AI ക്യാമറ അഴിമതി രണ്ടാം ലാവ്‌ലിൻ ..പിണറായിയെ മുട്ടേൽ നിർത്തി 7 ചോദ്യങ്ങൾ! സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

എഐ ക്യാമറാ സ്ഥാപിക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍..ടെൻഡർ നൽകിയത് നിബന്ധനകൾ ലംഘിച്ചാണെന്നും നടന്നത് രണ്ടാം എസ്എൻസി ലാവലിൻ അഴിമതിയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും വ്യവസായ മന്ത്രി മറുപടി നൽകിയില്ല. കേരളം കണ്ടിട്ടില്ലാത്ത പച്ചയായ അഴിമതിയാണ് എഐ ക്യാമറയില്‍ നടന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.മാത്രമല്ല പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു..
യു.ഡി.എഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി യു.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സെക്രട്ടേറിയറ്റ് വളയലിന് മുന്‍പായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യുഡിഎഫ് നേതൃസംഗമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറുമായി ബന്ധപ്പെട്ട് സർക്കാറിനോട് പ്രതിപക്ഷ നേതാവ് ഏഴു ചോദ്യങ്ങൾ ഇവയാണ്
പ്രതിപക്ഷ നേതാവിന്‍റെ ഏഴു ചോദ്യങ്ങൾ;
1. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒ.ഇ.എം (Original Equipment Manufacturer) അല്ലെങ്കിൽ ഒ.ഇ.എമ്മിന്‍റെ authorized Vendorക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്കർഷിക്കുന്നു. എന്നാൽ എ.ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒ.ഇ.എം/ഒ.എം.എം authorized Vendor അല്ലാത്ത എസ് ആർ.ഐ.ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ട്?
2. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം "data security, data integrity, configuration of the equipment, facility management " അടങ്ങുന്ന സുപ്രധാനമായ പ്രവർത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?
3. ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, എ.ഐ കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് (Ashoka Buildcon ltd) എന്ന എസ്.ആർ.ഐ.ടി.എല്ലിന്റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്.ആർ.ഐ.ടി.എല്ലിനു കരാർ ലഭിക്കാൻ cartel ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
4. സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽനിന്നു കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?
5. കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്.ആർ.ഐ.ടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏൽപിച്ചുകൊണ്ടു എസ്.ആർ.ഐ.ടിക്ക് മൊത്തം തുകയുടെ 6 ശതമാനം, അതായതു 9 കോടി സർവിസ് ഫീസിനത്തിൽ (കമീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
6. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്.ആർ.ഐ.ടി ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?
7. കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്.ആർ.എൽ.ടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ അറ്റകുറ്റപ്പണിക്കായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
ഇവയാണ് ആ ഏഴു ചോദ്യങ്ങൾ ..
കെൽട്രോണിൽ ക്യാമറ ഇടപാട് നടത്തിയ എംഡി ഇപ്പോൾ ഊരാളുങ്കലിലാണ്. എസ്ആർഐടിക്ക് സഹായം വാഗ്ദാനം ചെയ്തത് ടെക്നോപാർക്കിലെ കമ്പനി ഡയറക്ടറാണ്. ഇത് എഐ ക്യാമറയല്ല, അഴിമതി ക്യാമറയാണ്. എല്ലാത്തിന്റെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണ്” –എന്നും വി. ഡി സതീശൻ ആരോപിച്ചു.
അതേസമയം, എഐ കാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പി രാജീവ് അറിയിച്ചു.
എ ഐ കാമറയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജലന്‍സ് അന്വേഷണത്തിനായി എല്ലാ വിവരങ്ങളും കെല്‍ട്രോണ്‍ കൈമാറുമെന്ന് പി രാജീവ് പറഞ്ഞു.ടെണ്ടര്‍ ഡോക്യുമെന്റ് അടക്കം എല്ലാ രേഖകളും കെല്‍ട്രോണ്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറുച്ചുവയ്കാന്‍ ഇല്ല. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു
https://www.facebook.com/Malayalivartha


























