Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഖജനാവിൽ നിന്ന് 125 കോടിയാണ് മുഖ്യമന്ത്രിക്ക് സ്വയം പുകഴ്ത്താനായി ഉപയോഗിക്കാൻ പോകുന്നത്.

14 APRIL 2023 05:18 PM IST
മലയാളി വാര്‍ത്ത

സർക്കാർ സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിഞ്ഞിരിക്കുന്നു എന്ന് പറയുമ്പോഴും സർക്കാർ ഖജനാവിൽ നിന്ന് 125 കോടിയാണ് മുഖ്യമന്ത്രിക്ക് സ്വയം പുകഴ്ത്താനായി ഉപയോഗിക്കാൻ പോകുന്നത്.  125 കോടി മുടക്കി പി.ആർ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് ഇതിനോടകം സ്വാഭാവികമായും വിവാദത്തിലായിട്ടുണ്ട്.

  എല്ലാ വർഷവും കോടികൾ മുടക്കിയാണ് സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നത്. ആഘോഷപരിപാടികളുടെ ഭാഗമായി തൽപ്പര കക്ഷികൾക്ക് മാത്രമായി സ്റ്റാളുകൾ, കലാപരിപാടികൾ ഇവ വീതിച്ച് നൽകും. പരിപാടി സംഘാടനത്തിന്റെ പേരിൽ, ബ്രോഷറുകളും പോസ്റ്ററുകളും പ്രിന്റു ചെയ്യുന്നതിന്റെ പേരിൽ പോലും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത പിആർഡി സാറൻമാർ നല്ല വെട്ടിപ്പും നടത്തും.

 

മുൻവർഷങ്ങളിലൊക്കെ പിആർഡി തട്ടിപ്പിന്റെ നാറുന്ന കഥകളും പോള്ളുന്ന കണക്കുകളും അതിന് തെളിവാണ്. ഓരോ പരിപാടിക്കും സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിൽ പോലും വകുപ്പിലെ ഘടാഘടിയൻമാർ നല്ല ഒന്നാന്തരം വെട്ടിപ്പാണ് നടത്തുന്നത്.  മൊത്തത്തിൽ പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്ന് മുഖ്യമന്ത്രിയും തൽപ്പരകക്ഷികളും മാമാഹ്കം നടത്തുകയാണ് ചെയ്യുന്നത്.  

 

 

സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായാണ് ഇത്തവണ എല്ലാ ജില്ലകളിലും വിപണന മേള നടത്താൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അഥവാ പി.ആർ.ഡിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച്  ഈ മാസം 9 ന്  ആണ് ഉത്തരവിറക്കിയത്.  എന്റെ കേരളം – 2023, പ്രദർശന വിപണന മേള എന്നാണ് പരിപാടിക്ക് പേര് ഇട്ടിരിക്കുന്നത്.

സ്വപ്ന പദ്ധതി എന്ന പേരിൽ ജനദ്രോഹകരമായ പദ്ധതി കളും, അതു നടപ്പാക്കാനുള്ള ക്രൂരമായ നടപടികളും മാത്രമേ സർക്കാർ ചെയ്തിട്ടുള്ളൂ.   ഒരു വികസന നേട്ടവും ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് 125 കോടി ചെലവാക്കി വിപണനമേള എന്ന പരിപാടി നടത്താനുള്ള സർക്കാർ ഉത്തരവിന് എതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ാർടിസി യിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നില്ല. കൊടുത്താൽ തന്നെ പലപ്പോഴായി നക്കാപ്പിച്ച കാശ് മാത്രം.

അതിൽ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ചതിന് ഒരു ജീവനക്കാരിക്കെതിരെ പ്രതികാര നടപടി എടുക്കാൻ പോലും തുനിഞ്ഞ സർക്കാർ ആണ് 125 കോടി ആർഭാടത്തിനായി മാത്രം മുടക്കുന്നത്. 14 ജില്ലകലിലും വിപണന മേല നടത്താനാണ് തീരുമാനം. 2023 ഏപ്രിൽ 1 മുതൽ മെയ് 30 വരെയാണ് വിപണന മേള സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിനായി പി ആർ ഡി ഡയറക്ടർ കൺവീനറായി സംസ്ഥാന തല സ്റ്റിയറിംഗ് കമ്മിറ്റിയും രൂപികരിച്ചു.

മുക്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രമത്തിലുള്ള പിആർഡി സംഘാടകരാവുമ്പോൾ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് നിയന്ത്രിക്കാമല്ലോ.  അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ രക്ഷാധികാരികളായും ജില്ല കളക്ടർ ചെയർമാനും ആയി ജില്ലാ തല സംഘാടക സമിതിയും രൂപികരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെയും, അഴിമതിയുടെയും പേരിൽ  നിശ്ചലമായ കിഫ് ബി യാണ് മേളയുടെ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിന്റെ ചുമതലയും ചെലവും വഹിക്കേണ്ടത് എന്നതാണ് ഏറെ വിമർശനാത്മകം.

. മേളയോട് അനുബന്ധിച്ചുള്ള എഫ്.എം റേഡിയോ, സോഷ്യൽ മീഡിയ, ചാനലുകൾ എന്നിവയുടെ ചെലവുകളും കിഫ് ബി യാണ് വഹിക്കേണ്ടത്. ഇതിനായി 25 കോടിയാണ് കിഫ് ബി യുടെ പ്രാഥമിക എസ്റ്റിമേറ്റ്. ഈ തുക ഉയരാനും സാധ്യതയുണ്ടെന്ന് വിവരങ്ങൾ വരുന്നുണ്ട്.
കൂടാതെ ഓരോ ജില്ലക്കും പരമാവധി 35 ലക്ഷം രൂപ വരെ പി.ആർ ക്യാമ്പയിനായി പി ആർ ഡി വീതിച്ചു നൽകും. 14 ജില്ലക്ക് 35 ലക്ഷം വച്ച് 4.90 കോടി രൂപയാവും ഈ ഇനത്തിൽ മാത്രമായി ഖജനാവിൽ നിന്ന് ചെലവാകുക.

ഇതിനു പുറമെ, ഓരോ  സർക്കാർ വകുപ്പിനും ഓരോ ജില്ലയിലും പരമാവധി 5 ലക്ഷം രൂപ വരെ മേളയിൽ പങ്കെടുക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി ചെലവഴിക്കാം. കണക്കനുസരിച്ച് 98 ഓളം വകുപ്പുകൾ ഓരോ ജില്ലയിലും ഉണ്ട്. അതനുസരിച്ച് 14 ജില്ലയിലെയും കൂടിയുള്ള  ചെലവ് 68.60 കോടി വരും.  ഇനി പൊതു മേഖല സ്ഥാപനങ്ങളുടെ ചിലവാണെങ്കിലോ, പരിധിയേ ഇല്ല.

ഇവർക്ക് എത്ര ലക്ഷം വേണമെങ്കിലും ചെലവഴിക്കാം. ഏകദേശം 27 കോടി രൂപ എങ്കിലും  പൊതുമേഖല സ്ഥാപനങ്ങൾ ചെലവഴിക്കും എന്നാണ് പി.ആർ.ഡി കണക്ക് കൂട്ടുന്നത്. അങ്ങനെ എല്ലാംകൂടി  125.5 കോടിയാണ് പരിപാടിയുടെ ആകെ ചെയവ് പ്രതീക്ഷിക്കുന്നത്.  സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ബജറ്റിൽ 4000 കോടിയുടെ നികുതി ജനങ്ങൾക്ക് മേൽ അടിച്ചേൽപിച്ചിരിക്കുമ്പോഴാണ് ഖജനാവിൽ നിന്ന് കോടികൾ മുടക്കി പിണറായി ചരിതം രചിക്കാനും, സംഘനൃത്തവും തിരുവാതിരയും  നടത്താനുമൊക്കെ  സർക്കാർ തയ്യാറെടുക്കുന്നത്.

ഈ മാസം 8 ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് പി ആർ ക്യാമ്പയിൻ നടത്താൻ സർക്കാർ തീരുമാനമെടുത്തതായി  പി ആർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.  സംസ്ഥാനത്തെ ഖജനാവിന്റെ അവസ്ഥ മര്റ്ാരെക്കാളും അരിയാവുന്ന ധനമന്ത്രി സംഗതി കയ്യടിച്ച് പ്രോൽസാഹിപ്പിച്ചു എന്നതാണ് ഏറെ കഷ്ടം.  ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 2 രൂപ വീതം ഇന്ധന സെസ് ഏർപ്പെടുത്തിയ ധനമന്ത്രി കോടികൾ ചെലവാക്കിയുള്ള പിണറായിയുടെ ധൂർത്ത് മാമാങ്കത്തിന് കൊടി പിടിക്കുന്നു.

വേറെ നിവർത്തിയില്ലല്ലോ?. പിണറായി വിജയനെന്ന ഒറ്റയാൾ പ്രസ്ഥാനത്തിന്റെ നിഴൽമാത്രമായി ഒടുങ്ങാനാണ് അധികാരമോഹികളായ മന്ത്രിമാരുടെയും എഎൽഎമാരുടെയും യോഗം.  തുടർ ഭരണത്തിൽ വികസനം നടന്നത് കേരളത്തിനൊന്നാകെ അല്ല. മുഖ്യമന്ത്രിക്ക് മാത്രമാണ്. 7 പുതിയ കാറുകൾ ഇക്കാലയളവിൽ മുഖ്യമന്ത്രിക്കായി വാങ്ങിയിട്ടുണ്ട്.

2 കോടിയായിരുന്നു ഇതിന്റെ ഒക്കെ ചിലവ്. 42 അകമ്പടി വാഹനങ്ങളും ആംബുലൻസും ആയുള്ള രാജകീയ യാത്രയും ഖജനാവിൽ കയ്യിട്ടുവാരി ഉണ്ടാക്കിയിട്ടുണ്ട്. നല്ലവനായ പശു സ്നേഹി മുഖ്മന്ത്രി,  42.90 ലക്ഷം രൂപയുടെ കാലി തൊഴുത്താണ് ക്ലിഫ് ഹൗസിൽ നിർമിച്ചത്. 25.50 ലക്ഷം രൂപയുടെ പുതിയ ലിഫ്റ്റിന്റെ നിർമാണം ക്ലിഫ് ഹൗസിൽ പുരോഗമിക്കുകയാണ്. വിദേശയാത്രാ ഇനത്തിൽ അനുവദിക്കപ്പെട്ട തുകയേക്കാൾ 80 ലക്ഷം കൂടുതൽ വാങ്ങിയും മാതൃക കാട്ടിയിരിക്കുന്നു .

  ഇങ്ങനെ തുടർ ഭരണത്തിൽ മുഖ്യമന്ത്രി ആർഭാടത്തിൽ ആറാടുമ്പോൾ  എത്രയെത്ര ജീവനക്കാരാണ് ശമ്പളമില്ലാതെയും നക്കാപ്പിച്ച ശമ്പളത്തിലും ഒക്കെ ജീവിതം തള്ളി നീക്കുന്നത്. ഈ കടുത്ത വേനലിലും പ്രീ പ്രൈമറി അദ്ധ്യപകർ സെക്രട്ടേറിയറ്റിനു മുന്നിൽ വന്നിരുന്ന് സമരം ചെയ്യണമെങ്കിൽ അവർ അത്രക്ക് ബുദ്ധിമുട്ടുന്നുണ്ട്. 500 രൂപ പോലും ദിവസക്കൂലി ഇല്ലാത്ത അവരുടെ ബുദ്ധിമുട്ട് പോലും മനസിലാക്കാത്ത മുഖ്മന്ത്രി കൈവിട്ട പോക്കാണ് പോകുന്നത്.

 വാട്ടർ ചാർജ്, കറന്റ് ചാർജ് , വീട്ട് കരം, ബസ് ചാർജ് തുടങ്ങിയ സർവ്വ കാര്യങ്ങൾക്കും നിരക്ക് വദ്ധിപ്പിച്ചു. ഇത് കൂടാതെയാണ് 4000 കോടിയുടെ ബജറ്റിലെ  നികുതി പ്രഖ്യാപനങ്ങളും . സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പഞ്ചായത്തുകളുടെ തനത് ഫണ്ട് പോലും സര്‍ക്കാര്‍ പല പേകരിലും, പാർട്ടി പരിപാടികൾക്ക് അടക്കം  കവര്‍ന്നെടുത്തു. 200 കോടിരൂപയാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

സമൂഹിക പെന്‍ഷനുകളോ അത് വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയോ നല്‍കുന്നില്ല. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയും മുടങ്ങി. കെ.എസ്.ആര്‍.ടി.സിയെ പിന്നെ പൂര്‍ണമായും ഉപേക്ഷിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പ് കുത്തുന്നത്. ഞാൻ,എന്റെ കുടുംബം, എന്റെ വൃത്തികേടുകൾക്ക് കൂടെയുള്ള പാർട്ടിക്കാർ....ഇവർമാത്രമായി സംസ്ഥാന ഭരമം മാറിയിരിക്കുന്നു. ഒരപേക്ഷയുണ്ട് നേക്കളേ...ഈ 125 കോടിയും ന്യായീകരിച്ചു മറിക്കല്ലേ?.... ജനം താങ്ങില്ല..അതാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends