Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്തൊക്കെ ബഹളമായിരുന്നു..'100 ചോദ്യങ്ങൾ'..മോദിയെ ഞങ്ങൾ പറപ്പിക്കും...അവസാനം എല്ലാം പാളി പോയി..ഒന്നും നടന്നില്ല... ചോദ്യം ചോദിക്കാൻ ഒരു സഖാവും ഉണ്ടയായിരുന്നില്ല..എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്റെ പ്രസംഗത്തിനായി പരിപാടിയുടെ സിംഹഭാഗവും കൈയ്യടക്കി..

24 APRIL 2023 02:23 PM IST
മലയാളി വാര്‍ത്ത

എന്തൊക്കെ ബഹളമായിരുന്നു..100 ചോദ്യങ്ങൾ മോദിയെ ഞങ്ങൾ വിറപ്പിക്കും മോദിയെ ഞങ്ങൾ ഓടിപ്പിക്കും...അവസാനം ആ 100 ചോദ്യങ്ങൾ ചോദിക്കാൻ പോലും ഒരുത്തനും ഇല്ലാതെ പോയി..ഇതിനും വലിയൊരു നാണക്കേട് ഇനി ഉണ്ടാകാനില്ല...പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടി ഇന്ന് നടക്കുമ്പോൾ...യുവത്വം ബിജെപി ക്കു അനുകൂലമായി മാറി പോകുമെന്ന് ഭയന്ന്..കേട്ട പാതി കേൾക്കാത്ത പാതി നമ്മുടെ സി പി എം ഒരു പരിപാടി സംഘടിപ്പിച്ചു..അതും ഡി എഫ് ഐ എ രംഗത്തിറക്കി കൊണ്ട്..പക്ഷെ അതും പാളി പോയെന്നാണ് അറിയാൻ സാധിച്ചത്..ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം ചോദ്യം ചോദിക്കാൻ ഒരു സഖാവും ഉണ്ടയായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ..ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ പരിപാടി തിരുവനന്തപുരത്ത് ചോദ്യങ്ങൾ ചോദിക്കാതെ അവസാനിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച പരിപാടിയാണ് പ്രധാന അജണ്ടയായ ചോദ്യം ചോദിക്കൽ നടത്താൻ സാധിക്കാതെ പൊളിഞ്ഞത്.

ഉദ്ഘാടകനായെത്തിയ ഇപി ജയരാജന്റെ പ്രസംഗം നീണ്ടുപോയതാണ് പരിപാടി പൊളിയാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ പങ്കെടുക്കുന്ന യുവം പരിപാടിയുടെ ബദൽ എന്ന നിലയ്‌ക്കായിരുന്നു യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ എന്ന പരിപാടി വിവിധ ജില്ലകളിലായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചത്.പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 100 ചോദ്യങ്ങൾ ഉന്നയിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന അജണ്ട. എന്നാൽ ഈ ചോദ്യ അവതരണമാണ് തിരുവനന്തപുരത്ത് നടക്കാതെ മുടങ്ങിയത്.ഉദ്ഘാടകനായെത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്റെ പ്രസംഗത്തിനായി പരിപാടിയുടെ സിംഹഭാഗവും കൈയ്യടക്കിയതോടെ ചോദ്യം ചോദിക്കാൻ കാത്തുനിന്ന സഖാക്കൾ സ്ഥലംവിട്ടു. പ്രസംഗം അവസാനിച്ചശേഷം ചോദ്യം ചോദിക്കാനായി സംഘാടകർ ചുമതലപ്പെടുത്തിയ സഖാക്കളെ തിരഞ്ഞെങ്കിലും ഒരാൾപോലും വേദിയിൽ എത്തിയില്ല.

 

ഇതോടെ ചോദ്യം ചോദിക്കൽ ചടങ്ങ് നടത്താതെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.മുങ്ങിയത് ജില്ലാ നേതാക്കളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വൻ നാണക്കേടാണ് ഡിവൈഎഫ്‌ഐയ്‌ക്ക് ഉണ്ടാക്കിയിരിക്കുന്നത്.തൊഴിലില്ലായ്മ, ലിംഗ സമത്വം, ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം, കാർഷിക നിയമങ്ങൾ, വിലക്കയറ്റം, പൗരത്വനിയമം,സ്വകാര്യവത്ക്കരണം, കരാർവത്ക്കരണം തുടങ്ങിയ കാലിക പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഉയർത്തി രംഗത്ത് വരികയായിരുന്നു..ഇതെല്ലം മോദിയെ ഭയന്ന് കൊണ്ട് തന്നെയാണ്..എന്നാൽ അത് തുറന്നു പറയാൻ പറ്റില്ലല്ലോ നാണക്കേടല്ലേ...അതേ സമയം ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണെന്ന് ബിജെപി സംസ്ഥാന വക്താവ് സദീപ് വാചസ്പതി അറിയിച്ചു.പരിപാടിയുടെ സ്ഥലവും തീയതിയും ഡിവൈഎഫ്‌ഐക്ക് നിശ്ചയിക്കാമെന്നും വേദിയിലെത്തി ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും വാചസ്പതി വെല്ലുവിളിച്ചു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ ഇതുവരെ തയ്യാറായിട്ടില്ല.ഏതായാലും മൊത്തത്തിൽ പരിപാടി പൊളിഞ്ഞ മട്ടാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (11 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (26 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (56 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends