പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന... പൊതുമരാമത്ത് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ജോലിയില്‍ വീഴ്ച വരുത്തിയ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക് രാജീവ്, ഡെപ്യൂട്ടി ആര്‍ക്കിടെക് ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും ജോലിയില്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























