Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതോടെ ഭീതിയില്‍ സിപിഎം;ചുവക്കാന്‍ ആകെയുള്ള ഇടം കേരളം മാത്രം,പഴയ പ്രതാപത്തിന്റെ തഴമ്പ് പറഞ്ഞ് എത്രനാള്‍ പിടിച്ച് നില്‍ക്കും?,സിപിഎമ്മിന് കുഴിതോണ്ടുന്നത് പിണറായി തന്നെ

14 APRIL 2023 06:41 PM IST
മലയാളി വാര്‍ത്ത

അങ്ങ് വടക്കോട്ട് നോക്കി ഓരിയിടാന്‍ ഇനി എത്രകാലം കൂടി ആയുസുണ്ടാകും. അത് പിണറായി വിജയന്റെ ഭരണത്തിന്റെ കൊണം പോലിരിക്കും. പറഞ്ഞുവരുന്നത് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമായതോടെ സിപിഐ ഭാഗത്ത് കനത്ത ക്ഷീണം. സിപിഎമ്മിനു മുകളിലും ഡമോക്ലീസിന്റെ വാള്‍പോലെ ആ ഭീഷണി നില്‍ക്കുന്നു. ബംഗാള്‍,ത്രിപുര പ്രതാപം മാത്രം പറഞ്ഞ് എത്രകാലം പിടിച്ച് നില്‍ക്കാനാകും. ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞ് കഴിഞ്ഞു എന്ന് പോലും പറയാനില്ലാത്ത ദയനീയ അവസ്ഥ. രാജ്യത്ത് പച്ചതൊട്ട് നില്‍ക്കുന്ന ഒരേയൊരിടം കേരളം. ഇവിടുത്തെ പച്ചപ്പും കൂടി തീര്‍ന്നാല്‍ സമ്പൂര്‍ണ്ണം. കേരളം കൈയ്യില്‍ നിന്ന് പോകുമോ എന്ന ഭയം പൊളിറ്റ് ബ്യൂറോയ്ക്ക് നന്നേയുണ്ട്. പിണറായി ഭരണം കേമം ആയതാണ് ഈ ഭയത്തിന് കാരണം. സിപിഎം സംസ്ഥാന കമ്മിറ്റി തന്നെ വ്യക്തമാക്കുന്നത് കേരള സര്‍ക്കാരിനുള്ള ജനപിന്തുണയും പാര്‍ട്ടി അടിത്തറയും വിപുലപ്പെടുത്തുക പ്രധാനമാണ്. അതിനായ് പ്രവര്‍ത്തിക്കുക. ചുരുക്കി പറഞ്ഞാല്‍ പിണറായി ഭരണംപോലിരിക്കും ഇനി സിപിഎമ്മിന്റെ ഭാവി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രമാണ് സിപിഎം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് എന്നതു വ്യക്തം. വേറെ എവിടെ നിന്നാലും കെട്ടിവെച്ച കാശ് പോലും കിട്ടില്ല. സിപിഐയുടെ കാര്യവും വ്യത്യസ്തമല്ല. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായത് എംപിമാരെയും എംഎല്‍എമാരെയും സൃഷ്ടിക്കുമായിരിക്കും. പക്ഷേ, ഇടതുപക്ഷത്തിനു ഭരണപക്ഷമാകാന്‍ കേരളമേയുള്ളൂ. പുറമേ യുഡിഎഫ് തകര്‍ന്നു എന്നെല്ലാം പറയുമ്പോഴും ഉള്ളാലെ അവരെ വിലകുറച്ചു കാട്ടാന്‍ സിപിഎം തയാറല്ല. 'യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിലും നമുക്കു തിരിച്ചടിയുണ്ടായി. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് നേട്ടമുണ്ടാക്കിയത്'സിപിഎം സംസ്ഥാന കമ്മിറ്റി സമ്മതിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരിച്ചുവരാന്‍ അനിവാര്യമായി ഇടതുപക്ഷം കാണുന്നത് മറ്റൊന്നുമല്ല; ന്യൂനപക്ഷങ്ങളെ സ്ഥിരമായി കൂടെ നിര്‍ത്താന്‍ കഴിയണം. അതേ ന്യൂനപക്ഷ വോട്ടുകളിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കാരുടെ ക്രൈസ്തവഭവന സന്ദര്‍ശനങ്ങളെ ഒരേസമയം സിപിഎമ്മും കോണ്‍ഗ്രസും പരിഹസിക്കുന്നത്. എന്നാല്‍ ഈ പരിഹാസത്തിനപ്പുറം ഇരുവരും പുറത്തുകാട്ടാതെ ഭയം കൂടി ഉള്ളിലുണ്ട്.

പിണറായി സര്‍ക്കാരിന്റെ അരാജകത്വങ്ങള്‍ക്കെതിരെ ജനം പ്രതിഷേധിച്ച് രംഗത്ത് വരുമ്പോഴൊക്കെ പൊളിറ്റ്ബ്യൂറോയുടെ ഉള്ളുകാളും. ആകെയുള്ള കേരളം കൂടി പിണറായി കൊണ്ട് തുലയ്ക്കുമോയെന്ന ഭയമാണത്. പിണറായിക്ക് വെട്ടൊന്നും തുണ്ടം രണ്ട് എന്ന നിലപാടാണ്. മുന്നില്‍ നില്‍ക്കുന്നത് ധാര്‍ഷ്ട്യവും. തുടര്‍ഭരണം കിട്ടിയിട്ട് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. വിലക്കയറ്റം,തൊഴിലില്ലായ്മ,തകര്‍ന്നടിഞ്ഞു സമസ്ത മേഖലകളും,വ്യവസായികള്‍ ജീവനും കൊണ്ടോടുന്നു,പിണറായീടെ ഏകാധിപത്യ ഭരണം അങ്ങന ജെനം പൊറുതിമുട്ടിക്കഴിഞ്ഞു. കൂടാതെ സകലമാന അഴിമതികളിലും വെട്ടിപ്പുകളിലും ഈ സര്‍ക്കാരിന്റെ കൈ. അങ്ങനെ ജനങ്ങള്‍ പൊറുതിമുട്ടി കഴിഞ്ഞു. പിണറായീടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സിപിഎം കേന്ദ്ര നേതൃത്വം പോലും ഇല്ലേയെന്ന ചോദ്യം വരുമ്പോള്‍ യെച്ചൂരിയും സംഘവും നിസ്സഹായരാകും. കാരണം അവര്‍ക്കും കൂടി ചെലവിന് കൊടുക്കുന്നത് പിണറായി ആണ്. സിപിഎം അല്ല പിണറായി പെരുമയാണ് പിആര്‍ വര്‍ക്കിലൂടെ ഉണ്ടാക്കിയെടുന്നകുന്നത്.

 

ചവിട്ടി നില്‍ക്കാന്‍ ആകെ ഉള്ള മണ്ണ് കേരളം മാത്രമാണെന്ന് ഇടയ്ക്കിടെ പൊളിറ്റ് ബ്യൂറോ ഇത് ഓര്‍മ്മിപ്പിക്കാറുണ്ട്.രാജ്യത്തു മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് നമ്മുടേത്. ഇന്നു കേരളത്തില്‍ മാത്രമാണ് അധികാരമുള്ളത്. പാര്‍ലമെന്റില്‍ 42 അംഗങ്ങള്‍ വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നംഗങ്ങള്‍ മാത്രം. തിരിച്ചടിയേറ്റ സംസ്ഥാനങ്ങളില്‍ തിരിച്ചുവരുന്നതു പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിനുള്ള ജനപിന്തുണയും പാര്‍ട്ടി അടിത്തറയും വിപുലപ്പെടുത്തുക പ്രധാനമാണെന്ന് സംസ്ഥാന കമ്മിറ്റി തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ബോധം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് പിണറായി. ഇക്കൂട്ടരിപ്പോഴും മായാലോക്ത് തന്നെയാണ്. കേരളം പ്രത്യേക രാജ്യമെന്ന ചിന്തയിലാണ് ഭരണം. പിണറായിയാണ് ഈ രാജ്യത്തിന്റെ ഒരേയൊരു രാജാവ്. എങ്ങനെ ആയാലും പഴയപ്രാതപത്തിന്റെ തള്ളുവിട്ടൊരു കളിയില്ല. പ്രതാപം പറച്ചില്‍ വിട്ടൊരു കളിയ്ക്ക് ഇക്കൂട്ടരില്ല. പദവിനഷ്ട ഭീഷണി സിപിഎമ്മിന് 2000മുതല്‍ ഉള്ളതാണ്. ഇപ്പോള്‍ സിപിഐക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമായതിന്റെ ഭയം സിപിഎമ്മിനെ വേട്ടായടുന്നുണ്ട്. അവശേഷിക്കുന്ന ഏക ചുവപ്പന്‍തുരുത്ത് കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ ഓട്ടം. എന്നാല്‍ കേരളത്തില്‍ കമ്യൂണിസത്തിന് ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്ന നേതാവ് പിണറായി ആണ്. ഈ കണക്കാണ് പോക്കെങ്കില്‍ പിണറായി ആയിരിക്കും കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends