Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഒരു വർഷത്തോളം നീണ്ടും നിന്ന റഷ്യ-യുക്രൈൻ യുദ്ധം എന്നവസാനിക്കും ? യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്....ദൈർഘ്യമേറിയതും അർഥവത്തായതുമായ സംഭാഷണമാണ് നടന്നിരിക്കുന്നത്...

27 APRIL 2023 03:04 PM IST
മലയാളി വാര്‍ത്ത

ഒരു വർഷത്തോളം നീണ്ടും നിന്ന റഷ്യ-യുക്രൈൻ യുദ്ധം എന്നവസാനിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഒരു ഉത്തരമായിട്ടില്ല..യുദ്ധം അവസാനിപ്പിക്കാനായി പല രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു സമാധാനത്തിനായുള്ള ചർച്ചകൾ നടത്തിയെങ്കിലും ഇത് അവരെ ആയിട്ട് ഒന്നും അവസാനത്തിൽ എത്തിയിട്ടില്ല...യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. ദൈർഘ്യമേറിയതും അർഥവത്തായതുമായ സംഭാഷണമാണ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ഉണ്ടായതെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു.ഈ ഫോൺ കോളും ചൈനയിലെ യുക്രെയ്ന്റെ അംബാസഡറുടെ നിയമനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും സെലൻസ്കി ട്വീറ്റിൽ കുറിച്ചു. ഇരു നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തിയതായി സെലൻസ്‌കിയുടെ വക്താവ് സെർജി നൈകിഫോറോവ് ഫേസ്ബുക്കിൽ കുറിച്ചു.

 

യുദ്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ സാധിക്കൂവെന്ന് ജിൻപിങ് സെലൻസ്കിയോട് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.യുക്രെയ്ൻ വിഷയത്തിൽ ചൈന എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചൈനയുടെനിലപാടെന്നും ഷീ ജിൻപിങിനെ ഉദ്ധരിച്ച് സിസിടിവി റിപ്പോർട്ടിൽ പറഞ്ഞു. തീ പുറത്ത് നിന്ന് നോക്കികാണാനോ എരിതീയിലേക്ക് എണ്ണ ഒഴിക്കാനോ ചൈന ശ്രമിക്കില്ലെന്നും ഷീ പറഞ്ഞു.സംഘർഷത്തിന് "രാഷ്ട്രീയ ഒത്തുതീർപ്പ്" കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നിലേക്ക് ഒരു പ്രതിനിധി സംഘത്തെയും സർക്കാരിന്റെ പ്രത്യേക പ്രതിനിധിയെയും അയക്കുമെന്നും ചൈന അറിയിച്ചു.ചൈനയുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ടെന്നും ബുധനാഴ്ചത്തെ ഫോൺ വിളി യുക്രൈന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും ചൈന പറഞ്ഞു.യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് നേരത്തേ പുടിൻ വ്യക്തമാക്കിയിരുന്നു.

യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ 12 നിർദ്ദേശങ്ങൾ ചൈന റഷ്യക്ക് മുൻപിൽ വെച്ചിരുന്നു. നേരത്തേ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം യുക്രൈൻ മുന്നോട്ട് വെച്ചിരുന്നു. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ബെയ്ജിംഗ് മോസ്കോയിലെ സ്വാധീനം ഉപയോഗിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു യുക്രേനിയൻ വക്താവ് ഒലെഗ് നിക്കോലെങ്കോ മുൻപ് പറഞ്ഞത്.അതിനിടെ ഷീ ജിൻപിങ്-സെലൻസ്കി ഫോൺ സംഭാഷണം നല്ല നീക്കമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തുമെന്ന് മുൻകൂട്ടി അറിയുമായിരുന്നില്ലെന്നും നീക്കം യുക്രൈനിൽ സമാധാനംകൊണ്ടുവരാൻ ഉതകുന്നത് ആകുമോയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത.

 

ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രെയ്നിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (4 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (15 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Malayali Vartha Recommends