നെത്തിയിരിക്കുന്നത് കടുത്ത ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.

14 APRIL 2023 04:42 PM IST
മലയാളി വാര്‍ത്ത

അതിഥി തൊഴിലാളികൾ എന്ന് സംസ്ഥാന സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ എണ്ണത്തിൽ മലയാളികളെ കടത്തിവെട്ടാൻ തുടങ്ങുന്നതോടൊപ്പം, ഭീതിയും പടരുകയാണ്. അമീറുൽ ഇസ്ലാം എന്ന അന്യ സംസ്ഥാന തൊഴിലാളി പീഡിപ്പിച്ച് കൊന്നുകളഞ്ഞ ജിഷയെന്ന പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയടക്കം, ഒട്ടേറെ ഭയാനകമായ അക്രമസംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ്  ഏലത്തൂരിൽ ട്രെയിനിൽ തീയിട്ട  സംഭവം

.സഹായവും, അനുകമ്പയും വേണം, പക്ഷേ സ്വന്തം സംസ്ഥാനത്തെ അർഹതയുള്ള മനുഷ്യരെ കണ്ടില്ലെന്ന് വച്ചുകൊണ്ടുള്ള ഈ ബംഗാളി സ്നേഹം ചെന്നെത്തിയിരിക്കുന്നത് കടുത്ത ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്. തിരുവനന്തപുരത്ത് മനോരം എന്ന വീട്ടമ്മയെ കൊലപ്പെടുത്ത് മൃതദേഹം കിമറ്റിലിട്ടത് അന്യസംസ്ഥാന തൊഴിലാളിയായ ആദം അലിയാണ്. കഴിഞ്ഞയാഴ്ച  മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു.

 

 

കോവിഡ് ലോക്ഡൗൺ കാലത്ത് ഈ അതിഥികൾ പോലീസിനെപ്പോലും തല്ലിച്ചതച്ച് പ്രശ്നങ്ഹളുമ്ടാക്കിയത് ആരും മറന്നിട്ടില്ല. സൗജന്യമായി കിട്ടിയ ഭക്ഷണ പദാർത്തങ്ങൾ വാങ്ങി റെഷൻകടക്ക് പുറത്ത് ഉപേക്ഷിക്കുന്ന അതിഥി തൊവിലാളികളെയും മലയാളി കണ്ടതാണ്.    2018 ൽ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യമായി അതിഥി തൊഴിലാളി എന്ന വാക്ക് സഭയിൽ ഉപയോഗിച്ചത്. അന്നുമുതലിങ്ങോട്ട് ഈ അതിഥികൾ ഒരു പരിധിവരെ മലയാളിക്ക് ഭീതിയുണ്ടാക്കുന്നവരായി.

 അതിഥി തൊഴിലാളികൾക്കും ഉറപ്പാണ് ക്ഷേമം എന്ന് നാഴികക്ക് നാൽപ്പതുവട്ടം സർക്കാർ ാവർത്തിക്കുന്നു.  5,16,320 ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ, 493 ആലയ് വസതികൾ, 740 പേർക്ക് ഹോസ്റ്റൽ തുടങ്ങി സംസ്ഥാനം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങൾ ചില്ലറയല്ല. ആലയ് പദ്ധതി, അപ്നാഘർ പദ്ധതി, ഓൺലൈൻ രജിസ്‌ട്രേഷനായി ‘ഗസ്റ്റ് ആപ്പ്’ തുടങ്ങിയ അടിസ്ഥാന വികസന- ആരോഗ്യക്ഷേമ പദ്ധതികളിലൂടെ അതിഥി തൊഴിലാളികൾക്ക് അനിയോജ്യമായ തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

 

എന്നാൽ ഇവരിൽ എത്ര പേർ അനധികൃതമായി, കുടിയേറിയവരാണ്. ഇവരിൽ എത്ര പേരാണ് അകര്മസ്വഭാവമുള്ളവർ,  ലഹരിക്കടിമപ്പെട്ടവർ... ഇതൊക്കെ സംബന്ധിച്ച് കേരളത്തിൽ എന്തെങ്കിലും കണക്കുണ്ടോ?  ഇതരസംസ്ഥാന തൊഴിലാളികൾക്കായി രൂപീകരിച്ച ക്ഷേമ ബോർഡിൽ നിലവിൽ 1,60,000 ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് പറയുന്നു.

പക്ഷേ ഇവരിൽ എത്ര പേരാണ് റോഹിങ്ക്യൻ അഭയാർത്ഥികളും, ബംഗ്ലാദേശ് സ്വദേശികളുമായി ഉള്ളത് എന്ന് എന്തെഹ്കിലും ധാരണ സർക്കാരിനുണ്ടോ? സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പൂർണ്ണമായ വിവരങ്ങൾ സർക്കാരിൻ്റെ കെെയിൽ പോലുമില്ലെന്നുള്ളതാണ്  പച്ചയായ യാഥാർത്ഥ്യം. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരുടെ എണ്ണം എത്രയെന്നതിന് കൃത്യമായ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശവുമില്ലെന്നുള്ളത് ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിന് ഉള്‍പ്പെടെ ആരംഭിച്ച ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2020 മാര്‍ച്ച് നാല് വരെയുള്ള കണക്കുപ്രകാരം 5,08,085 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2022 ജനുവരി 31 വരെ 55,520 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം കോവിഡ് വ്യാപനം നടന്നതിനാൽ കണക്കെടുപ്പും പേരുചേർക്കലുമൊന്നും നടന്നിട്ടില്ല. പലപ്പോഴും ്ന്യസംസ്ഥാന തൊവിലാളികൾ കൊലപാതകമുൾപ്പെടെയുള്ല അതിഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ മാത്രമാണ് സർക്കാർ ഒന്നനങ്ങിയിരിക്കുക.

അപ്പോഴും ചില ഉത്തരവിടലുകൾ നടക്കുമെന്നല്ലാതെ അതൊന്നും കൃത്യമായി മോണിറ്റർ ചെയ്യാൻ ഒരു സംവിധാനവും നിലവിലില്ല. എല്ലാം നടപ്പിലാക്കും എന്നല്ലാതെ കൃത്യമായി പതിവായി നടക്കുന്നു എന്ന് ഉറപ്പുവരുത്താൻ അദികൃതർ തുനിയുന്നില്ല. ജിഷ വധക്കേസ് നടന്നതിനു പിന്നാലെയും ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും യാതൊന്നും നടന്നിരുന്നില്ല.  ഒന്നാംഘട്ട കോവിഡ് വ്യാപനത്തിനു പിന്നാലെ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിപ്പോയിരുന്നു. അങ്ങനെ പോയവരിൽ പകുതിയും മടങ്ങിവന്നിരുന്നുമില്ല.

എന്നാൽ നിലവിൽ കേരളത്തിലുള്ള പകുതിയലേറെപ്പേരും 2020നു ശേഷമെത്തിയവരാണ്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കുകൾ സർക്കാരിൻ്റെ കെെയിലില്ലെന്നുള്ളതാണ് വാസ്തവം. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ള 34.11 ലക്ഷം പേരാണ് കേരളത്തില്‍ തൊഴില്‍ ചെയ്യുന്നതെന്നാണ് വിവരങ്ങൾ. സംസ്ഥാന സര്‍ക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷൻ്റെ കണക്കു പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 2013ല്‍ 25 ലക്ഷമായിരുന്നത് 2018 ആയപ്പോള്‍ 34 ലക്ഷത്തിലധികമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 ഇതില്‍തന്നെ ഭൂരിഭാഗം പേരും തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇക്കൂട്ടത്തിൽ 20 ശതമാനം പേര്‍ പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്.  ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നുണ്ടെന്നുള്ള ഗുരുതരമായ സ്ഥിതിവിശേഷ മാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജിഷയും മനോരമയും ഉൾപ്പെടുന്ന പട്ടിക ഇനിയും വലുതാകാതിരിക്കാൻ സർക്കാർ ഈ പ്രശ്നത്തിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന് നിരന്തരം ആവശ്യം ഉയരുന്നതിനിടെയാണ് വീണ്ടും പ്രശ്നങ്ങള്ുണ്ടാവുന്നത്. സംസ്ഥാനത്തേക്കൊഴുകുന്ന പുകയില മയക്കുമരുന്ന് എന്നിവയുടെ നല്ലൊരു പങ്കും ഉപഭോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും ഇവർക്കിടയിലാണ് എന്നതാണ് മറ്രൊന്ന്. അന്യസംസ്ഥാന തൊഴിലാളികളുടെ വരവോടെ സംസ്ഥാനത്ത് പുകയില ഉൽപ്പന്നങ്ഹൾ വിൽക്കുന്ന ചെറു കടകൾ നിരവധി എണ്ണം പുതുതായി ആരംഭിച്ചിട്ടുണ്ട്.

തൊഴിലാളികളെ  കൂട്ടത്തോടെ സംസ്ഥാനത്തെത്തിക്കുന്ന ഏജന്റുമാർ ധാരാണമുണ്ട്. എന്നാൽ ഇവരിൽ എത്ര പേർ എല്ലാ രേഖകളും പരിശോധിച്ച് നിയമപരമായി തൊവിലാളികള കൊണ്ടുവരുന്നുണ്ട്. നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല തൊഴില്‍ദാതാക്കളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ആദിവാസി മേഖലയില്‍ നിന്നുള്‍പ്പെടെയാണ് തൊഴിലാളികള്‍ വരുന്നത്.

ഇവരിൽ ക്രമിനൽ പശ്ചാത്തലമുള്ളവർ, മദ്യം, മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ എന്നിവക്ക്  അടിമപ്പെട്ടവർ ...അങ്ങനെ നിരവവധി പേർ ഉൾപ്പെടുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ്   കൊണ്ടുവരുന്ന ഏജന്റുമാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളെ കൊണ്ടുവരുന്നത്.  സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാഴികൾക്ക് വീട് വാടകക്ക് നൽകാൻ വീട്ടുടമകൾക്ക് ഉൽസാഹമാണ്. കാരണം ചെറിയ മുറികലിൽ പരമാവധി താമസക്കാരെ ഞെക്കി ഞെരുക്കാം,  അവർ ആളൊന്നിന് എന്ന കണക്കിൽ   20,000,രൂപ മുതൽ-30,000 രൂപ വരെയൊക്കെ വാടക നൽകുകയും ചെയ്യും.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന്   സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ പഠനം പറയുന്നു.   2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണകാക്കപ്പെടുന്നത്. എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി. ഇനിയെങ്ികലും  സർക്കാർ കൈവെള്ളയിൽ കാക്കുന്ന ഈ അതിഥികളുടെ കാര്യത്തിൽ ഒരു വ്യവസ്ഥ ഉണ്ടാവണം. എല്ലാവരും കുറ്രക്കാരല്ല, അക്രമികളല്ല, കൊലപാതകികളല്ല, പക്ഷേ അത്തരക്കാരുണ്ട്. കുടിയേറ്റക്കാർ അന്യ രാജ്യത്തു നിന്നുപോലുമുണ്ട്. രാജ്യത്തെ പൗരനെന്നു തെളിയിക്കുന്ന രേകളില്ലാതെയോ വ്യജ രേകകളടെയോ ഒരു രേകകളുമില്ലാതെയോ ഒക്കെ നിരവധി പേർ സ,ംസ്ഥാനത്ത് സ്വൈര്യ വിഹാരം നടത്തുന്നുണ്ട്. തൊഴിലാളികൾ വന്നോട്ടെ ജോലി ചെയ്തോട്ടെ സൗകര്യങ്ങൾ ആസ്വദിച്ചോട്ടെ.

പക്ഷേ ഇവർക്ക് ഇവിടെ വരാൻ ആവശ്യമായ രേകകൾ ഉറപ്പുവരുത്തണം. ഇവിടെ ജോലി ചെയ്യാൻ വിദേശ രാജ്യങ്ങലിൽ ഒക്കെ ഉള്ളതുപോലെ വർക്ക് പെർമിറ്റ്  കൃത്യമായി നടപ്പാക്കുക. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക...ിവയൊക്കെ സർക്കാരിന് ചെയ്യാവുന്നതാണ്. ഇനിയും അതിഥികളുടെ അഗ്നിക്കിരയാവാൻ മലയാളി വരത്തനല്ല...മലയാളിക്ക് അവന്റെ നാട് സുരക്ഷിതമാണെന്നും, സ്വന്തം നാട്ടിൽ പുറത്തു നിന്ന് വന്ന് താമസിക്കുന്ന ഒരാളും പ്രശ്നക്കാരനല്ലെന്നും ഉറപ്പിക്കാനുള്ല അവതകാസമെഹ്കിലും ഇല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends