Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

രാവിലെ ഇടിയപ്പവും കടലക്കറിയും പാലപ്പവും കടലക്കറിയും ഉപ്പുമാവ്, പൊങ്കൽ എക്സിക്യൂട്ടീവ് കോച്ചിൽ ഓട്സ്, മൂസേലി, കോൺഫ്ലേക്സ്, പാൽ, തേൻ എന്നിവയും ... പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിലെ മെനു പുറത്ത്

24 APRIL 2023 05:15 PM IST
മലയാളി വാര്‍ത്ത

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ പുറത്തിറങ്ങും. നിലവിൽ ചെന്നൈയിൽനിന്ന് സർവീസ് നടത്തുന്ന വന്ദേഭാരതിന് ഏറെക്കുറെ സമാനമായ ഭക്ഷണമായിരിക്കും തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ നൽകുകയെന്നാണ് സൂചന. ഇതിൽ കേരളീയ വിഭവങ്ങളും ഉൾപ്പെടുത്തും.

 

 

 

 

പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഇടിയപ്പവും കടലക്കറിയും പാലപ്പവും കടലക്കറിയും ഉപ്പുമാവ്, പൊങ്കൽ എന്നിവയാണ് ഉണ്ടാകുക. പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഓട്സ്, മൂസേലി, കോൺഫ്ലേക്സ്, പാൽ, തേൻ എന്നിവയും ലഭ്യമാക്കും. കൂടാതെ പഴങ്ങൾ, കേക്ക്, ഇളനീർ, ശീതളപാനീയം എന്നിവയും എക്സിക്യൂട്ടീവ് കോച്ചിൽ ഉണ്ടാകും. വന്ദേഭാരതിൽ ആദ്യമായി നൽകുന്നത് ചായ, കാപ്പി, ഗ്രീൻ ടീ, ലമൻ ടീ എന്നിവയിൽ ഏതെങ്കിലുമൊന്നും ബിസ്ക്കറ്റും ആയിരിക്കും.

 

 

 

 

ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി മട്ട അരിയുടെ ചോറ്, നെയ്ചോറ്, പുലാവ്, പുഴുങ്ങലരി ചോറ് എന്നിവയാണ് ഉണ്ടാകുക. കറികളായി സാമ്പാർ, പരിപ്പ് കറി, വെജ് കുറുമ, പനീർ ചെട്ടിനാട് എന്നിവയും ഉണ്ടാകും. വൈകിട്ടത്തെ പലഹാരമായി പഴംപൊരി, ചിസ് സാൻവിച്ച്, ഹൽവ, കേക്ക്, കടലമിഠായി, കുടിക്കാനായി ചായ, കാപ്പി, ഗ്രീൻ ടീ, ലെമൻ ടീ, ഇളനീർ, ശീതളപാനീയം, ലസ്സി എന്നിവയും ലഭ്യമാകും. ചെന്നൈ-ബാംഗ്ലൂർ, ചെന്നൈ-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായ ഭക്ഷണംതന്നെയാകും കേരളത്തിലെ വന്ദേഭാരതിലും ലഭ്യമാകുകയെന്നാണ് വിവരം.

 

 

 


വന്ദേഭാരതിലെ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെയാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ ദൂരം(തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം) സഞ്ചരിക്കുന്ന യാത്രക്കാരന് 65 രൂപയുടെ ഭക്ഷണം ലഭിക്കും. ഒരേ ദൂരത്തിലുള്ള യാത്രയാണെങ്കിലും ചെയർകാറിലെയും എക്സിക്യൂട്ടീവ് കോച്ചിലെയും ഭക്ഷണനിരക്കിൽ വ്യത്യാസമുണ്ടായിരിക്കും. ചെയർകാറിൽ കുറഞ്ഞനിരക്കിൽ 65 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ കുറഞ്ഞനിരക്കിൽ 105 രൂപയുടെയും ഭക്ഷണമാണ് നൽകുക. ഏറ്റവുമധികം ദൂരമുള്ള തിരുവനന്തപുരം-കാസർകോട് റൂട്ടിൽ സഞ്ചരിക്കുന്നയാൾക്ക് ചെയർകാറിൽ 290 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ 350 രൂപയുടെയും ഭക്ഷണം നൽകും. ഇതിൽ ജ്യൂസ് ഉൾപ്പടെയാണ് നൽകുന്നത്. വന്ദേഭാരതിൽ ഭക്ഷണം വേണ്ടാത്തവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അത് ഒഴിവാക്കാനുള്ള അവസരം ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (11 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (26 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (56 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends