Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'ഒരു കാര്യം പറയാം. മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്...അല്ലെങ്കിൽ നാട്ടുകാർ ചുമ്മാ മര്യാദകേട് കാണിക്കും...'പൊതുവേദിയിൽ പരസ്യമായി പൊട്ടിത്തെറിച്ച് എം എം മണി...വിറച്ച് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ...

20 APRIL 2023 02:10 PM IST
മലയാളി വാര്‍ത്ത

മൂന്നാറിൽ വെച്ച് നടന്ന വന സൗഹൃദ സദസ്സ് പരിപാടിയുടെ നോട്ടീസിൽ‌ തന്റെ പേര് ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി. ഈ പരിപാടിയിൽ പ്രസം​ഗിക്കുമ്പോൾ തന്നെയാണ് എംഎം മണി സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മനപ്പൂർവ്വം തന്റെ പേര് നോട്ടീസിൽ നിന്ന് ഒഴിവാക്കിയതാണെന്നായിരുന്നു എംഎം മണി പറഞ്ഞത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.തന്നെ വിളിച്ചില്ലെങ്കിലും പറയാനുള്ള കാര്യങ്ങൾ പത്ര സമ്മേളനം നടത്തിപ്പറയും. നല്ല ഭാഷയും വരും. ഒരു കാര്യം പറയാം. മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. അല്ലെങ്കിൽ നാട്ടുകാർ ചുമ്മാ മര്യാദകേട് കാണിക്കും. എന്നെ ഈ നോട്ടീസിൽ നിന്ന് ഒഴിവാക്കിയത് കൊണ്ടൊന്നും ഞാൻ ഒഴിവാവില്ല. ഞാൻ ഈ നാട്ടുകാരുടെ കൂടെ ഇവിടെ കാണും. മനസ്സിലാക്കിക്കോളൂ..

ഇതിനകത്ത് ഞാൻ അങ്ങനെ ഒഴിവാക്കാവുന്ന ആളാണോ..ഞാൻ മന്ത്രിയായിരുന്ന ആളല്ലേ..ഞാൻ ഇപ്പോൾ എംഎൽഎയല്ലേ.. പിന്നെ എന്താ. അതൊക്കെ ഒരുമാതിരി പണിയാ ഞങ്ങളുടെ എടുത്ത് എടുക്കേണ്ട.. എംഎം മണി പറഞ്ഞു. താൻ മന്ത്രി വിളിച്ചത് കൊണ്ട് മാത്രമാണ് പരിപാടിക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.ഇവിടുത്തെ മുഴുവൻ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് ഉദ്യോ​ഗസ്ഥരാണെന്നാണ് തന്റെ അഭിപ്രായമെന്നും ബഹുമാനപ്പെട്ട മന്ത്രി ആത്മവിശ്വാസമുണ്ടാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞതിൽസന്തോഷം ഉണ്ടെന്നും അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു എന്നും മണി വ്യക്തമാക്കി. അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി എന്നും ഇത് തന്നെ ആയിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം എന്നും മണി വിAമർശിച്ചു.ഈ വിഷയത്തിൽ‌ താനെടുത്ത നിലപാട് കാരണം ഉദ്യോ​ഗസ്ഥർക്ക് തന്നോട് പകയാണെന്നും മണി ആരോപിച്ചു. അതുകൊണ്ടാണ് തന്റെ പേര് നോട്ടീസിൽ വെയ്ക്കാത്തതെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കും എന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു

 

 

യോഗത്തിൽ അധ്യക്ഷൻ ആകാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചത് ആകാം എന്നും മന്ത്രി പറഞ്ഞു.അരിക്കൊമ്പൻ വിഷയത്തിൽ താന്റെ നിലപാട് സുഖിക്കാതത്ത ഉദ്യോഗസ്ഥർ പകപോക്കുന്നതിന്റെ ഭാഗമായാണ് തന്നോട് കാണി്കുന്ന അവഗണനയെന്നും എം.എം മണി പറഞ്ഞു. ആരും തന്റെ വായ മൂടികെട്ടാൻ നോക്കണ്ട എന്നും മണി പറഞ്ഞു.ദേവികുളത്ത് നിലവിൽ എംഎൽഎ ഇല്ലാത്തതിനാലാണ് മറ്റു ജനപ്രതിനിധികളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതും എം.എം മണിയെ ചൊടുപ്പിച്ചു. എം.എൽ.എ ഉള്ളപ്പോൾ മറ്റൊരാളെ ആദ്ധ്യക്ഷനാക്കിയതെന്തിനെന്നും താൻ ഒരു മന്ത്രിയായിരുന്നു എന്നും വേദിയെ എം.എം മണി ഓർമിപ്പിച്ചു. എം.എം മണിയുടെ പരാതി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമാണ് നോട്ടീസിൽ പേര് ഉൾപ്പെടുത്താൻ വിട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends