Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആകാംക്ഷയോടെ കേരളം... രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; വന്ദേഭാരത് ആവേശകരമാകും; വന്ദേഭാരതില്‍ 1000 വിദ്യാര്‍ത്ഥികള്‍, പുറപ്പെടുംമുമ്പ് കുട്ടികളുമായി കൂടിക്കാഴ്ച

25 APRIL 2023 08:40 AM IST
മലയാളി വാര്‍ത്ത

കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫും 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചിയില്‍ നിന്ന് രാവിലെ 10.15നാണ് തിരുവനന്തപുരത്തെത്തുന്നത്.എയര്‍പോര്‍ട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 10.30നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കുക. 10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി ട്രെയിനില്‍ സജ്ജമാക്കിയ കോച്ചില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും.

11ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടര്‍ മെട്രോയും പൂര്‍ണമായി വൈദ്യുതീകരിച്ച ദിണ്ടിഗല്‍- പളനി- പാലക്കാട് സെക്ഷന്‍ റെയില്‍പാതയും നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയില്‍മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലിക്ക് പുറപ്പെടും.

വന്ദേഭാരതിന് ഇന്ന് പച്ചക്കൊടി വീശുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളുമായി ട്രെയിനില്‍ സംവദിക്കും. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച കുറച്ച് വിദ്യാര്‍ത്ഥികളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10.30നാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ്. 10.20നാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ കാണുന്നത്. ലോക്കോ പൈലറ്റുമാരുമായും മോദി സംസാരിക്കും. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 1000 വിദ്യാര്‍ത്ഥികള്‍ സൗജന്യ യാത്ര നടത്തും. കന്നിയാത്രയില്‍ മുഴുവന്‍ സമയവും 1000 യാത്രക്കാരുണ്ടാകും.

200 മാദ്ധ്യമ പ്രവര്‍ത്തകരും റെയില്‍ ഫാന്‍സില്‍ പെട്ട നൂറോളം പേരും യാത്രയില്‍ പങ്കെടുക്കും. 25 അംഗ ഉദ്യോഗസ്ഥരും അത്ര തന്നെ റെയില്‍വേ പൊലീസും യാത്രയിലുണ്ടാകും. സംസ്ഥാനത്തെ എല്ലാ എം.പിമാരെയും എം.എല്‍.എമാരെയും യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഇന്നത്തെ യാത്രയില്‍ 14 സ്റ്റോപ്പുണ്ട് എല്ലായിടത്തും ട്രെയിനിനെ വരവേല്‍ക്കും. ഫ്‌ലാഷ് മോബ് ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വന്ദേഭാരത് ട്രെയിനില്‍ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണമാണ്. മുഴുവന്‍ സമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം കിട്ടും. ഭക്ഷണം ഉള്‍പ്പെടുത്താതെയും ടിക്കറ്റ് എടുക്കാം. ദീര്‍ഘയാത്രയായ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ചെയര്‍ കാറില്‍ 290 രൂപയുടെ ഭക്ഷണം ഐ.ആര്‍.സി.ടി.സി. നല്‍കും. എക്സിക്യുട്ടീവ് ക്ലാസില്‍ ഇതിന് 350 രൂപ വരും. ഇതില്‍ ജ്യൂസ് അടക്കമുള്ള മെനു അധികമുണ്ടാവും.

ചെയര്‍കാറില്‍ ചുരുങ്ങിയ ദൂരത്തെ യാത്രയ്ക്ക് 65 രൂപയുടെയും എക്സിക്യുട്ടീവ് ക്ലാസില്‍ 105 രൂപയുടെയും ആഹാരം നല്‍കും. മെനു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈയില്‍ ഓടുന്ന വന്ദേഭാരതിന് തുല്യമായിരിക്കും. ചെന്നൈ-മൈസൂരു വന്ദേഭാരതില്‍ പുലര്‍ച്ചെ 5.50ന് ചായ/കാപ്പിബിസ്‌കറ്റ്. പിന്നീട് പ്രഭാതഭക്ഷണം ഇഡ്ഡലി, വട തുടങ്ങിയവ. നോണ്‍ വെജ് വിഭാഗത്തില്‍ ബ്രഡ് ഓംലെറ്റ്, കട്ലറ്റ് മുതലായവ. പിന്നീട് ഒരു കൂള്‍ ഡ്രിങ്ക്സ്, ഉച്ചയ്ക്കുശേഷമുള്ള യാത്രയില്‍ വൈകീട്ട് ചായ/കാപ്പിബിസ്‌കറ്റ്. രാത്രി ലഘുഭക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (11 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (26 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (56 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends