കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ വക യാത്രയപ്പ് നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ വക യാത്രയപ്പ് നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. നടപടി ജൂഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതിക്കാരന്‍. സര്‍ക്കാര്‍ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഏപ്രില്‍ 23-ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയത്. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നത്. ബുധനാഴ്ച വൈകിട്ട് കോവളത്തെ ഹോട്ടലില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha






















