വീട്ടിലെ ചെടിച്ചട്ടിയിൽ അതീവ രഹസ്യമായി കഞ്ചാവ് കൃഷി, ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴയിൽ വീട്ടിലെ ചെടിച്ചട്ടിയിൽ അതീവ രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് (31) അറസ്റ്റിലായത്. നാലു മാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത് ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വരികയായിരുന്നു.
കഞ്ചാവ് ഒന്നര മീറ്ററോളം നീളത്തിൽ വളർന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് എസ്എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സിഎസ് അഭിരാം, ശ്രീകുമാർ, സുരേഷ്, എ.എസ്ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, സിദ്ദീഖുൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫിസർ ഗിരിജ, ആലപ്പുഴ ജില്ല ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















