Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പൂഞ്ചിൽ വെടിയുതിർത്തത് പാകിസ്ഥാൻ..പിന്നിൽ ചൈന ഒന്നിന് പത്തായി തിരിച്ചടിയ്ക്കും ഇത് ഇന്ത്യയാണ്,ഭരിക്കുന്നത് മോദിയും..! കാശ്മീരിൽ G 20 നടക്കുന്നതിൽ അസഹിഷ്ണുത

24 APRIL 2023 02:45 PM IST
മലയാളി വാര്‍ത്ത

 

ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ ഞെട്ടിയിരിക്കുകയാണ് . ഈ ആക്രമണത്തിൽ ചൈനയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ് . തികച്ചും ആസൂത്രിതമായൊരു മുന്നേറ്റം തന്നെയാണ് ഇതെന്നതിൽ സംശയമില്ല . G 20 നടക്കാൻ പോകുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിൽ ആണ്,കൂടുതൽ വ്യക്തമായി പറഞ്ഞാൽ കാശ്മീരിലാണ് . G 20 ഉച്ചകോടി നടത്താൻ മാത്രം കശ്മീർ ശാന്തമായി എന്നാണു ഇത് സൂചിപ്പിക്കുന്നത് . ഇത് തീർച്ചയായും ചൈനയ്ക്കും പാകിസ്ഥാനും നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ് ..

 

 

 

ജി20 സാംസ്‌കാരിക മന്ത്രാലയങ്ങളുടെ ഉന്നതതല യോഗം മേയ് മാസത്തില്‍ ജമ്മു കാശ്മീരില്‍ വച്ച് നടക്കും എന്ന് ഉറപ്പായിട്ടുണ്ട് . ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ അംഗരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയ പാകിസ്ഥാന്‍ എതിര്‍പ്പ് മറികടന്നാണ് ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണ പ്രദേശത്ത് വച്ച് യോഗം നടക്കുന്നത്. സാംസ്‌കാരിക സ്വത്തുക്കളുടെ സംരക്ഷണം, പുനഃസ്ഥാപനം, സുസ്ഥിര ഭാവിയുടെ ജീവിത പൈതൃകം, സാംസ്‌കാരിക വ്യവസായങ്ങളുടെ പ്രോത്സാഹനം, സംസ്‌കാര സംരക്ഷണത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

 

 

 

ഈ സാഹചര്യത്തിൽ കാശ്മീരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഉച്ചകോടിയിൽ നിന്നും മറ്റ് രാജ്യങ്ങൾ പിന്മാറാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത് . ഇതിന്റെ ഭാഗമാണ് വ്യാഴാഴ്ച പൂഞ്ചിൽ സൈനികവാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണം. പൂഞ്ചിൽ സൈനികവാഹനത്തിനുനേരെ ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് ചൈനയിൽ നിർമിച്ചതായി അടയാളമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽനടക്കുന്ന ഭീകരാക്രമണങ്ങളിലെ ചൈനാബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്. മൂന്നുവർഷത്തിനിടെ 1033 ഭീകരാക്രമണങ്ങളിൽ 177 ജവാൻമാർക്കാണ് ജമ്മുകശ്മീരിൽ ജീവൻ നഷ്ടപ്പെട്ടത്

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.ലോകജനസംഖ്യയുടെ 65 ശതമാനം ഈ ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാകും

 

 

 

G 20 യുമായി ബന്ധപ്പെട്ട ലോക നേതാക്കൾ ഇന്ത്യയിലേയ്ക്ക് വരുന്ന സമയമാണ് ഇത് .ഈ സമയത്തു കഹ്‌മീരിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നില്ല എന്ന് വരുത്തി തീർത്ത് G 20 ഉച്ചകോടി മാറ്റിവെയ്പ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ പാകിസ്ഥാനും ചൈനയും പയറ്റുന്നത് .

കശ്മീരിൽ ജി 20 ടൂറിസം ഗ്രൂപ്പ് യോഗം നടത്തുന്നതിനെതിരെ പാകിസ്താൻ പരാതിയുമായി ജി20 അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. അരുണാചലിൽ ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്നതിനെതിരെ ചൈനയും രംഗത്തുവന്നിരുന്നു. എന്നാൽ ഇവയൊന്നും വകവെയ്‌ക്കാതെയാണ് ഇന്ത്യ യോഗങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ജി-20 യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അരുണാചൽ പ്രദേശിലും ജമ്മു കശ്മീരിലും കഴിഞ്ഞ ദിവസം യോഗങ്ങൾ നടന്നു. ചൈനയുടെയും പാകിസ്താന്റെയും പ്രതിഷേധം അവഗണിച്ച് ഇന്ത്യ ശ്രീനഗറിൽ നടക്കുന്ന ജി-20 സമ്മേളനത്തിന് തീയതി നിശ്ചയിക്കുകയും ചെയ്തു.

ടൂറിസത്തെക്കുറിച്ചുള്ള ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാനാണ് പരിപാടിയിലൂടെ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത്. ആധാരണ മറ്റ് രാജ്യങ്ങൾക്ക് ഉണ്ടാകാതിരിക്കാനാണ് ചൈനയു പാകിസ്ഥാനും ശ്രമിക്കുന്നത്

ഇതിന്റെ ഭാഗം തന്നെയാണ് പൂഞ്ചിൽ ഇപ്പോൾ നടന്ന ഭീകരാക്രമണവും .സൈനികരുടെ ട്രാക്ക് കടന്നുപോകുന്ന വഴിയിൽ മരത്തടികൾ വിലങ് വെച്ച് യാത്ര തടസ്സം ഉണ്ടാക്കിയിരുന്നു .ഈ മരത്തടികൾ മാറ്റാൻ ഇറങ്ങിയ സൈനികരെയാണ് പാക് സേന ഒളിച്ചിരുന്ന് വെടിവെച്ചത് . പിന്നെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി . സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്മരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്.

ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറെ ഇ ത്വയ്ബയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ഭീകര സംഘടനയുടെ രണ്ട് ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നും 7 ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായും പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴ് പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. അതിനിടെ, ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സൈന്യം നടത്തുന്ന തെരച്ചിൽ ഇന്നലെയും തുടർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ചു. സംഭവം നടന്ന പ്രദേശത്ത് നിരവധി ഗുഹകളുണ്ട്. ഇത് മറയാക്കിയാണ് ഭീകരരുടെ പ്രവർത്തനം. സൈന്യത്തിന്റെ ബോംബ് സ്ക്വാഡും പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൂഞ്ച് പ്രദേശത്ത് സംയുക്തമായ തെരച്ചിൽ നടത്തിവരുന്നു. ഭീംബർ ഗലി - പൂഞ്ച് റോഡിൽ ഗതാഗതം താത്കാലികമായി നിറുത്തിവച്ചു.

ജമ്മു-കാശ്മീരിലെ സാംഗിയോട്ടിൽ നടക്കാനിരുന്ന ഇഫ്താർ സംഗമത്തിലേക്കുള്ള പഴങ്ങളും മറ്റു വസ്തുക്കളും കൊണ്ടുപോകുന്നതിനിടെയാണ് ജമ്മുവിലെ പൂഞ്ചിൽ സൈനിക ട്രക്കിന് നേരെ ഭീകരാക്രമണമുണ്ടായതെന്ന് റിപ്പോർട്ട്. 5 സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാംഗിയോട്ട് ഗ്രാമവാസികൾ ആദരസൂചകമായി ഈദ് ആഘോഷത്തിൽ നിന്ന് വിട്ടുനിന്നു. നമ്മുടെ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിൽ ഈദ് ആഘോഷിക്കുന്നതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല തങ്ങളെന്ന് സാംഗിയോട്ട് ഗ്രാമ പഞ്ചായത്തിലെ സർപഞ്ച് മുഖ്തിയാസ് ഖാൻ പറഞ്ഞു. പ്രാർത്ഥനാ ചടങ്ങുകൾ മാത്രമായി ചുരുക്കി. ഭീകരാക്രമണത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി വിവരം ലഭിച്ചയുടനെ ഗ്രാമത്തിലാകെ ദുഃഖത്തിന്റെ ഇരുട്ട് വീണുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പഴങ്ങളും മറ്റ് വസ്തുക്കളുമായി വരികയായിരുന്ന സൈനിക ട്രക്ക് ടോട്ട ഗാലി മുറിച്ചു കടക്കുമ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.
ഭീകരർ ഉപയോഗിച്ച വെടിയുണ്ടകൾ ചൈനയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (24 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (54 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends