Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

വരുന്നു അടിമുടി മാറ്റം...ഇനി ഒരേസമയം നാല് മൊബൈലുകളിൽ ഉപയോഗിക്കാം....അടുത്ത ആഴ്ചയോടെ പുതിയ സേവനം ലഭ്യമാകും...കൂടുതൽ പേർക്ക് കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും....

27 APRIL 2023 02:33 PM IST
മലയാളി വാര്‍ത്ത

ഒരു വാട്സ്ആപ്പ് അക്കൗണ്ട് അടുത്ത ആഴ്ച മുതൽ ഇനി ഒരേസമയം നാല് മൊബൈലുകളിൽ ഉപയോഗിക്കാം. നിലവിൽ ഒരേസമയം ഒരു ഫോണിൽ മാത്രമേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ. മൊബൈലിനെ കൂടാതെ വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ഡെസ്‌ക് ടോപ്പിൽ പ്രവർത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആദ്യ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുമായിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരമാകാൻ പോകുന്നത്.അടുത്ത ആഴ്ചയോടെ പുതിയ സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു പ്രധാന ഫോണിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്തോ (ലിങ്ക് എ ഡിവൈസ് ഓപ്ഷൻ) ഒ.ടി.പി വഴിയോ ആകും മറ്റ് ഫോണുകളിലും ലോഗിൻ ചെയ്യാനാവുക.ഒന്നിലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് ഈ സൗകര്യം കൂടുതൽ പ്രയോജനപ്പെടും.

 

ബിസിനസ് കൂടുതൽ കാര്യക്ഷമമാകാൻ ഇത് സഹായിക്കും. സ്ഥാപനത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് 4 ഫോണുകളിൽ ഒരേസമയം പ്രവർത്തിപ്പിക്കാമെന്നതിനാൽ കൂടുതൽ പേർക്ക് കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.ഇതിനായി ഒന്നിലധികം മാർഗങ്ങൾ ഉണ്ട്. മാത്രമല്ല, ഇതിനായി കൂടുതൽ മാർഗങ്ങൾ​ പുറത്തിറക്കുമെന്നും മെറ്റ സ്ഥിരീകരിച്ചു. ലിങ്ക് ചെയ്യാനായി സെക്കൻഡറി ഫോണിൽ മൊബൈൽ നമ്പർ നൽകുക. അതിനുശേഷം, പ്രാഥമിക ഉപകരണത്തിൽ ലഭിച്ച ഒടിപി നൽകുക.അതുപോലെ, ആദ്യ ഉപകരണത്തിലെ കോഡ് സ്‌കാൻ ചെയ്‌തും രണ്ടാമത്തെ ഉപകരണം ചേർക്കാൻ കഴിയും. ഒരേ സമയം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും ഇത്തരത്തിൽ ഒരു അക്കൗണ്ട് ലിങ്ക് ചെയ്യാൻ കഴിയും. അപ്ഡേറ്റ് വരും ആഴ്‌ചകളിൽ തന്നെ ലഭ്യമാകുമെന്ന്, മെറ്റ സ്ഥിരീകരിച്ചു.

പുതിയ ഫീച്ചർ ലഭിക്കുന്നതിനായി വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. മാത്രമല്ല, ലിങ്ക് ചെയ്യാൻ എടുക്കുന്ന ഉപകരണങ്ങളിലും ഇത് അപ്ഡേറ്റ് ആണെന്ന് ഉറപ്പു വരുത്തുക.ആര്‍ക്കെല്ലാം പ്രയോജനം ചെയ്യും?പ്രധാനമായും വാട്‌സാപ്പ് ബിസിനസ് ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോചനം ചെയ്യും. ഒരേ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവും. ഇങ്ങനെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഒന്നിലധികം ഫോണുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക.വാട്സ്ആപ്പ് കുറച്ചു നാളുകളായി ഈ മൾട്ടി-ഡിവൈസ് ഫീച്ചറിനായി പ്രവർത്തിക്കുകയായിരുന്നു.

 

ഇപ്പോൾ അത് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും.ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണവും (നാല് ഉപകരണങ്ങൾ ലിങ്ക് ചെയ്യാൻ കഴിയും) സ്വതന്ത്രമായി പ്രവർത്തിക്കും. ആദ്യ ഉപകരണത്തിൽ നെറ്റ്‌വർക്ക് ആക്‌സസ് ഇല്ലെങ്കിൽപ്പോലും, മറ്റു ഉപകരണങ്ങളിൽ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയും. എന്നാൽ പ്രാഥമിക ഉപകരണം ദീർഘനേരമായി ആക്ടീവ് അല്ലെങ്കിൽ, മറ്റു ഉപകരണങ്ങളിൽനിന്നു വാട്സ്ആപ്പ് തനിയെ ലോഗ് ഔട്ട് ആകും. നാല് ഉപകരണങ്ങൾ എന്നത്, സ്മാർട്ട് ഫോണുകൾ മാത്രമോ അല്ലെങ്കിൽ പിസിയോ ഉൾപ്പെടുത്താം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (4 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (15 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Malayali Vartha Recommends