Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഗതാഗത ലംഘനം എന്ന പേരില്‍ കാലിയാകുന്നത് സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ വീര്‍പ്പുമുട്ടുന്ന പൊതുജനത്തിന്റെ കീശയാണ്

24 APRIL 2023 06:55 PM IST
മലയാളി വാര്‍ത്ത

കെല്‍ട്രോണ്‍, എസ്ആര്‍ ഐടി കമ്പനി തുടങ്ങിയവര്‍ക്ക് ജോലിയൊന്നുമില്ലാതെ നോക്കുകൂലി ലഭിക്കുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പദ്ധതിയിലൂടെ നഷ്ടം പൊതുജനത്തിന് മാത്രമാണ്. ഗതാഗത ലംഘനം എന്ന പേരില്‍ കാലിയാകുന്നത് സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ വീര്‍പ്പുമുട്ടുന്ന പൊതുജനത്തിന്റെ കീശയാണ്.

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള മോട്ടര്‍ വാഹനവകുപ്പിന്റെ 726 എഐ ക്യാമറകളിലൂടെ പിണറായി സര്‍ക്കാര്‍ നടത്തുന്നത് കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് 151 കോടി രൂപയ്ക്കാണ്. എസ്ആര്‍ഐടി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. അഴിമതി ആരോപണം ഉയര്‍ന്ന കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പ് കരാറും ലഭിച്ചത് ഈ കമ്പനി അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ്. കെ-ഫോണില്‍ ഇവര്‍ കുറഞ്ഞ ചെലവില്‍ ഉപകരാര്‍ നല്‍കി അഴിമതി നടത്തുകയാണ് ചെയ്യുന്നത്. സമാനമായ രീതിയാണ് എഐ ക്യാമറ കരാറിലും ഇവര്‍ പിന്തുടര്‍ന്നത്.

എസ്ആര്‍ ഐടി കമ്പനിക്ക് എഐ ക്യാമറകളുടെ കരാര്‍ ലഭിച്ചതിനു പിന്നാലെ മറ്റു രണ്ട് കമ്പനികളുമായി ചേര്‍ന്ന് നവംബര്‍ 2020 ന് ഒരു കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കി. കരാര്‍ ലഭിച്ചത് കണ്‍സോര്‍ഷ്യത്തിനല്ല. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കിയത്. എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ പദ്ധതികള്‍ നേടിയെടുക്കുന്ന പവര്‍ ബ്രോക്കേഴ്‌സ് മാത്രമാണ് കമ്പനി. ഇത് തന്നെയാണ് കെ-ഫോണ്‍ പദ്ധതിയിലും നടന്നത്. പദ്ധതി നടത്താന്‍ കഴിവില്ലാത്ത ഈ സ്ഥാപനത്തിന് കരാര്‍ എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണം. സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളുടെ സുതാര്യത ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ തവണ വ്യവസ്ഥയിലാണ് തുക കെല്‍ട്രോണിന് നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യം കരാര്‍ കമ്പനികളാണ് മുതല്‍ മുടക്കുന്നത്. ഇത്രയും കോടി രൂപയുടെ പദ്ധതിയില്‍ ആരാണ് ഇത്രയും തുക മുതല്‍മുടക്കിയിരിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തണം. മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകള്‍ ഈ അഴിമതിയുടെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ്. ഈ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് എഐ ക്യാമറകള്‍ ഉപയോഗിച്ച് ജനങ്ങളില്‍ നിന്നും 420.25 കോടി രൂപയാണ് പിരിച്ചെടുക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (24 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (54 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends