Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം..മറുപണി തുടങ്ങി സി പി എം..ഇത്തവണ രംഗത്തിറക്കുന്നത് ഡി വൈ എഫ് ഐയെ..നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം..പാളി പോകുമോ..?

20 APRIL 2023 03:01 PM IST
മലയാളി വാര്‍ത്ത

ഇനി കേരളത്തിൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വരാൻ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം ഗംഭീര പരിപാടിയാണ് അരങ്ങേറാൻ പോകുന്നത്..അതിനു മുന്നോടിയായി തന്നെ ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിക്കാൻ മോദിയെ കൊണ്ട് സാധിച്ചിട്ടുണ്ട്...അതിനുള്ള ഒരു ഉദാഹരണമാണ് വന്ദേഭാരത്തിന്റെ കടന്നു വരവും...പ്രതിപക്ഷ പാളയങ്ങളിൽ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മറു പ്രവർത്തനങ്ങൾ എല്ലാം ആരംഭിച്ചു കഴിഞ്ഞു..അതിനർത്ഥം സഖാക്കൾക്ക് പേടിയുണ്ട് എന്നല്ലേ..ഇപ്പോൾ സി പി എം പാർട്ടി നേതൃത്വം ഒരു വിലയിരുത്തലിൽ എത്തിയിട്ടുണ്ട്..അതനുസരിച്ച് അവർ പറയുന്നത്...വന്ദേ ഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടത് നരേന്ദ്രമോദിയുടെ യുവാക്കളുമായുള്ള സംവാദത്തെയാണെന്ന് സിപിഎം. ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി ബിജെപി നീക്കത്തിന്‍റെ മുനയൊടിക്കാനാണ് തീരുമാനം. 23ന് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തുന്ന റാലികളില്‍ അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസുണ്ടാവില്ലെന്ന് സിപിഎം വിലയിരുത്തി.

നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം. മോദിയുടെ വരവിന്‍റെ മുഖ്യ ഉദ്ദേശ്യം യുവം പരിപാടിയാണെന്ന് സിപിഎം കരുതുന്നു. അതില്‍ കുറഞ്ഞ പ്രാധാന്യം അതിനാല്‍ വന്ദേഭാരത് വിവാദത്തിന് നല്‍കിയാല്‍ മതി.ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്‍റെ പ്രതിരോധം. യുവാക്കള്‍ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണ് എന്ന ബിജെപി പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ കളത്തിലിറങ്ങിയത്.വന്ദേഭാരത് ഏറെകാലത്തിനുശേഷം കേരളത്തിനു കിട്ടിയ ട്രെയിന്‍ മാത്രമാണെന്നാണ് സിപിഎം വ്യാഖ്യാനം. അത് ബിജെപി പ്രചാരണായുധമാക്കുന്നെന്നു മാത്രം. അതിന് തുടര്‍ച്ചയായി മറുപടി പറഞ്ഞ് പ്രചാരണ കോലാഹലം സൃഷ്ടിക്കേണ്ടതില്ല. സാധാരണ പ്രചാരണം മാത്രം മതി. വന്ദേഭാരതിനെ എതിര്‍ക്കില്ല. അത് കെ റയിലിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചെന്നാകും സിപിഎം വാദം. നിലവിലെ ട്രാക്കിലൂടെ വന്ദേഭാരത് വേഗം കൂട്ടി ഓടിക്കാനായില്ലെന്ന് ട്രയല്‍ റണ്ണിലൂടെ വ്യക്തമായി. മറ്റു ട്രെയിനുകള്‍ വൈകുകയും ചെയ്യും. കെ–റെയില്‍ അപ്രസക്തമാകണമെങ്കില്‍ വന്ദേഭാരതിന് നാലുമണിക്കൂര്‍ കൊണ്ടെങ്കിലും കാസര്‍കോട് എത്താനാവണം. സില്‍വര്‍ലൈനിലൂടെ 20 മിനിറ്റില്‍ ഒരു ട്രെയിന്‍ ഓടും. വന്ദേഭാരത് പോലെ കാത്തിരിക്കേണ്ട. ഈടാക്കുന്ന ചാര്‍ജിലും കാര്യമായ വ്യത്യാസമില്ല. ഇക്കാര്യങ്ങളാകും സിപിഎമ്മിന്‍റെ മറുപടി.

 

വേഗത്തില്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചത് കെ–റയിലിന് അനുകൂലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കേന്ദ്രാവഗണനയ്ക്കെതിരായ ജനകീയ പ്രതിരോധ ജാഥയുടെ വിജയമാണ് വന്ദേഭാരത് വന്നതെന്നും സിപിഎം അവകാശപ്പെടും.കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തിന് ലഭിക്കുന്ന ജനപ്രിയത സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്നു. മോദി യുവാക്കളുമായി സംവദിക്കുന്ന 'യുവം 2023' എന്ന സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം. ഒടുവില്‍ ഡിവൈഎഫ് ഐയെ തന്നെ രംഗത്തിറക്കാന്‍ തീരുമാനം ആവുകയാണ് ഉണ്ടായത്..പ്രധാനമന്ത്രിയ്ക്ക് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിക്കുകയാണ്. ഈയിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുകയാണ്. അതുപോലെ, കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ എത്തിയതും പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്‍റെ യുവശക്തി കാട്ടിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിജയിക്കുന്നോ പാളി പോകുമോ എന്നുള്ളത് കണ്ടറിയാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends