Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സംസ്ഥാനം കടക്കെണിയിലാവുമ്പോഴും പല പദ്ധതികളും പാതിവഴിയിലാവുമ്പോഴും മുഖ്യമന്ത്രിയുടെ ധൂർത്തിനും ആർഭാടത്തിനും ഒരു കുറവുമില്ല. ധൂർത്തിനായി നിർലോഭം പണം ഇറക്കാനും, ലോകമെമ്പാടുമുള്ള പണക്കാരുമായി ചങ്ങാത്തമുണ്ടാക്കി വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്ത് പ്രതിഫലം പറ്റാനും എന്തുവഴി എന്ന ആലോചനയിൽ നിന്നാണ് ലോക കേരള സഭയുണ്ടായത്

14 APRIL 2023 05:09 PM IST
മലയാളി വാര്‍ത്ത
സംസ്ഥാനം കടക്കെണിയിലാവുമ്പോഴും പല പദ്ധതികളും പാതിവഴിയിലാവുമ്പോഴും മുഖ്യമന്ത്രിയുടെ ധൂർത്തിനും ആർഭാടത്തിനും ഒരു കുറവുമില്ല. ധൂർത്തിനായി നിർലോഭം പണം ഇറക്കാനും, ലോകമെമ്പാടുമുള്ള പണക്കാരുമായി ചങ്ങാത്തമുണ്ടാക്കി വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്ത് പ്രതിഫലം പറ്റാനും എന്തുവഴി എന്ന ആലോചനയിൽ നിന്നാണ് ലോക കേരള സഭയുണ്ടായത് എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ സർക്കാർ, കേരള സഭയുടെ മേഖലാ സമ്മേനങ്ങൾ കൊണ്ടുപിടിച്ച് ആഘോഷിക്കുകയാണ്.   സഭയുടെ അടുത്ത മേഖലാ സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലും നടത്താനാണ് തീരുമാനം. ജൂൺ മാസം അമേരിക്കയിലും സെപ്റ്റംബർ മാസം സൗദി അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയർമാനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ ലണ്ടനിൽ വച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടന്നത്. 2018-ലും 2020-ലും 2022ലുമായി വിവിധ സ്ഥലങ്ങളിൽ ലോക കേരളസഭാ സമ്മേളനങ്ങള്‍ നടന്നു.   ഈ സമ്മേളനങ്ങൾക്കായി മാത്രം കോടികളാണ് സര്‍ക്കാര്‍ പൊടിച്ചത്. നാട്ടിലെ ചില ഉദ്ദേസ കാര്യ സിദ്ധികൾക്ക് വിദേസത്തുവച്ച് വ്യവസായികൾ കൊടുക്കുന്ന ഉപകാരസ്മരണയാണ് ഈ വിദേശ മേകലാ സമ്മേലനങ്ഹൾ എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റുപറയാൻ പറ്റില്ല. കാരണം അത്തരത്തിലാണ് ലോക കേരള സഭയുടെ ഒരു ഘടന. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള സമ്പന്നരായ   ബിസിനസുകാര്‍ക്കാണ് സഭാംഗങ്ങളില്‍ പ്രാമുഖ്യം.    സിപിഎമ്മിന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ് ലോക കേരളസഭയെന്ന് പരക്കെ ആരോപണം ഉണ്ട്.   'ഒന്നും രണ്ടും മൂന്നും ലോക കേരളസഭയുടെ തീരുമാനങ്ങളെല്ലാം സഭകഴിഞ്ഞപ്പോൾ കാറ്രിൽപറന്നുപോയി. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസനപദ്ധതികള്‍, തിരിച്ചുവരുന്നവരുടെ പുനരധിവാസം, പ്രവാസിക്ഷേമ പദ്ധതികള്‍ എന്നിവയൊന്നും  ഇക്കാലത്തോളം നടപ്പിലാക്കിയിട്ടില്ല,.   കോവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ, പുനരധിവാസ പദ്ധതികൾ എന്നിവ ആവിഷ്‌കരിക്കാതെ മൂന്നുകോടി ചെലവ് ചെയ്ത് 2022 ൽ സംസ്ഥാന സർക്കാറും നോർക്ക വകുപ്പും ചേർന്ന്  മൂന്ന് ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാം ലോക കേരള സഭ സമ്മേലനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.   പ്രവാസി സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത,പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കിയുള്ള ധൂർത്താണ് ഈ സമ്മേളനങ്ങളൊക്കെ. ഇവയൊക്കെ സഹായകരമാവുന്നത്  സർക്കാർ അനുകൂലികലായ ചില വ്യവസായ പ്രമുഖർക്കാണ്.    മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കാര്യങ്ങൾ മോൽനോട്ടം വഹിക്കുന്നത്  അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും അഴിമതിക്കൂട്ടാളിയുമായ സി.എം. രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലോക കേരള സഭയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം നോക്കി നടത്തിയത് ഈ വിവാദ നായകനാണ് എന്നതിൽതന്നെ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.   ലോക കേരളസഭയിലെ അംഗങ്ങളെ മുഖ്യമന്ത്രിയുടെ ആഫീസിലെ ഉന്നതൻ കാശ് വാങ്ങിയാണ് നിയമിക്കുന്നത് എന്നും പ്രവാസികളായ ബിസിനസ് ഭീമൻമാരൊക്കെ ഇത്തരത്തിൽ ലോക കേരള സഭയുടെ മുൻനിരയിൽ എത്തിയതാണെന്നുമാണ് ആരോപണമുള്ളത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണെന്ന് ആദ്യ സഭാ സമ്മേളനങ്ങളെ തുടർന്ന് ഇടതു സഹയാത്രികൻ ചെറിയാൻഫിലിപ്പ് അടക്കമുള്ളവർ ആരോപിച്ചിരുന്നു.   എപ്പോഴും   അംഗത്വപട്ടിക തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. രണ്ടാം ലോക കേരള സഭ തിരുവനന്തപുരത്ത് കൊണ്ടാടിയപ്പോൾ , പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരു കോടി രൂപയെന്ന് വിവരാവകാശ രേഖയുണ്ട്. കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പ്രതിനിധികള്‍ക്ക് താമസിച്ചത് ആഢംബരഹോട്ടലുകളിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.   സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നും  സമ്മേളനമില്ലാത്ത ദിവസങ്ങളിൽ സർക്കാർ ചിലവിൽ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നു എന്നുമാണ് കിട്ടിയ വിവരങ്ങൾ. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോകസഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് അന്ന് പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്ന്  ഉന്നതാധികാര സമിതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അവസാനനിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു.     ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി  വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപയാണ് ഭക്ഷണ ചെലവായി അന്ന്അംഗീകരിച്ച ബിൽ. ഭക്ഷണവും ആഡംബര താമസവും ഒന്നുമല്ലാതെ വേറൊന്നും ഇവിടെ നടന്നിട്ടില്ല. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് സംബവഹ്ങൾ വിവാദമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത് .       കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ ലോക കേരള സഭ വഴി സർക്കാരിന് സാധിച്ചു, സമഗ്രമായ കുടിയേറ്റ നിയമം വേണം എന്നൊക്കെയാണ് മുഖ്യമന്ത്രി വച്ചുകാച്ചിയത്. പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ് എന്നൊക്കെ പറഞ്ഞിരുന്നു അന്ന്. അതായത് 2022 ജൂണിൽ.   എന്നാൽ  മേകലാ സമ്മേലനത്തിന്റെ പേരിൽ വീണ്ടുമൊരു വിദേശ ഉല്ലാസയാത്ര തരപ്പെടുത്തിയിട്ടും ഇതുവരെ പറഞ്ഞതൊന്നും നടന്നില്ല എന്നുമാത്രമല്ല, ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ കത്തുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കൽ കിട്ടുകയും ചെയ്തു. ഈ അവിശുദ്ധ കൂട്ടുകെട്ടിൽ പെട്ടവരെയൊക്കെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തു. ലോക കേരളസഭയുടെ മറവിൽ ഇനിയും ഒരുപാട് തട്ടിപ്പുകൾ പുറത്തുവരാനിരിക്കുന്നു.     കോടികളാണ് സർക്കാർ ഖജനാവിൽ നിന്നും, അവിഹിത കൂട്ടുകെട്ടുകളുടെ അവിമതി വിഹിതമായും സർക്കാർ അനുഭവിക്കുന്നത്. അടിമുടി വഴിവിട്ട നടപടികളും,ധൂർത്തും,അഴിമതിയും,സ്വർണ്മക്കടത്തും, രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെ തെളിവു സഹിതം നിരത്തിയിട്ടും നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് തൽസ്ഥാനത്ത് തുടരുന്ന മുഖ്യന്ത്രിയും മന്ത്രിമാരും ഒരുപക്ഷേ ലോകത്തു തന്നെ വേറെ ുണ്ടാവില്ല.             
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends