Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം കണ്ട് ഭയപ്പെട്ട് കോണ്‍ഗ്രസ്സ്;മൂട്ടില്‍ തീ പിടിച്ചോടി നേതാക്കന്മാര്‍,ഒരുമുഴം മുന്നേയെറിഞ്ഞിരിക്കുകയാണ് ബിജെപി,അതിന്റെ വേവില്‍ പുത്തന്‍ പദ്ധതികളുമായ് കോണ്‍ഗ്രസ്

14 APRIL 2023 07:15 PM IST
മലയാളി വാര്‍ത്ത

ബിജെപി കളി തുടങ്ങി അരമനയിലേക്ക് ഓടാന്‍ കോണ്‍ഗ്രസ്. ക്രിസ്ത്യന്‍ സഭാനേതൃത്വവുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി ദേശീയസംസ്ഥാന നേതൃത്വങ്ങള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കെ മൂട്ടില്‍ തീപിടിച്ചോടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. സഭകളോട് അടുക്കാനുള്ള ബിജെപി നീക്കം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയസമിതി അടുത്താഴ്ച ചേരും. വിഷയത്തെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകയുമ്പോഴാണ് സമ്മര്‍ദത്തെ തുടര്‍ന്ന് രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കുന്നത്. ബിജെപി സഭകളോട് അടുക്കാന്‍ നീക്കം നടത്തുന്നതില്‍ സിപിഎം വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. അപ്പോഴും കോണ്‍ഗ്രസ് തണുപ്പന്‍ മട്ടില്‍ പോകുകയായിരുന്നു. ഇതില്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു.

സംസ്ഥാന നേതൃത്വം വിഷയം ലാഘവമായി കണ്ടുവെന്ന് എ, ഐ ഗ്രൂപ്പുകള്‍ക്ക് പരാതിയുണ്ട്. സഭാ നേതൃത്വങ്ങളുടെ അടുത്തേക്ക് നേതൃത്വം എത്തണമെന്ന് പറയുന്ന ഗ്രൂപ്പുകള്‍, കോണ്‍ഗ്രസിന്റെ സമീപനം സിപിഎമ്മും ബിജെപിയും മുതലെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പള്ളിയില്‍ ക്രിസ്തു രൂപത്തിനു മുന്നില്‍ തിരിതെളിച്ച പ്രധാനമന്ത്രി, കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച 3 പ്രാര്‍ഥനാഗീതങ്ങള്‍ കേട്ടു. പ്രധാനമന്ത്രിക്കു സഭാധ്യക്ഷന്മാര്‍ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന അദ്ദേഹം പള്ളിക്കു മുന്നിലെ ഉദ്യാനത്തില്‍ വൃക്ഷത്തൈ നട്ട് വിശ്വാസികള്‍ക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണു മടങ്ങിയത്. ക്രിസ്ത്യന്‍ സഭാനേതൃത്വവുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി ദേശീയസംസ്ഥാന നേതൃത്വങ്ങള്‍ വിവിധ സമ്പര്‍ക്ക പരിപാടികളും മറ്റും ഒരുക്കുന്നതിനിടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നത്. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്താണ് മുരളീധരന്‍ എത്തിയത്.

ബിഷപ് പാംപ്ലാനി റബ്ബര്‍ വിലയില്‍ കേന്ദ്രത്തിലേക്കൊരു പാലമിട്ടതോടെ കിളി പോയത് കേരളത്തിലെ ഇടത് വലതിനാണ്. പാപ്ലാംനി കൊളുത്തിവിട്ട തീ സഭകളിലേക്ക് ആളിപ്പടര്‍ന്നു. പിന്നാലെ ആലഞ്ചേരി ബിജെപിയെ പിന്തുണച്ച് രംഗത്തുവന്നു. ഈ സമയങ്ങളിലെല്ലാം സിപിഎം ശക്തമായ എതിര്‍പ്പുമായ് രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വലിയ എതിര്‍പ്പുയര്‍ത്തിയില്ല. തണുപ്പന്‍ മട്ടിലായിരുന്നു പോക്ക്. അതിന് കാരണം അരമനകളിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വന്നിരിക്കുന്നത്. സഭകളോട് മുഖംതിരിച്ച് നില്‍ക്കുകയാണ് സഭകളെ കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് അടുത്തകാലത്തായ് ബിഷപുമാര്‍ ഉയര്‍ത്തുന്ന ആരോപണമാണ്. അങ്ങനെ ആകെ പണി കിട്ടി നില്‍ക്കുകയാണ് പാര്‍ട്ടി. എന്നാല്‍ ഇനിയും ശക്തമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ബിജെപി സ്‌കോര്‍ ചെയ്യുമെന്ന ഭയത്തില്‍ നേതാക്കള്‍ ഒന്നുണര്‍ന്നിട്ടുണ്ട്. ഇതോടെ ചര്‍ച്ചകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്. അരമന കേറാന്‍ ചെന്നാല്‍ പിതാക്കന്മാര്‍ ആട്ടിയിറക്കി വിടുമോയെന്നത് കാത്തിരുന്ന് കാണണം. ഏതായാലും കിട്ടിയിരിക്കുന്നത് മുട്ടന്‍ പണിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends