പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ റോഡ് ഷോ നടത്തും... കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചന

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ റോഡ് ഷോ നടത്തും. 24 ന് വൈകുന്നേരം കൊച്ചിയില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ നടത്തുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. റോഡ്‌ഷോയില്‍ പങ്കെടുക്കാനായി നിരവധി പേര്‍ സമീപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചന.
ഏപ്രില്‍ 24 ന് വൈകുന്നേരം 4 മണിക്ക് തേവര എസ് എച്ച് കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി നടക്കുക.
"
https://www.facebook.com/Malayalivartha























