Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇരട്ടച്ചങ്കന്‍ ഭൂലോക തോല്‍വി...ഏഴ് കൊല്ലമായിട്ടും ഭരണസംവിധാനത്തിന് വേഗമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ, അവലോകനയോഗത്തിന് മുഖ്യമന്ത്രി വ്യക്തമാക്കി... ചില ഫയലുകള്‍ ആദ്യ കുര്‍ബാന കൊണ്ട് ചരമം അടയുന്നു..

20 APRIL 2023 02:45 PM IST
മലയാളി വാര്‍ത്ത

ഇരട്ടച്ചങ്കനാണെന്ന് സ്വയം അങ്കരച്ചിരുന്ന മുഖ്യമന്ത്രി ഭൂലോകതോല്‍വിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു. ഏഴ് കൊല്ലമായിട്ടും ഭരണസംവിധാനത്തിന് വേഗമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ചില ഫയലുകള്‍ ആദ്യ കുര്‍ബാന കൊണ്ട് ചരമം അടയാറുണ്ട്. മരിച്ചേക്കാവുന്ന ഫയലുകളെ ഉദ്യോഗസ്ഥര്‍ക്ക് ജീവിപ്പിക്കാനുമാകും. അതിലൂടെ കുറേ മനുഷ്യരുടെ ജീവന്‍ നിലനില്‍ക്കും. ആ ജീവകാരുണ്യ സമ്പ്രദായം നിങ്ങളുടെ ഫയല്‍നോട്ട സമ്പ്രദായത്തിലുണ്ടാവണം. തുടങ്ങിയ തള്ളലുകളും നടത്തി. എന്നാല്‍ യുവജന കമ്മിഷന്‍ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ കുടിശ്ശിഖ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അതിവേഗം തീര്‍പ്പാക്കിക്കൊടുത്തു. സെക്രട്ടറിയേറ്റിലിരുന്ന് എം.ശിവശങ്കര്‍ രാവിലെ തുറന്ന സ്പ്രിംഗ്ലര്‍ ഫയല്‍ മുഖ്യമന്ത്രി അന്ന് അംഗീകരിച്ചു. ആരോഗ്യവകുപ്പോ, നിയമവകുപ്പോ അറിഞ്ഞില്ല. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയില്ല. വൈകുന്നേരം കരാര്‍ ഒപ്പിട്ടു. ലൈഫ് മിഷന്‍ കരാറും ഇതേ വേഗത്തിലാണ് നടപ്പാക്കിയത്. ഇതൊന്നും സാധാരണക്കാരനെ ബാധിക്കുന്ന കാര്യങ്ങളല്ല, വലിയ അഴിമതിക്ക് വേണ്ടിയുള്ളതായിരുന്നു.

 

അപ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം അതിവേഗം നടത്തിയിട്ടാണ് മുഖ്യമന്ത്രി ഫയലിലെ ജീവിതത്തിന്റെ കണ്ണീര്‍ക്കഥ പറയുന്നത്.മുന്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെയും എന്‍.സി.പി നേതാവ് ഉഷവൂര്‍ വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പോലീസുകാരന്റെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് വഴിവിട്ട് പണം അനുവദിച്ച ഫയലുകളും പെട്ടെന്ന് നീങ്ങി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യു.കെയില്‍ സ്വകാര്യയാത്ര പോയി. പിന്നീട് അവിടെ വെച്ച് മുഖ്യമന്ത്രിയുടെ സംഘത്തില്‍ ചേര്‍ന്നു. കഴിഞ്ഞദിവസം ആ യാത്ര ഔദ്യോഗികമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അങ്ങനെ ആരോഗ്യമന്ത്രിയുടെ യാത്ര ചെലവ് അതിവേഗം സര്‍ക്കാര്‍ വകയാക്കി. അടുത്തിടെ ബാലാവകാശ കമ്മിഷന്‍ രണ്ട് അംഗങ്ങളെ നിയമിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ ശമ്പളമായ രണ്ട് ലക്ഷം രൂപ അനുവദിച്ച് പെട്ടെന്ന് ഉത്തരവും ഇറങ്ങി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആഢംബര ഹോട്ടലുകളിലും മറ്റും നടത്തുന്ന സല്‍ക്കാരങ്ങള്‍ക്ക് എത്ര രൂപയാണ് ചെലവഴിക്കുന്നത്. അതിന്റെയൊക്കെ ബില്‍ അതിവേഗം പാസ്സാക്കി കൊടുക്കുന്നു. സി.പി.എം- സി.പി.ഐ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ക്കെതിരെ എടുത്ത ശിക്ഷാ നടപടികള്‍ പെട്ടെന്ന് പിന്‍വലിക്കുകയും ആനുകൂല്യങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബിയിലെ സി.പി.എം അനുകൂല ജീവനക്കാരുടെ നേതാവായിരുന്ന സുരേഷ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ബി. അശോകുമായി കൊമ്പ് കോര്‍ത്തു.

അങ്ങനെ സുരേഷിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കുറച്ച് നാള്‍ കഴിഞ്ഞ് ബി. അശോകിന്റെ കസേര തെറിച്ചു. സുരേഷ് വീണ്ടും മടങ്ങിവന്നു. സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ ഹാജറിന് ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചു. അതിന്റെ ഉത്തരവ് ഇറക്കിയ സര്‍ക്കാര്‍ അതിവേഗം പിന്‍വലിച്ചു. കാരണം കൃത്യസമയത്ത് തിരികെ ഓഫീസിലെത്തിയില്ലെങ്കില്‍ ശമ്പളം നഷ്ടപ്പെടും. ഇത് അറിയാവുന്ന ഉദ്യോഗസ്ഥ സംഘടനയുടെ ഭീഷണിക്ക് മുന്നില്‍ അതിവേഗം സര്‍ക്കാര്‍ മുട്ടുമടക്കി. സെക്രട്ടറിയേറ്റില്‍ ഏകദേശം നാലായിരം ജീവനക്കാരാനുള്ളത്. അതില്‍ 70 ശതമാനത്തിലധികം സി.പി.എം അനുകൂല സംഘടനയിലുള്ളവരാണ്. എന്നിട്ടും ഭരണചക്രം തിരിയുന്നില്ലെങ്കില്‍ പിണറായി പാറപ്പുറത്തേക്ക് പോകുന്നതാണ് നല്ലത്.

 

 

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ചത്. 16-2-22ല്‍ പരിപാടി ഉദ്ഘാടനം ചെയ്തപ്പോള്‍ 17,45,292 ഫയല്‍ തീര്‍പ്പാക്കാനുണ്ടായിരുന്നു. നിലവില്‍ 9 ലക്ഷത്തോളം ഫയലുകളുണ്ട്. 50 ശതമാനം പോലും ഫയലുകള്‍ തീര്‍പ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിന്നോക്ക-പട്ടികജാതി വകുപ്പുകളിലെ 30 ശതമാനം ഫയലുകളാണ് തീര്‍പ്പാക്കിയത്. ഇതാണ് പിണറായി സര്‍ക്കാരിന്റെ നവോത്ഥാനം. കേന്ദ്രവും സംസ്ഥാനം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരുണ്ട്. പദ്ധതി ചെലവ് തുക കേന്ദ്രത്തില്‍ നിന്ന് റീ ഇമ്പേഴ്‌സ് ചെയ്ത് കിട്ടണമെങ്കില്‍ ഫണ്ട് വിനിയോഗ സാക്ഷ്യപത്രം യഥാസമയം സമര്‍പ്പിക്കാനാകണം. ഇക്കാര്യത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ പ്രത്യേകം പ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നു. പലയിടത്തും കാര്യക്ഷമമായി കാര്യങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ട് കേന്ദ്രപദ്ധതി യഥാസമയം നടപ്പാകുന്നില്ല. എന്നിട്ട് സഖാക്കള്‍ കേന്ദ്രത്തിനെതിരെ വാളും പരിചയും എടുത്ത് പോരിനിറങ്ങും. എന്നാല്‍ അത്രയും സമയം വേണ്ട ജീവനക്കാരായ സഖാക്കളോട് മര്യാദയ്ക്ക് പണിയെടുക്കാന്‍ പറയാന്‍.


രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ദിശാബോധമോ, ഇച്ഛാശക്തിയോ ഇല്ലെന്നുള്ള ആക്ഷേപം ശക്തമാണ്. മന്ത്രിമാരെ നിയന്ത്രിക്കുന്ന പാര്‍ട്ടി ഭരണയന്ത്രത്തെ നിയന്ത്രിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. ഇത് വഴി ഉദ്യോഗസ്ഥ അഴിമതി കൂടുന്നു. മൊത്തം രാഷ്ട്രീയവല്‍ക്കരിക്കുകയും ജനജീവിതം ദുരുതമാവുകയും ചെയ്യുന്നു. ഏഴ് കൊല്ലമായിട്ടും മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നില്ലെന്ന ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. പക്ഷെ, രണ്ട് കാര്യങ്ങള്‍ കൃത്യമായി മുടങ്ങാതെ നടക്കുന്നുണ്ട്, ശമ്പളവും ശമ്പളപരിഷ്‌കരണവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends