Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്താണ് ഈ വരവിന്റെ പ്രധാന ഉദ്ദേശം.? പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍..പലവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടാണ് മോദി ചടങ്ങുകള്‍ ആരംഭിക്കുക....ഒരു യൂത്ത് കോണ്‍ക്ലേവ് മോദിക്ക് മുന്നിലുണ്ട്, അവിടം കൊണ്ടും തീര്‍ന്നില്ല....

24 APRIL 2023 02:15 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിഇന്ന്കൊച്ചിയിലെത്തും. പക്ഷേ എന്താണ് ഈ വരവിന്റെ പ്രധാന ഉദ്ദേശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി പറന്ന് നടക്കുകയാണ് അദ്ദേഹം. ഇതുവരെ പിടിക്കാത്ത സാധിക്കാത്ത കോട്ടയിലേക്ക് അദ്ദേഹം വരുമ്പോള്‍ അതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ തന്നെ ബിജെപിക്കുണ്ട്.പലവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടാണ് മോദി ചടങ്ങുകള്‍ ആരംഭിക്കുക. ഒരു യൂത്ത് കോണ്‍ക്ലേവ് മോദിക്ക് മുന്നിലുണ്ട്. അവിടം കൊണ്ടും തീര്‍ന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി അടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്നത്. പല സഭകളുടെയും ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ചയും മോദി നടത്തുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ബിജെപിയുടെ വന്‍ പ്രഖ്യാപനം കൂടിയാണ്.പല ബിഷപ്പുമാരുടെയും മോദി അനുകൂല പരാമര്‍ശങ്ങള്‍, കേരളത്തില്‍ ട്രെന്‍ഡ് മാറുന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നേതൃത്വം കരുതുന്നത്. രാഷ്ട്രീയം പ്രാധാന്യം ഏറെയുണ്ട് ഈ സന്ദര്‍ശനത്തിന്.

കേരളത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വികസന അജണ്ട മുന്നോട്ട് വെച്ചാണ് ബിജെപി നേട്ടമുണ്ടാക്കാന്‍ നോക്കുന്നത്.ഇതിനൊപ്പം സാമുദായ സംഘടനകളെ കൈയ്യിലെടുക്കാനും കഴിഞ്ഞാല്‍ അത് വോട്ടായി മാറുമെന്ന പ്രതീക്ഷയും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനുണ്ട്.കേരള കോണ്‍ഗ്രസിലെ വിമത നേതാക്കള്‍ ചേര്‍ന്ന് പുതിയൊരു ക്രിസ്ത്യന്‍ സാമുദായിക പാര്‍ട്ടിയുണ്ടാക്കിയതും, കത്തോലിക്കാ സഭയും സംഘപരിവാറും തമ്മിലുള്ള ബന്ധവും ബിജെപി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. വര്‍ഷങ്ങളായി പല പദ്ധതികള്‍ കൊണ്ടുവന്നിട്ടും കേരളത്തില്‍ വിജയിക്കാന്‍ സാധിക്കാത്തത് കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.കേരളം മോദിയെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗ് ക്യാമ്പയിനും സംസ്ഥാന ബിജെപി നേതൃത്വം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ റോഡ് ഷോയിലൂടെ മോദിയുടെ വരവറിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. 1.8 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു റോഡ് ഷോയാണ് മോദിക്കായി പ്ലാന്‍ ചെയ്തിരിക്കുന്നത്.യുവം ക്ലോണ്‍ക്ലേവില്‍ യുവാക്കളുമായി മോദി സംസാരിക്കുന്നുണ്ട്.കേരളത്തിലെ യുവത്വവത്കരിക്കുന്നതിനായിട്ടാണ് ഈ സംവാദമെന്ന് ബിജെപി പറയുന്നു. വൈ20 ഇന്ത്യ സമ്മിറ്റാണ് യുവം സംഘടപ്പിക്കുന്നത്. ഒന്നര ലക്ഷം യുവതി-യുവാക്കള്‍ യുവം പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തുവെന്നാണ് ബിജെപി അവകാശപ്പെടുന്നു.

 

17നും 35നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്ന് ബിജെപി അവകാശപ്പെടുന്നു.തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം പറയും.കേരളത്തിലെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ഇതിലുണ്ടായിരിക്കും. അതേസമയം ഈ ചടങ്ങ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കി കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ഇതിനെ നേരിടാന്‍ മറ്റ് പരിപാടികളുമായി രംഗത്തുണ്ട്.ഡിവൈഎഫ്‌ഐ യൂത്ത് ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് വിവിധ ജില്ലകളില്‍ ആരംഭിക്കും. കോണ്‍ഗ്രസ് യൂത്ത് കോണ്‍ക്ലേവ് ഈ മാസം കൊച്ചിയില്‍ ആരംഭിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇതില്‍ പങ്കെടുക്കും. യുവമില്‍ പങ്കെടുത്ത ശേഷമാണ് മോദി ക്രിസ്ത്യന്‍ സാമുദായിക നേതാക്കളെ കാണാനായി പുറപ്പെടുക.മാര്‍ ആലഞ്ചേരി, കര്‍ദിനാല്‍ ക്ലെമിസ്, ജോസഫ് കളത്തിപ്പറമ്പില്‍, എന്നിവരെയാണ് കാണുക. ഇതിനൊപ്പം അഞ്ചോളം സീനിയര്‍ ബിഷപ്പുമാരെയും കാണും. സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ കത്തോലിക്കാ സഭ, എന്നിവയാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ ഇവര്‍ നേട്ടമുണ്ടാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.ചൊവ്വാഴ്ച്ച മോദി തിരുവനന്തപുരത്തേക്ക് തിരിക്കും. വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫും അവിടെ നടക്കും. ഇത് കേരള റെയിലിന് ബദലായിട്ടാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ഈ നീക്കങ്ങളെല്ലാം ബിജെപിയെ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കക്ഷിയായി മാറ്റുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (11 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (26 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (56 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends